വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

Written By:

നിങ്ങള്‍ വാട്ട്‌സാപ്പില്‍ സ്വകാര്യത ആഗ്രഹിക്കുന്നുണ്ടോ? ഒരു ആപ്പ് വഴി നിങ്ങളുടെ ചാറ്റുകള്‍ എല്ലാം സംരക്ഷിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നോ?

10ജിബി 4ജി ഡാറ്റ: ഇതില്‍ ഏതാണു മികച്ചത്?

അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ശരിയായ സ്ഥലത്തു തന്നെയാണ്. നിങ്ങളുടെ വാട്ട്‌സാപ്പ് ചാറ്റുകള്‍ സ്വകാര്യത ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 'ആപ്പ്- കിബോ' എന്ന ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതാണ്.

കിബോ ആപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം...

BSNL അണ്‍ലിമിറ്റഡ് ഓഫര്‍, 24 മണിക്കൂറും ഫ്രീ കോളിംഗ്!

കിബോ ആപ്പ് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ മറയ്ക്കാന്‍ കൃത്യമായി രൂപകല്പന ചെയ്തിരിക്കുന്ന ഒന്നാണ്. വാട്ട്‌സ്പ്പ്, ഫേസ്ബുക്ക്, ഐമെസേജ്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നീ സേവനങ്ങളില്‍ രഹസ്യ ചാറ്റുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

എന്നാല്‍ ഈ ആപ്പ് നിലവില്‍ ഐഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ആപ്പിള്‍ ഐട്യൂണില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കിബോ ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.....

പുതിയ ഐഫോണ്‍ 7, 7 പ്ലസ് 10,000 ഡിസ്‌ക്കൗണ്ടില്‍ സ്‌നാപ്പ്ഡീലില്‍: വേഗമാകട്ടേ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1 : ഐട്യൂണില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ആദ്യമായി നിങ്ങള്‍ സൗജന്യമായി ലഭിക്കുന്ന കിബോ ആപ്ലിക്കേഷന്‍ ഐട്യൂണില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 2: കിബോ കീബോര്‍ഡ് ആഡ് ചെയ്യുക

ആപ്ലിക്കേഷന്‍ സൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ കിബോ കീബോര്‍ഡ് ഐഫോണില്‍ ആഡ് ചെയ്യുക. അതിനായി ഐഫോണ്‍ സെറ്റിങ്ങ്‌സില്‍ പോയി keyboard> Add a keyboard> Click o kibo എന്ന് ചെയ്യുക.

സ്‌റ്റെപ്പ് 3: കിബോ ആപ്പില്‍ നിഘണ്ടു (Dictionary) സജീവമാക്കുക

അതിനായി കിബോയില്‍ പോയി, ഗ്ലോബ് കീ എന്നതില്‍ ക്ലിക്ക് ചെയ്ത് ഇംഗ്ലീഷ് യുഎസ് നിഘണ്ടു പ്രവര്‍ത്തനക്ഷമമാക്കുക.

സ്‌റ്റെപ്പ് 4: നിങ്ങളുടെ രഹസ്യ സന്ദേശം ലോക്ക് ചെയ്യുക

ക്രമീകരണങ്ങള്‍ പ്രാപ്തമായിക്കഴിഞ്ഞാല്‍ വാട്ട്‌സാപ്പില്‍ മെസേജുകള്‍ ടൈപ്പ് ചെയ്യുക. മെസേജ് അയയ്ക്കുന്നതിനു മുന്‍പ് കിബോ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ ഒരു ലോക്ക് അടയാളം കാണുന്നതും നിങ്ങളുടെ സന്ദേശങ്ങള്‍ വേറെ ശൈലികളിലേയ്ക്ക് മാറ്റപ്പെടുന്നതുമാണ്.

സ്‌റ്റെപ്പ് 5:. രഹസ്യ സന്ദേശം അണ്‍ലോക്ക് ചെയ്യുക

നിങ്ങള്‍ക്ക് സുഹ്യത്തിന് യഥാര്‍ത്ഥ സന്ദേശം കാണണമെങ്കില്‍ സുഹ്യത്തിനും കിബോ കീബോര്‍ഡ് സജീവമായിരിക്കണം. സന്ദേശം ലഭിച്ചു കഴിഞ്ഞാല്‍ അണ്‍ലോക്ക് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ യഥാര്‍ത്ഥ സന്ദേശം കാണാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!