നിങ്ങളുടെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങനെ വൈറല്‍ ആക്കാം

By Bijesh
|

സെല്‍ഫി ഫോട്ടോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സര്‍വസാധാരണമാണ്. വാസ്തവത്തില്‍ യുവാക്കളുടെ ജ്വരമായി മാറിയിരിക്കുകയാണ് ഇത്തരം ഫോട്ടോകള്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന സെല്‍ഫികളുടെ എണ്ണത്തില്‍ 17,000 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അടുത്തിടെ ഓസ്‌കാര്‍ അവാര്‍ഡ് നിശയ്ക്കിടെ അവതാരകയും സംഘവും ചേര്‍ന്നെടുത്ത ഒരു സെല്‍ഫി എത്രത്തോളം വൈറല്‍ ആയി എന്നുള്ളത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ എല്ലാ സെല്‍ഫികളും ഇതുപോലെ വൈറല്‍ ആകണമെന്നുമില്ല.

അതഒകൊണ്ടുതന്നെ ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതിന് എന്തെല്ലാം ഘടകങ്ങളാണ് വേണ്ടത്.??? അത് ചുവടെ വിവരിക്കുന്നു.

#1

#1

ഏതൊരു സെല്‍ഫിയിലും സ്ഥലം എന്നത് പ്രധാന ഘടകമാണ്. അതായത് എവിടെവച്ചാണ് ഫോട്ടോ എടുക്കുന്നത് എന്നത്. സാധാരണയില്‍ നിന്നു വ്യത്യസ്തമായ സ്ഥലങ്ങളില്‍ വച്ച് ചിത്രങ്ങള്‍ എടുക്കുന്നത് ആളുകള്‍ വേഗത്തില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.

 

#2

#2

കല്യാണങ്ങളിലോ മറ്റ് പതിവ് ചടങ്ങുകളിലോ ഒക്കെ സെല്‍ഫി എടുക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ മരണവീട്ടില്‍ വച്ച് മൃതശരീരത്തോടൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ... കേള്‍ക്കുമ്പോള്‍ ഭ്രാന്തമായി തോന്നാം... എന്നാല്‍ അത്തരത്തില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്ന് എടുക്കുന്ന സെല്‍ഫികള്‍ വൈറലാവാനുള്ള സാധ്യത ഏറെ കൂടുതലാണ്.

 

#3

#3

ഫോട്ടോയിലെ ഭാവം സെല്‍ഫി വൈറലാകുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമാണ്. വെറുതെ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന സെല്‍ഫി എല്ലാവരുടെയും ശ്രദ്ധയില്‍ പെടണമെന്നില്ല. എന്നാല്‍ വിചിത്രമായ ഭാവങ്ങളില്‍ ഫോട്ടോ എടുക്കുകയാണെങ്കില്‍ അത് പെട്ടെന്ന് വൈറലാകും.

 

#4
 

#4

പ്രശസ്ത വ്യക്തികളുടെ ഫോട്ടോകള്‍ വളരെ പെട്ടെന്ന് വൈറലാകും. അതുകൊണ്ടുതന്നെ പ്രശസ്തര്‍ക്കൊപ്പം നിന്ന് നിങ്ങള്‍ സെല്‍ഫയെടുക്കുകയാണെങ്കില്‍ അതും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുമെന്നതില്‍ തര്‍ക്കമില്ല.

 

#5

#5

ഒരു ഫോട്ടോയില്‍ സാഹചര്യത്തിനു ചേരാത്തതും ഫോട്ടോയുടെ ഭംഗി നഷ്ടപ്പെടുത്തുന്നതുമായ എന്തെങ്കിലും ഒബ്ജക്റ്റുകള്‍ വരുത്തുന്നതിനെയാണ് ഫോട്ടോ ബോംബിംഗ് എന്നു പറയുന്നത്. സെല്‍ഫികളില്‍ ബോധപൂര്‍വം ഇത്തരം അസാധാരണത്വം വരുത്തുന്നത് ഫോട്ടോ വൈറലാവാന്‍ സഹായിക്കും.

 

#6

#6

പതിവില്‍ നിന്ന് വേറിട്ട സെല്‍ഫികള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധിക്കപ്പെടും. ഉദാഹരണത്തിന് കീറിപറിഞ്ഞ വസ്ത്രം ധരിച്ച് സെല്‍ഫയെടുത്തുനോക്കു... ചിത്രം വളരെ പെട്ടെന്ന് സോഷ്യല്‍ സൈറ്റുകളില്‍ വൈറലാവും.

 

#7

#7

കണ്ടാല്‍ ചിരിവരുന്ന വിധത്തിലുള്ള സെല്‍ഫികളും വേഗത്തില്‍ വൈറലാകും. ഉദാഹരണത്തിന് ചെറിയ കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ വിവിധ മുഖഭാവങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന സെല്‍ഫികള്‍...

 

Best Mobiles in India

English summary
8 ways to make your 'selfie' go viral on social media, How to make selfies viral on Social media, 8 ways to make your 'selfie' go viral, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X