ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

By Syam
|

സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ അരങ്ങ് വാഴുന്നതെങ്കിലും ലാപ്ടോപ്പുകള്‍ ഇന്നും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി പോകുന്നുണ്ട്. ഡോകുമെന്‍റ്റേഷന്‍, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ ഭാരിച്ച കാര്യങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും ലാപ്‌ടോപ്പുകളുടെ അത്രയും പരിപൂര്‍ണ്ണത ലഭിക്കില്ല. പക്ഷേ, അശ്രദ്ധമായ ഉപയോഗരീതി പലപ്പോഴും ലാപ്‌ടോപ്പുകളുടെ കാലാവധി കുറയ്ക്കാന്‍ കാരണമാകുന്നു. ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ചില വഴികളെപറ്റിയാണ് ഞങ്ങളിവിടെ പ്രതിപാദിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

കട്ടിലിലും മറ്റും വച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നത് അതിലെ ചൂട് പുറത്തേക്ക് തള്ളാനുള്ള എക്സോസ്റ്റ് വാല്‍വിന് തടയിടുന്നു. അതിനാല്‍ ടേബിള്‍ പോലെ ഉറപ്പുള്ള പ്രതലത്തില്‍ വച്ച് പ്രവര്‍ത്തിപ്പിക്കുന്നതാവും ഉചിതം.

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

പലപ്പോഴും തിരക്കില്‍ നമ്മള്‍ ഷട്ട്ഡൗൺ ചെയ്യാതെ പവര്‍ ബട്ടണ്‍ ലോങ്ങ്‌ പ്രസ്സ് ചെയ്ത് കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്യുകയുമൊക്കെ ചെയ്യുന്നത് ഹാര്‍ഡ്ഡിസ്ക്കിന്‍റെ പ്രവര്‍ത്തനത്തെയാവും ബാധിക്കുക.

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

ഫുള്‍ ചാര്‍ജായി കഴിഞ്ഞാല്‍ ലാപ്ടോപ്പ് പ്ലഗില്‍ നിന്ന് ഡിസ്കണക്റ്റ് ചെയ്യുക. അധിക നേരം പ്ലഗ് ചെയ്ത് ഉപയോഗിക്കുന്നത് ബാറ്ററി ലൈഫ് കുറയാന്‍ കാരണമാകുന്നു.

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!
 
ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

ലാപ്‌ടോപ്പ് പോയാലും നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ആരുടേയും പക്കല്‍ എത്താതിരിക്കാന്‍ കരുത്തുള്ള പാസ്സ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക. കൂടാതെ ലൊക്കേറ്റിംഗ് സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് നഷ്ട്ടപെട്ട ലാപ്‌ടോപ്പ് കണ്ടുപിടിക്കാനൊരു കച്ചിതുരുമ്പാണ്.

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

ഇടയ്ക്കിടെ നിങ്ങള്‍ക്ക് ലാപ്ടോപ്പ് വൃത്തിയാക്കുന്ന ശീലമില്ലെങ്കില്‍ അടിഞ്ഞുകൂടുന്ന പൊടി നിങ്ങളുടെ ലാപ്‌ടോപ്പിന്‍റെ ഹാര്‍ഡ്‌വെയറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്.

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

80% ആളുകളും ഒറിജിനല്‍ സോഫ്റ്റ്‌വെയറുകളല്ല ഉപയോഗിക്കുന്നത്. അത് കാലക്രമേണ യൂസര്‍ ഇന്റര്‍ഫേസില്‍ വരെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ കഴിവതും ഒറിജിനല്‍ സോഫ്റ്റ്‌വെയറുകള്‍ വാങ്ങുകയും യഥാസമയം അപ്പ്‌ഡേറ്റും ചെയ്യുക.

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

ലാപ്ടോപ്പുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ 7 വഴികള്‍..!!

മെറ്റാലിക്/ഗ്ലോസി ഫിനിഷുള്ള ലാപ്ടോപ്പുകളുടെ ഭംഗി നീണ്ടുനില്‍ക്കാനും വീഴ്ചകളിലെ ആഘാതങ്ങള്‍ കുറയ്ക്കാനും ലാപ്‌ടോപ്പ് പ്രൊട്ടക്റ്റീവ് കവറുകളോ/ബാഗുകളോ ഉപയോഗിക്കുന്നത് നന്നായിരിക്കും.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
Most of us are careful with its usage, a lot of people are carefree when it comes to laptop maintenance and end up buying new computers, sooner than expected. Here are some tips and tricks to help you keep your laptop in a pristine condition for as long as possible.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X