വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!

Written By:

ഒരു വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ടും ഫേസ്ബുക്ക് അക്കൗണ്ടും സൃഷ്ടിക്കാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. ഈ സോള്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വ്യാജ അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചു വരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്.

നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!

സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ തുറക്കാം?

ഒരു വ്യാജ വാട്ട്‌സാപ്പ് എങ്ങനെ കണ്ടു പിടിക്കാമെന്നു നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്പൂഫ് നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കാം

ഒരു സ്പൂഫ് നമ്പര്‍ ഉപയോഗിച്ച് ഇപ്പോള്‍ നിരവധി വാട്ട്‌സാപ്പ് അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. സ്പൂഫ് നമ്പര്‍ പലപ്പോഴു യുഎസ് നമ്പര്‍ ആയിരിക്കും. അതിനാല്‍ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു നമ്പറില്‍ നിന്നും വാട്ട്‌സാപ്പ് മെസേജ് വന്നാല്‍ നിങ്ങള്‍ അത് പ്രത്രേകം ശ്രദ്ധിക്കേണ്ടതാണ്.

ചില നമ്പര്‍ ആരംഭിക്കുന്നത് പ്ലസ് എന്ന ചിഹ്നത്തിലായിരിക്കും

നിങ്ങളുടെ വാട്ട്‌സാപ്പില്‍ (+) എന്ന ചിഹ്നത്തില്‍ തുടങ്ങുന്ന നമ്പറില്‍ നിന്നും മെസേജ് വന്നാല്‍ അത് vovox app വഴി സൃഷ്ടിച്ച വാട്ട്‌സാപ്പ് അക്കൗണ്ടായിരിക്കും. അതിനാല്‍ പ്ലസ് ചിഹ്നത്തില്‍ വരുന്ന മെസേജുകള്‍ പ്രത്യകം ശ്രദ്ധിക്കുക.

പ്ലസ് 44 എന്നു തുടങ്ങുന്ന നമ്പറും വ്യാജ നമ്പറായിരിക്കും

ഒരു പക്ഷേ +44 എന്നതില്‍ തുടങ്ങുന്ന നമ്പറില്‍ നിന്നും നിങ്ങളുടെ വാട്ട്‌സാപ്പില്‍ മെസേജു വന്നാല്‍ വ്യാജ മെസേജ് ആകാനുളള സാധ്യത ഏറെയാണ്. ഇങ്ങനെയുളള യു.കെ അധിഷ്ടിക നമ്പര്‍ ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് സൃഷ്ടിക്കാം.

വാട്ട്‌സാപ്പ് ഡിസ്‌പ്ലേ, സ്റ്റാറ്റസ് സൂക്ഷിക്കുക

വാട്ട്‌സാപ്പ് ഡിസ്‌പ്ലേയില്‍ കാര്‍ട്ടൂണോ അല്ലെങ്കില്‍ ഒരു ഫോട്ടോയോ ഇല്ലെങ്കില്‍ അതും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ സ്റ്റാറ്റസില്‍ 'Hey there'! I'm using Whatsapp' എന്ന സ്റ്റാറ്റസ് മിനിറ്റുകളോ ഇല്ലെങ്കില്‍ കുറച്ചു മണിക്കൂറുകളോ മാത്രമാണെങ്കില്‍ ഇത് വ്യജ അക്കൗണ്ടാകാന്‍ സാധ്യത ഏറെയാണ്.

വ്യാജ അക്കൗണ്ടുകളെ സൂക്ഷിക്കുക

വ്യാജ അക്കൗണ്ടുകള്‍ ഇപ്പോള്‍ വളരെ വ്യാപകമായിരിക്കുകയാണ്. ഇത് കണ്ടു പിടിക്കാന്‍ അത്ര എളുപ്പവുമല്ല. അതിനാല്‍ ഒരു മെസേജോ കോളോ വരുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നത് വളരെ ആലോചിച്ചു വേണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?