Just In
- 1 hr ago റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- 16 hrs ago വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- 19 hrs ago ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- 21 hrs ago ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
Don't Miss
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Movies ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
ആൻഡ്രോയിഡ് 7 ന്യുഗട്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 പ്രധാന സവിശേഷതകൾ!
നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ അല്ലെങ്കിൽ ടാബ്ലെറ്റിൽ ഏറ്റവും പുതിയ പതിപ്പിനായി കാത്തിരിക്കുകയാണോ നിങ്ങൾ?
ഗൂഗിളിന്റെ 2016ലെ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് നെക്‌സസ് ഒഴികെയുള്ള ഫോണുകളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഫോൺ അല്ലെങ്കിൽ ടാബ്ലറ്റ് ഈ പുതിയ പതിപ്പിനെ അനുകൂലിക്കുമെങ്കിൽ നിങ്ങൾക്കും ഗൂഗിളിന്റെ ആൻഡ്രോയിഡ് 7.0 നൂഗറ്റ് ലഭിക്കും.
കഴിഞ്ഞ ബീറ്റ അപ്ഡേറ്റിൽ നിന്നും അധികം മാറ്റമില്ലെങ്കിലും ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഒരുപാട് പുത്തൻ ഫീച്ചറുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മനസ്സിലാക്കിയാൽ നിങ്ങളുടെ മൊബൈൽ പൂർണ്ണപ്രാപ്തിയിൽ ഉപയോഗിക്കാൻ കഴിയും.
മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തുന്നു!
ഇതിനാൽ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി നൂഗറ്റിലെ എല്ലാ ഫീച്ചറുകളും വിശദീകരിക്കുകയാണിവിടെ.
#1 ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന ക്വിക് സെറ്റിംഗ്സ്
നൂഗറ്റിലെ ക്വിക് സെറ്റിംഗ്സ് ആവശ്യാനുസരണം മാറ്റാൻ സാധിക്കുന്നതാണ്.
ക്വിക് സെറ്റിംഗ്സ് മാറ്റങ്ങൾ വരുത്താൻ ആദ്യം സ്‌ക്രീനിന്റെ മുകളിൽ നിന്ന് താഴോട്ടു സ്‌വൈപ്പ് ചെയ്യുക. അപ്പോൾ തെളിഞ്ഞു വരുന്ന നോട്ടിഫിക്കേഷൻ പാനലിനെ വീണ്ടും താഴോട്ടു വലിച്ച ശേഷം സെറ്റിംഗ്സ് ടോഗിൾ കണ്ടു പിടിക്കുക. അതിൽ കാണുന്ന 'എഡിറ്റ്' ബട്ടണിൽ അമർത്തിയ ശേഷം നിങ്ങൾക്ക് ക്വിക്ക് സെറ്റിംഗ്സ് ടൈലുകളിൽ മാറ്റങ്ങൾ വരുത്താം. ഇഷ്ട്ടാനുസരണം ടൈലുകൾ ഡ്രാഗ് ചെയ്തു ഇഷ്ട്ടമുള്ള സ്ഥലത്തു ക്രമീകരിക്കാം.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്
#2 വേഗമേറിയ മൾട്ടിടാസ്കിങ്
നൂഗറ്റിലെ മൾട്ടിടാസ്കിങ് സംവിധാനം കൂടുതൽ വേഗമേറിയതാണ്. നാവിഗേഷൻ ബാറിലെ റീസൻറ് ബട്ടൺ (ചതുരം) രണ്ടു തവണ അമർത്തിയാൽ നിങ്ങൾ അവസാനം ഉപയോഗിച്ച അപ്പ്ലിക്കേഷനിലേക്കു വേഗത്തിൽ മാറാൻ സാധിക്കും.
#3 മൾട്ടി വിന്ഡോ/സ്പ്ലിറ്റ് സ്‌ക്രീൻ ഉപയോഗം
നൂഗറ്റിൽ നമുക്ക് രണ്ടു അപ്പ്ളിക്കേഷനുകൾ ഒരേ സമയം ഒരേ സ്‌ക്രീനിൽ നിയന്ത്രിക്കാൻ സാധിക്കും. ഇതാണ് മൾട്ടിവിൻഡോ. ഇത് സ്ക്രീനിനു സമാന്തരമായും കുറുകെയും പ്രവർത്തിപ്പിക്കാൻ സാധിക്കും.
ഓവർവ്യൂ ബട്ടണിൽ (ചതുരം) അമർത്തിപ്പിടിച്ചാൽ നിങ്ങള്ക്ക് മൾട്ടിടാസ്കിങ് സ്ക്രീൻ കാണാൻ സാധിക്കും. ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ആപ്പ്ളിക്കേഷൻ വലിച്ചു സ്‌ക്രീനിന്റെ മുകൾ ഭാഗത്തു കൊണ്ട് വെച്ചാൽ ഈ ഫീച്ചർ പ്രവർത്തനസജ്ജമാകും. ഒരേ സമയം സ്‌ക്രീനിന്റെ മുകളിലും താഴെയും രണ്ടു വ്യത്യസ്‌തമായ ആപ്പ്ളിക്കേഷനുകൾ ഇതുവഴി പ്രവർത്തിപ്പിക്കാം.
നടുക്ക് കാണുന്ന കറുത്ത വരയുടെ സഹായത്തോടെ നിങ്ങൾക്ക് വിന്ഡോയുടെ നീളം നിയന്ത്രിക്കാം.
#4 മെസ്സേജ് നോട്ടിഫിക്കേഷനിൽ നിന്ന് തന്നെ പെട്ടെന്ന് മറുപടി അയക്കാം
ഇനി മെസ്സേജ് ആപ്പിൽ കയറി മെസ്സേജ് വായിച്ചു മറുപടി കൊടുക്കേണ്ട കാര്യമില്ല. നിങ്ങൾക്ക് മെസേജുകൾ നോട്ടിഫിക്കേഷൻ പാനലിൽ നിന്ന് തന്നെ വായിക്കുകയും അതിനു മറുപടി നൽകുകയും ചെയ്യാം.
ഈ ഫീച്ചർ ഉപയോഗിക്കുവാൻ നിങ്ങൾക്ക് പുതൊയൊരു മെസ്സേജ് വരുമ്പോൾ ഫോണിന്റെ നോട്ടിഫിക്കേഷൻ പാനൽ താഴോട്ടു വലിക്കുക. വന്ന സന്ദേശം അവിടെ തെളിയും. ഇരുവിരൽ കൊണ്ട് സന്ദേശത്തിൽ അമർത്തി വലിച്ചാൽ റിപ്ലൈ ഓപ്‌ഷൻ തെളിഞ്ഞു വരും. നിങ്ങളുടെ മറുപടി അവിടെ ടൈപ്പ് ചെയ്തു അയക്കാം.
മാത്രമല്ല സന്ദേശം മുഴുവൻ നോട്ടിഫിക്കേഷൻ പാനലിൽ നിന്ന് തന്നെ വായിക്കാനും ഈ ഫീച്ചർ സഹായിക്കുന്നു. സന്ദേശത്തിനു വലതു വശത്തുള്ള ചെറിയ ബട്ടൺ അമർത്തിയാൽ അതിനു സാധിക്കും. ഇരു വിരൽ കൊണ്ട് മെസ്സേജുകൾ താഴോട്ടു വലിച്ചാലും അവ മുഴുവനായി വായിക്കാൻ സാധിക്കും.
ന്യൂ ടാബ്ലെറ്റുകളും മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്
#5 സിസ്റ്റം യുഐ റ്റ്യുണർ
സിസ്റ്റം യുഐ റ്റ്യുണർ വഴി കൂടുതൽ മാറ്റങ്ങൾ വരുത്താൻ കഴിയും. ഇത് ചില സമഗ്രമായതും പരീക്ഷണ അടിസ്ഥാനത്തിലുള്ള ഫീച്ചറുകളും നൽകും.
ഇത് പ്രവർത്തിപ്പിക്കാൻ ക്വിക് സെറ്റിംഗ്സ് തുറന്ന ശേഷം സെറ്റിംഗ്സ് ഐക്കൺ അത് കറങ്ങുന്ന വരെ കുറച്ചു നേരം അമർത്തി പിടിക്കണം. കുറച്ചു കഴിഞ്ഞാൽ സിസ്റ്റം യുഐ റ്റ്യുണർ പ്രവർത്തിച്ചു എന്നുള്ള മെസ്സേജ് സ്‌ക്രീനിൽ തെളിയും
#6 ടു നോട്ട് ഡിസ്റ്റർബ് ഫീച്ചർ
നിങ്ങളുടെ ഫോൺ എപ്പോൾ പൂർണ്ണമായും നിശബ്ദമാകണം എന്ന് മുൻകൂട്ടി തീരുമാനിക്കാൻ കഴിയുന്ന ഫീച്ചർ ആണിത്. നിങ്ങൾ ഉറങ്ങുമ്പോൾ അല്ലെങ്കിൽ രാത്രികളിൽ ഈ ഫീച്ചർ വഴി നിങ്ങൾക്ക് ഫോൺ നിശബ്ദമായി വെയ്ക്കുവാൻ സാധിക്കും.
ഇത് പ്രവർത്തിപ്പിക്കാനായി സെറ്റിംഗ്സ്>സൗണ്ട്>ടു നോട്ട് ഡിസ്റ്റർബ് എന്ന ഓപ്‌ഷൻ ഉപയോഗിക്കുക.
നൽകിയിരിക്കുന്ന ഓപ്‌ഷനുകളും അതല്ലെങ്കിൽ നിങ്ങള്ക്ക് വേണ്ടുന്ന രീതിയിലുള്ള സജ്ജീകരണം ചെയ്യുകയും ആവാം. ഏതൊക്കെ ദിവസങ്ങളിൽ ടു നോട്ട് ഡിസ്റ്റർബ് സംവിധാനം പ്രവർത്തിക്കണം അത് എപ്പോൾ അവസാനിക്കണം, തുടങ്ങുന്ന സമയം, നിർത്തേണ്ട സമയം, ഏതെല്ലാം നോട്ടിഫിക്കേഷനുകൾ ഇതിൽ ഉൾപ്പെടണം എന്നിങ്ങനെ എല്ലാം തന്നെ നിങ്ങൾക്ക് തീരുമാനിക്കാം.
അലാറങ്ങളും ഇതിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ ഉൾപ്പെടുത്താതിരിക്കാം.
#7 ഫോണ്ട്, സ്‌ക്രീൻ വലുപ്പം നിയന്ത്രിക്കാം
ന്യൂഗറ്റിലുള്ള സവിശേഷ ഫീച്ചറാണ് ഫോണ്ട് വലുപ്പവും സ്‌ക്രീനിന്റെ വലുപ്പവും നിയന്ത്രിക്കാൻ കഴിയൽ. അക്ഷരങ്ങൾ മാത്രമല്ല ആപ്പ്ളിക്കേഷനുകളുടെ വലുപ്പം, അവയുടെ വരകളും ബട്ടണുകളും ക്രമീകരിക്കൽ എന്നിങ്ങനെ ഡിസ്പ്ലേക്കു വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും ഇത് വഴി ചെയ്യാം.
ഡിസ്പ്ലേ ക്രമീകരിക്കാൻ ഡിസ്പ്ലേ ഓപ്‌ഷനിൽ ഫോണ്ട് സൈസ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. സ്ലൈഡർ ക്രമീകരിച്ചു നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാം.
അക്ഷരങ്ങൾ ഉൾപ്പെടാത്ത ഡ്രോയർ, വരകൾ, ബട്ടണുകൾ എന്നിവ ക്രമീകരിക്കാൻ സെറ്റിംഗ്സ് ആപ്പ് തുറന്നു ആപ്പ്>ഡിസ്പ്ലേ ഓപ്‌ഷൻ എടുത്ത ശേഷം സ്ലൈഡർ നീക്കി നിങ്ങൾക്ക് ആവശ്യമുള്ള ഡിസ്പ്ലേ വലുപ്പം തിരഞ്ഞെടുക്കാം.
ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470