സൂപ്പര്‍ സൂം ഓപ്ഷനുമായി കാനണ്‍ പുറത്തിറക്കിയ ക്യാമറയാണ് പവര്‍ഷോട്ട് എക്സ്എക്സ് 150. 14.1 മെഗാപിക്സല്‍ വരുന്ന ഈ ക്യാമറ 720 പിക്സല്‍ വീഡിയോ റെക്കോര്‍ഡിംഗും സാധ്യമാണ്. നിങ്ങള്‍ ഷൂട്ട് ചെയ്യുന്ന പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള 7 മോഡുകള്‍ വരെ തെരെഞ്ഞെടുക്കാനാവുന്ന ഇന്റലിജന്റ് ഇമേജ് സ്റ്റബിലൈസേഷന്‍ സൗകര്യവും കാനണ്‍ ഈ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുക്കുമ്പോള്‍ ഫോട്ടോഗ്രാഫറുടെ കയ്യില്‍ പൂര്‍ണ്ണ നിയന്ത്രണം ലഭിക്കാന്‍ പിഎഎസ്എം ഷൂട്ടിംഗ് മോഡ് സഹായിക്കുന്നു. ഉദാഹരണത്തിന് പുതിയൊരാളാണെങ്കില് ഫോട്ടോയ്ക്ക് ഓട്ടോ മോഡ് തെരഞ്ഞെടുക്കാം. ഫഌഷും ഷട്ടര്വേഗതയും നിയന്ത്രിക്കാനുള്ളവര്ക്ക്...
Hot Topics
7 വയസ്സുകാരന് ഗൂഗിള്‍ ഡൂഡില്‍ മത്സരത്തില്‍ ലഭിച്ചത് 16 ലക്ഷം രൂപയിലേറെ
യുഎസില്‍ 2012ലെ ഗൂഗിള്‍ ഡൂഡില്‍ മത്സരം നടത്തിയപ്പോള്‍ ലഭിച്ചത് വിവിധ പ്രായത്തിലുള്ളവരുടെ 114,000 രചനകളാണെങ്കിലും ഒടുവില്‍ വിജയിയായത് 7 വയസ്സുകാരന്. കലേഡോണിയയിലെ ഡൈലാന്‍ ഹോഫ്മാനാണ് ഈ അംഗീകാരം ലഭിച്ചത്. ഒരു നിധിവേട്ടക്കാരനെയാണ് ഈ ഡൂഡിലില്‍ ഡൈലാന്‍ ദൃശ്യവത്കരിച്ചത്. പഞ്ചവര്‍ണ്ണക്കിളിയും നിധിയും കപ്പലുമെല്ലാം ചേരുന്ന ഈ ചിത്രത്തില്‍ ഗൂഗിള്‍ എന്ന വാക്കിനെയും പശ്ചാത്തലമാക്കി ഈ കൊച്ചു ചീത്രകാരന് ഒരുക്കിയിട്ടുണ്ട്. യാത്ര ചെയ്യാന്‍ അവസരം കിട്ടിയാല്‍ സന്ദര്‍ശിക്കുന്നത് എന്ന വിഷയത്തില്‍ നടത്തിയ ഡൂഡില്‍ ചിത്രരചനയിലാണ് ഈ കൊച്ചുമിടുക്കന് മനോഹരമായ ഡൂഡില്‍...
ഗാലക്സി എസ്3യ്ക്ക് 90 ലക്ഷം പ്രീ ഓര്‍ഡറുകള്‍
ഗാലക്സി എസ്3 സ്മാര്‍ട്ഫോണ്‍ ആവശ്യപ്പെട്ട് 90 ലക്ഷം പ്രീ-ഓര്‍ഡറുകള്‍ സാംസംഗിന് ഇത് വരെ ലഭിച്ചു. മെയ് 3 ന് പുറത്തിറക്കിയ ഈ ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്ഫോണ്‍ 29ന് ആദ്യമായി ജര്‍മ്മന്‍ വിപണിയിലാണ് വില്പനക്കെത്തിക്കുക. ഇതിനെ കാത്തിരിക്കുന്ന മറ്റൊരു പ്രധാന വിപണി ഇന്ത്യയാണ്. ജൂണ്‍ ആദ്യവാരത്തിലാണ് ഗാലക്സി എസ്3യെ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനായ ഐസ്ക്രീം സാന്ഡ്വിച്ചില് പുറത്തിറങ്ങുന്ന ഗാലക്സി എസ്3യില്‍ 4.8 ഇഞ്ച് സ്ക്രീന്‍, ക്വാഡ് കോര്‍ പ്രോസസര്‍, എന്‍എഫ്സി പേയ്മെന്റ്, ഫെയ്സ്...
ഭാരതി എയര്‍ടെല്‍ 3ജി താരിഫില്‍ 70 ശതമാനം കുറവു വരുത്തി
ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 3ജിയിലെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ 70 ശതമാനം വരെ വെട്ടിക്കുറച്ചു. 10 കെബി ഡാറ്റാബ്രൗസിംഗിന് 10 പൈസയില്‍ നിന്ന് മൂന്ന് പൈസയായി കുറച്ചു. 3ജി നോണ്‍ പാക്ക് ഉപയോക്താക്കള്‍ക്കാണ് ഈ മാറ്റം വരിക. 21 ടെലികോം സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ 3ജി സേവനം ലഭിക്കുന്നത്. ഇതില്‍ 13 ടെലികോം സര്‍ക്കിളുകളിലാണ് കമ്പനിക്ക് നേരിട്ട് 3ജി ലൈസന്‍സ് ഉള്ളത്. മറ്റ് കമ്പനികളുമായി സഹകരിച്ചാണ് ബാക്കി സര്‍ക്കിളുകളില്‍ എയര്‍ടെല്ലിന്റെ പ്രവര്‍ത്തനം. പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് 10...
സുപ്രീംകോടതി വെബ്സൈറ്റ് ഹാക്ക് ചെയ്തു
ഫയല്‍, വീഡിയോ ഷെയറിംഗ് വെബ്സൈറ്റുകള്‍ നിരോധിച്ച വിധിയില്‍ പ്രതിഷേധിച്ച് സുപ്രീംകോടതിയുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനിമാ നിര്‍മ്മാണ കമ്പനിയായ കോപ്പിറൈറ്റ് ലാബ്സിന്റെ ഹര്‍ജിയെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് പൈറേറ്റ് ബേ, വിമിയോ പോലുള്ള ടോറന്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ ഫലമായി റിലയന്‍സ്, എയര്‍ടെല്‍ പോലുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഈ സൈറ്റുകളുടെ ആക്സസിംഗ് നിരോധിച്ചിരുന്നു. നിരോധനത്തില്‍ പ്രതിഷേധിച്ചാണ് ഓപ്ഇന്ത്യ ഹാക്കര്‍ഗ്രൂപ്പ് ട്വിറ്ററിലൂടെ സുപ്രീംകോടതി, കോണ്‍ഗ്രസ് പാര്‍ട്ടി വെബ്സൈറ്റുകള്‍ താത്കാലികമായ...
വിക്കിപീഡിയയില്‍ പരസ്യങ്ങള്‍ കാണുന്നോ? പിസിയെ വൈറസ് ആക്രമിച്ചിട്ടുണ്ടാകും
ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമായ വിക്കിപീഡിയയില്‍ എപ്പോഴെങ്കിലും കമേഴ്ഷ്യല്‍ പരസ്യങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ വെബ് ബ്രൗസറിന് നേരെ വൈറസ് ആക്രമണമുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിക്കിപീഡിയയുടെ കമ്മ്യൂണിറ്റി അഡ്വക്കസി ഡയറക്ടറായ ഫിലിപ്പി ബ്യൂഡറ്റേയാണ് ഇങ്ങനെ പറഞ്ഞത്. വിക്കിപീഡിയയില്‍ ഞങ്ങള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ശരാശരി 30 ഡോളര്‍ വീതം ദശലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് ലഭിക്കുന്ന സംഭാവനയിലാണ് വിക്കിപീഡിയയുടെ പ്രവര്‍ത്തനം ബ്യൂഡറ്റേ പറഞ്ഞു. വെബ്സൈറ്റില്‍ വരുന്ന വ്യാജ പരസ്യങ്ങള്‍ ഉപയോക്താക്കളുടെ ബ്രൗസറിലെ വൈറസ് സാന്നിധ്യമാണ് കാണിക്കുന്നതെന്ന് വിക്കിപീഡിയ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ ഡിസേബിള്‍...
അറിയുന്നത് നല്ലത്; ഇതാണ് ഗൂഗിളിന് നിങ്ങളോട് പറയാനുള്ളത്
ഓണ്‍ലൈനില്‍ സുരക്ഷിതമായി നില്ക്കാന് ഗൂഗിളിന് ചിലതെല്ലാം നിങ്ങളോട് പറയണമെന്നുണ്ട്. അറിയുന്നത് നല്ലത് അഥവാ ഗുഡ് റ്റു നോ എന്ന പേരില്‍ ഇതിനായി ഗൂഗിള്‍ ഒരു വെബ്സൈറ്റ് തുറന്നിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയിലും ഇന്റര്‍നെറ്റിനെ കൂടുതല്‍ ഉപയോക്തൃ സൗഹാര്‍ദ്ദമാക്കുകയും സുരക്ഷിതമാക്കുകയുമാണ് ഈ ഉദ്യമത്തിലൂടെ ഗൂഗിളിന്റെ ലക്ഷ്യം. മലയാളം ഉള്‍പ്പടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഈ വെബ്സൈറ്റ് ഉള്ളടക്കങ്ങള്‍ വായിക്കാനാകും. http://www.google.com/intl/ml/goodtoknow/ എന്ന വെബ്സൈറ്റ് വിലാസത്തില്‍ എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ എങ്ങനെ സുരക്ഷിതരായി ഇരിക്കാം, നിങ്ങളുടെ ഡാറ്റകള്‍ വെബില്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു, ഗൂഗിള്‍ എങ്ങനെയാണ്...
എസ്ഐസിടി ഐവറി മൊബൈല്‍ ഫോണിന് 3,600 രൂപ
എസ്ഐസിടി ബ്രാന്‍ഡ് നെയിമില്‍ ഐവികെ മൊബൈല്‍ കമ്പനി ഇറക്കുന്ന ഏറ്റവും പുതിയ ടച്ച്ഫോണാണ് ഐവറി. 8.1 സെ.മീ ടച്ച് ഡിസ്പ്ലെയുമായെത്തുന്ന ഈ മള്‍ട്ടിമീഡിയ ഫോണിന് 3,600 രൂപയാണ് വില. ബോളിവുഡ് ഗാനങ്ങള്‍, സിനിമകള്‍, സ്ക്രീന്‍ സേവറുകള്‍ എന്നിവയുള്‍പ്പെടുത്തിയ 2ജി മൈക്രോഎസ്ഡി കാര്‍ഡും ഈ ഫോണിനൊപ്പം സൗജന്യമായി ലഭിക്കും. 2ജി സ്റ്റോറേജില്‍ 50 സിനിമകള്‍ വരെ അതിന്റെ മേന്മ ചോര്‍ന്നുപോകാതെ സ്റ്റോര്‍ ചെയ്യാന്‍ സഹായിക്കുന്ന കിംഗ് മൂവി ടെക്നോളജിയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണില്‍ സൂക്ഷിച്ചുവെക്കുന്ന വീഡിയോകളെ വിവിധ...
അസുസില്‍ നിന്ന് രണ്ട് പുതിയ നോട്ട്ബുക്കുകള്‍
അസുസ് രണ്ട് നോട്ട്ബുക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. മള്‍ട്ടിമീഡിയ എന്‍56വിഎം, ഗെയിമിംഗ് നോട്ട്ബുക്ക് ജി75വിഡബ്ല്യു എന്നിവയാണവ. അസുസിന്റെ എന്‍ സീരീസ് മള്‍ട്ടിമീഡിയ നോട്ട്ബുക്കില്‍ പെടുന്നതാണ് എന്‍56വിഎം. ഇന്റല്‍ തേഡ് ജനറേഷന് കോര്‍ പ്രോസസറിലെത്തുന്ന എന്‍56വിഎം മോഡലില്‍ സിസ്റ്റം റെസ്യൂം സമയം വേഗത്തിലാക്കുന്നതിന് അസുസ് സൂപ്പര്‍ ഹൈബ്രിഡ് എഞ്ചിന് II ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. മികച്ച പെര്‍ഫോമന്‍സിനൊപ്പം രണ്ട് ആഴ്ച വരെ സ്റ്റാന്‍ഡ് ബൈ ടൈമും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. 5.6 ഇഞ്ച് സ്ക്രീനിലെത്തുന്ന ഈ നോട്ട്്ബുക്കിന്റെ വില 89,000 രൂപയാണ്....
സോണിയുടെ പുതിയ വയോ ലാപ്ടോപുകള്
അന്താരാഷ്ട്ര വിപണിയിലേക്ക് സോണിയുടെ രണ്ട് വയോ ഇ സീരീസ് മോഡലുകള്‍ കൂടിയെത്തി. വയോ ഇ സീരീസ് 15, 17 എന്നിവയാണ് ഇവ. യഥാക്രമം 15.5, 17.3 ഇഞ്ച് ഡിസ്പ്ലെ സ്ക്രീന്‍ സൈസിലെത്തുന്ന ഇവയില്‍ ഓപ്ഷണല്‍ ബ്ലൂ-റേ പ്ലെയറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റല്‍ കോര്‍ ഐ5-2450 എം പ്രോസസിംഗ് യൂണിറ്റാണ് വയോ ഇ15, ഇ17 മോഡലുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നത്. ഗ്രാഫിക് പിന്തുണയുമായി എഎംഡി റാഡിയോണ്‍ 7650എം ജിപിയുവും ഉണ്ട്. 1ജിബി, 2ജിബി വീഡിയോ റാം ഓപ്ഷനുകളും ഇതിലുണ്ട്. 750...



























Follow us on