യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

By Syam
|

എന്താണ് നിങ്ങളുടെ യാത്രകളില്‍ നിന്ന് എപ്പോഴും നിങ്ങള്‍ തിരകെ കൊണ്ടുവരുന്ന നിധി? ഫോട്ടോകള്‍, നിസ്സംശയം പറയാന്‍ സാധിക്കുമത്. വെറുമൊരു കാഴ്ചയ്ക്ക് അപ്പുറം ചില ഫോട്ടോകള്‍ക്ക് നല്ല കഥകള്‍ പറയാനുമുണ്ടാവും. പക്ഷേ, നമ്മള്‍ ഏറെ ഇഷ്ടപ്പെട്ട് ക്ലിക്ക് ചെയ്യുന്ന ഫോട്ടോകള്‍ മെമ്മറി കാര്‍ഡില്‍ നിന്ന് നഷ്ടമായാലോ? വിഷമം പറഞ്ഞറിയിക്കാനാവില്ല. പലപ്പോഴും ചെറിയ ചില അശ്രദ്ധകള്‍ കൊണ്ട് വിലപ്പെട്ട പല ഫോട്ടോകളും, ഡാറ്റകളും നമുക്ക് നഷ്ട്മായിട്ടുണ്ട്, ഇനി അത് വേണ്ട. പ്രത്യേകിച്ചും യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാനുള്ള ചില മുന്‍കരുതലുകളാണ് ഞങ്ങളിവിടെ പരാമര്‍ശിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

പലപ്പോഴും മെമ്മറി കുറവായത് കാരണം ഫോട്ടോകള്‍ നമ്മള്‍ ക്യാമറയില്‍ നിന്ന് ഡിലീറ്റ് ചെയ്യാറുണ്ട്. എന്നാലിത് നേരിട്ട് ഡിലീറ്റ് ചെയ്യുന്നത് ഇന്റേണല്‍ ഫയല്‍ സിസ്റ്റത്തില്‍ കേടുപാടുകള്‍ വരുത്താം. അതിലൂടെ മെമ്മറി കാര്‍ഡിലെ എല്ലാ ഫോട്ടോകളും നഷ്ടമായേക്കാം.

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

ട്രിപ്പുകളും മറ്റും പോകുമ്പോള്‍ കുറഞ്ഞത് രണ്ട് മെമ്മറി കാര്‍ഡുകളെങ്കിലും കൈയില്‍ കരുതുക. ഒരു മെമ്മറികാര്‍ഡില്‍ മാത്രം വിശ്വാസം അര്‍പ്പിക്കുന്നത് പലപ്പോഴും വിനയാവാറുണ്ട്.

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

ഈര്‍പ്പം, പൊടി, അമിതമായ ചൂട് എന്നിവയൊക്കെ മെമ്മറി കാര്‍ഡിന്‍റെ ആയുസിനെ ബാധിച്ചേക്കാം. അനുയോജ്യമായ കവറില്‍ മെമ്മറി കാര്‍ഡുകള്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

ഫോട്ടോകള്‍ മെമ്മറി കാര്‍ഡിലുണ്ടെങ്കിലും ലാപ്ടോപ്പിലോ ടാബ്ലറ്റിലോ ഇടയ്ക്കിടെ ബാക്ക്അപ്പ് ചെയ്യുന്നത് നന്നായിരിക്കും.

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

ലാപ്ടോപ്പുകളിലും ഹാര്‍ഡ്ഡിസ്ക്കുകളിലുമൊക്കെ സ്റ്റോര്‍ ചെയ്യുന്നതിനേക്കാള്‍ സുരക്ഷിതമാണ് ഇന്റര്‍നെറ്റിന്‍റെ സഹായത്തോടെ ക്ലൗഡ്‌ സ്റ്റോറേജ് ചെയ്യുന്നത്.

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!!

ഇനി നിങ്ങള്‍ക്ക് വിലപ്പെട്ട ഫോട്ടോകള്‍ നഷ്ടമായാലോ? ഇത്തരത്തില്‍ ഡിലീറ്റായി പോയ ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ നിരവധി റിക്കവറി സോഫ്റ്റ്‌വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്. റെകുവ, ഫോട്ടോറെക്ക്, പാണ്ടോറ എന്നീ റിക്കവറി സോഫ്റ്റ്‌വെയറുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
Here are 6 tips to avoid losing your photos while traveling.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X