എയര്‍ടെല്ലിന്റെ 2ജിബി ഫ്രീ ക്ലൗഡ് സ്റ്റോറേജ് എങ്ങനെ ഉപയോഗിക്കാം?

Written By:

'മൈഎയര്‍ടെല്‍ ആപ്പ്' (MyAirtel App) എന്നതില്‍ എയര്‍ടെല്‍ പുതിയ ഒരു സവിശേഷത കൊണ്ടു വന്നിരിക്കുകയാണ് എയര്‍ടെല്‍ ബാക്കപ്പ് (Airtel Backup'), അതിനെ പറയുന്നതാണ് ക്ലൗഡ് സ്‌റ്റോറേജ് സേവനം എന്ന്.

BSNL അണ്‍ലിമിറ്റഡ് ഓഫര്‍, 24 മണിക്കൂറും ഫ്രീ കോളിംഗ്!

എയര്‍ടെല്ലിന്റെ 2ജിബി ഫ്രീ ക്ലൗഡ് സ്റ്റോറേജ് എങ്ങനെ ഉപയോഗിക്കാം?

ഈ പുതിയ സേവനം ഉപഭോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകള്‍ ഇമേജുകള്‍, പാട്ടുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം 2ജിബി ഡാറ്റ വരെ ക്ലൗഡില്‍ സ്‌റ്റോര്‍ ചെയ്യാം.

2ജിബി ഫ്രീ ക്ലൗഡ് സ്റ്റോറേജ് എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം....

വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1: മൈഎയര്‍ടെല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുക

ഭാരതി എയര്‍ടെല്‍ ഈ സേവനം മൈഎയര്‍ടെല്‍ ആപ്സ്സില്‍ പുതിയ വേര്‍ഷനായ 4.1.3 എന്നതിലാണ് കെണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇൗ സേവനം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാകൂ.

സ്‌റ്റെപ്പ് 2 : ക്ലൗഡ് ഐക്കണ്‍ കാണുന്നതായിരിക്കും

ഒരിക്കല്‍ ഈ ആപ്പ് അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ ക്ലൗഡ് ഐക്കണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ബാക്കപ്പ് ഓപ്ഷന്‍ കാണാന്‍ കഴിയുന്നതായിരിക്കും. ഈ ഐക്കണ്‍ മാനേജ് അക്കൗണ്ട് സെക്ഷന്റെ താഴെ വലതു ഭാഗത്തായി കാണാവുന്നതാണ്.

കാറ്റഗറി തിരഞ്ഞെടുക്കുക

നിങ്ങള്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി കാറ്റഗറികള്‍ കാണാം, അതായത് ഓഡിയോ, കോണ്ടാക്റ്റ്, ഫോട്ടോകള്‍ എന്നിവ..

സ്‌റ്റെപ്പ് 4: ഇനേബിള്‍ ബാക്കപ്പ്

ഒരിക്കല്‍ നിങ്ങള്‍ കാറ്റഗറി തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, സെറ്റിങ്ങ്‌സില്‍ പോയി ബാക്കപ്പ് ഇനേബിള്‍ ചെയ്യുക.

ഈ സമയത്ത് ആപ്പ് നിങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത സമയം (അതായത് 1am മുതല്‍ 5am വരെ) എല്ലാ ഡാറ്റകളും ബാക്കപ്പ് ചെയ്യുന്നതാണ്. ഈ സമയം മാറ്റാന്‍ കഴിയുന്നതല്ല. നൈറ്റ് ഡാറ്റ പ്ലാനില്‍ 50% ക്യാഷ് ബാക്ക് ഡാറ്റ ഓഫര്‍ ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്