വ്യാജ വാട്ട്‌സാപ്പ് ചാറ്റ് എങ്ങനെ സൃഷ്ടിക്കാം?

Written By:

ലോകമെമ്പാടുമുളള കോടിക്കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്പ് ആണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പ് ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും പലര്‍ക്കും സാധിക്കില്ല.

ടോക്‌ടൈം/ ഡാറ്റ ലോണ്‍: എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍, റിലയന്‍സില്‍ എങ്ങനെ ലഭിക്കും?

എന്നാല്‍ നമ്മള്‍ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ കൂട്ടുകാരോ കോളീഗ്‌സോ നിങ്ങള്‍ക്ക് വ്യാജ വാട്ട്‌സാപ്പ് ചാറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമോ? എന്നാല്‍ വാട്ട്‌സാപ്പ് വഴി അങ്ങനെയൊക്കെ സംഭവിക്കാം.

15,000 രൂപയില്‍ താഴെ: ജിയോ സിം ഉപയോഗിക്കാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

വ്യാജ വാട്ട്‌സാപ്പ് ചാറ്റ് എങ്ങനെ സൃഷ്ടിക്കാം?

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ വ്യാജ വാട്ട്‌സാപ്പ് ചാറ്റ് എങ്ങനെ സൃഷ്ടിക്കാം എന്നു നോക്കാം.

ഇത് നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ചെയ്യാവുന്നതാണ്, എന്നാല്‍ ഇതിനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

ജിയോ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ഓഫര്‍: 500 രൂപയ്ക്ക് 600ജിബി!

കൂടുതല്‍ അറിയാനായി താഴേയ്ക്ക് സ്‌ക്രോള്‍ ചെയ്യുക....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 'Yazzy App' എന്ന ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ വ്യജ സംഭാഷണങ്ങള്‍ നടത്താനുളള സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ കാണാവുന്നതാണ്. അതിന്‍ നീന്നും വാട്ട്‌സാപ്പ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3

നിങ്ങള്‍ക്ക് പേര് നല്‍കാനും, പ്രൊഫൈല്‍ ചിത്രം നല്‍കാനും സ്റ്റാറ്റസ് നല്‍കാനും റീഡയറക്ട് (Redirect) ചെയ്ത് മെയില്‍ ടാബില്‍ പോകുക.

സ്‌റ്റെപ്പ് 4

ഇനി മെസേജ് സ്വയിപ് ചെയ്ത് വ്യാജ സമയവും മെസേജും, ചാറ്റില്‍ കൊടുക്കുക. അതിനു ശേഷം ചാറ്റ് ഫ്‌ളോ സൃഷ്ടിക്കാനായി വലതു ഭാഗത്തേയും ഇടതു ഭാഗത്തേയും '+' കീകള്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ വ്യാജ ചാറ്റ് തയ്യാറാണ്.

സ്‌റ്റെപ്പ് 5

സ്റ്റാറ്റസ് ബാറില്‍ പോയാല്‍ വ്യാജ നെറ്റ്‌വര്‍ക്കിന് ശക്തി സൃഷ്ടിക്കാന്‍ കഴിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്