2017ലെ ആപ്സ് ഡെവെലപ്മെന്റിൽ വരാവുന്ന പ്രധാന മാറ്റങ്ങൾ

2017 ആപ്പ് ട്രെൻഡുകൾ പരിശോധിക്കാം

By Midhun Mohan
|

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ആപ്സ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും ചിലപ്പോൾ നമുക്കു ആപ്സിന്റെ സഹായം ആവശ്യമാണ്.

2017ലെ ആപ്സ് ഡെവെലപ്മെന്റിൽ വരാവുന്ന പ്രധാന മാറ്റങ്ങൾ

ഇതിനാൽ തന്നെ ആപ്സിന്റെ എണ്ണവും കഴിഞ്ഞവർഷം വളരെ വർദ്ധിച്ചു. ഗൂഗിൾ പ്ലെ സ്റ്റോർ, ആപ്പിൾ ആപ്സ് സ്റ്റോർ എന്നിവിടങ്ങളിൽ ഓരോ വർഷവും ആയിരക്കണക്കിന് ആപ്സ് ആണ് പുതുതായി എത്തുന്നത്. ഇവയുടെ എണ്ണം അടുത്തകാലത്തൊന്നും കുറയില്ല എന്നാണു കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഏവരേയും ഞെട്ടിച്ചു കൊണ്ട് 5ജി എത്തുന്നു!ഏവരേയും ഞെട്ടിച്ചു കൊണ്ട് 5ജി എത്തുന്നു!

2016ൽ ഒരുപാട് പുതിയ ആപ്സ് നിലവിൽ വന്നു. പലചരക്കുകൾ വാങ്ങാനും, സവാരി ഷെയർ ചെയ്യാനും, ക്‌ളൗഡ്‌ ഉപയോഗിക്കുന്നതും എന്നിങ്ങനെ പലവിധം. ആപ്സ് മാത്രമല്ല വിയറബിൾസ്, ഹോം കണക്റ്റർ, സ്മാർട്ട് കാർ, ഐഓട്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ വരവും കഴിഞ്ഞവർഷം കണ്ടു.

അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!

ഈ വർഷം ഇതിലും വലിയ അത്ഭുതങ്ങളാണ് നാം കാണാൻ പോകുന്നത്. ഇത്തരത്തിലുള്ള ചില പുതിയ ട്രെൻഡുകളെപ്പറ്റി ഇനി വായിക്കാം.

ആപ്പ് ഡെവലപ്മെന്റിനായി സ്വിഫ്റ്റ്

ആപ്പ് ഡെവലപ്മെന്റിനായി സ്വിഫ്റ്റ്

അടുത്ത കാലഘട്ടത്തിലെ ഐഓഎസ് പ്രോഗ്രാമിങ് ഭാഷയാണ് സ്വിഫ്റ്റ്. ഇത് C പ്രോഗ്രാമിങ്ങിനെക്കാൾ എളുപ്പമാണ്. 2017ൽ കൂടുതൽ ശ്രദ്ധയാകർഷിക്കാൻ സ്വിഫ്റ്റിന് കഴിയുമെന്ന് കരുതുന്നു. സ്വിഫ്റ്റ്-2ന്റെ വരവും ആപ്സ് ഡെവലപ്മെന്റിന്റെ മേഖലയിൽ ചലനങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്നു.

ബീക്കൺ, ലൊക്കേഷൻ ഉപയോഗിച്ചുള്ള സേവനങ്ങൾ വരുന്നു

ബീക്കൺ, ലൊക്കേഷൻ ഉപയോഗിച്ചുള്ള സേവനങ്ങൾ വരുന്നു

ലൊക്കേഷൻ ഉപയോഗിച്ചുള്ള സേവനങ്ങൾ ഈ വർഷം കൂടുതൽ ശ്രദ്ധയാകർഷിക്കും. ആപ്പിളിന്റെ ഐബീക്കൺ, ഗൂഗിളിന്റെ ബീക്കൺ എന്നിവ ഉദാഹരണം. വൈഫൈയുടെ പരിധി ഒരു പ്രത്യേകയിടത്തിൽ മാത്രമായി ഒതുങ്ങാതെ കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കാനും ഇടയാകും. ഇത്തരത്തിൽ കിട്ടുന്ന ലൊക്കേഷൻ വിവരങ്ങൾ ആപ്സ് മാർക്കെറ്റിങ്ങിൽ കൂടുതൽ സാധ്യത കൊണ്ടുവരും.

Image Source

IoTയുടെ വരവ്
 

IoTയുടെ വരവ്

ക്‌ളൗഡ്‌ ഉപയോഗിക്കുന്ന ആപ്സ് വരുന്നതിലൂടെ 'ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്' എന്ന ആശയം ഉടലെടുക്കുകയാണ്. ഇത് വരുംകാലത്തു ലോകത്തിൽ പുത്തൻ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്നു.

Image Source

എം-കോമേഴ്‌സിൽ കാര്യമായ വർദ്ധനയുണ്ടാകും

എം-കോമേഴ്‌സിൽ കാര്യമായ വർദ്ധനയുണ്ടാകും

ആളുകൾ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലറ്റുകൾ മുതലായ ആപ്സ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിലൂടെ എം-കോമേഴ്‌സ് ആപ്സ് രംഗത്തു വലിയ കുതിച്ചുചാട്ടം ഉണ്ടാകുന്നു. 2017ൽ വിയറബിൾ രംഗത്തും ഇത് നിലയുറപ്പിക്കുമെന്നു കരുതുന്നു. ഇതിനാൽ എം-കോമേഴ്‌സിനു ആപ്സ് ഡെവലപ്മെന്റ് മേഖലയിൽ കാര്യമായ സംഭാവന നൽകാൻ സാധിക്കുമെന്ന് കരുതാം.

Image Source

ആപ്സ് കൂടുതൽ സുരക്ഷിതമാക്കും

ആപ്സ് കൂടുതൽ സുരക്ഷിതമാക്കും

മതിയായ സുരക്ഷാടെസ്റ്റുകൾ കടക്കാത്ത ആപ്സ് ആയിരുന്നു 2016ൽ പലതും. ഇത് ഹാക്കർമാരുടെ ജോലി എളുപ്പമാക്കുന്നു. ഈ വർഷം സുരക്ഷക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആപ്സ് ആയിരിക്കും പുറത്തു വരുന്നത്.

ഓഗുമെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി

ഓഗുമെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി

ഓഗുമെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവ കഴിഞ്ഞ വർഷം പല മുന്നേറ്റങ്ങളും കണ്ടു. ഇത് ഈ വർഷവും തുടരും. ഗെയിമിംഗ്, വിനോദം എന്നി മേഖലകളിൽ ആണ് കൂടുതൽ മാറ്റങ്ങളുണ്ടാകുക. കഴിഞ്ഞ വർഷം വേണ്ടത്ര പ്രചാരം ലഭിച്ചില്ലെങ്കിലും ഈ വർഷം ഈ മേഖല കൂടുതൽ ശക്തിപ്പെടുമെന്നാണ് സൂചനകൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഗാർട്ണർ റിപ്പോർട്ട് പ്രകാരം AI ടെക് ലോകത്തെ മുന്നേറ്റമായി കരുതപ്പെടുന്നു. കൂടുതൽ സംരംഭകർ ഈ മേഖലയിൽ വരും വർഷങ്ങളിൽ ഉണ്ടാകും. പ്രിസ്‌മ, ഗൂഗിൾ നൗ തുടങ്ങിയ ഒരുപാട് ആപ്സ് കഴിഞ്ഞ കൊല്ലം വന്നിരുന്നു. ഈ വർഷവും അതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു.

ക്‌ളൗഡ്‌ ഉപയോഗിക്കുന്ന ആപ്പ്സ്

ക്‌ളൗഡ്‌ ഉപയോഗിക്കുന്ന ആപ്പ്സ്

നവീനമായ ക്‌ളൗഡ്‌ സാങ്കേതികവിദ്യയാണ് അടുത്തതായി മുന്നേറാൻ സാധ്യതയുള്ള മേഖല. മൊബൈൽ അപ്പ്സിൽ ക്‌ളൗഡ്‌ കമ്പ്യുട്ടിങ് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വന്നു കഴിഞ്ഞു. വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ഡ്രോപ്ബോക്സ്, ഗൂഗിൾ ഡ്രൈവ്, വൺ ഡ്രൈവ് മുതലായ ആപ്സ് വഴി വിവരങ്ങൾ ഷെയർ ചെയ്യാനും ഇന്ന് സാധിക്കും. ഇത്തരം ക്‌ളൗഡ്‌ ഉപയോഗിക്കുന്ന അപ്പ്സിന്റെ എണ്ണം വരും വർഷം കൂടുമെന്നാണ് കരുതുന്നത്.

എന്റർപ്രൈസ് ആപ്സ്, മൈക്രോ ആപ്സ്

എന്റർപ്രൈസ് ആപ്സ്, മൈക്രോ ആപ്സ്

കൂടുതൽ സ്റ്റാർട്ടപ്പുകൾ വരുന്ന ഇക്കാലത്തു അവരുടെ വളർച്ചക്കായി ആപ്സ് ഉപയോഗിക്കേണ്ടി വരുന്നു. ഇത് എന്റർപ്രൈസ് ആപ്സ് വളർച്ചയെ സഹായിച്ചു. ബിസിനസ് കൂടുതൽ മെച്ചമുള്ള രീതിയിൽ ക്രമീകരിക്കാനും അത് കൂടുതൽ പേരിൽ എത്തിക്കാനും ഇതിലൂടെ കഴിഞ്ഞു. ഉപയോഗം എളുപ്പമാക്കാൻ ഫേസ്ബുക് മെസ്സഞ്ചർ പുറത്തിറക്കിയ പോലുള്ള മൈക്രോ ആപ്പുകളും കഴിഞ്ഞ വർഷം പുറത്തിറങ്ങി. അവയ്ക്കു ഈ വർഷവും വളർച്ച പ്രതീക്ഷിക്കുന്നു.

Source

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
App trends to hit the market in 2017.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X