എയര്‍ടെല്‍ ഓഫര്‍: സൗജന്യ 2ജിബി 4ജി ഡാറ്റ ഒരു മിസ് കോളിളിലൂടെ!

Written By:

മറ്റു നെറ്റുവര്‍ക്കുകളായ വോഡാഫോണ്‍, ഐഡിയ, ആര്‍കോം, ബിഎസ്എന്‍എല്‍ എന്നിവയെ അപേക്ഷിച്ച് ഭാരതി എയര്‍ടെല്‍ ആണ് റിലയന്‍സ് ജിയോയുമായി കടുത്ത മത്സരം നടത്തുന്നത്.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍:ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു!

റിലയന്‍സ് ജിയോയുടെ ആകര്‍ഷകമായ ഓഫറുകള്‍ വന്നതോടു കൂടി എല്ലാ ടെലികോം മേഖലകളും തമ്മില്‍ കടുത്ത മത്സരത്തിലാണ്.

എയര്‍ടെല്‍ വീണ്ടും ഒരു പുതിയ ഓഫറുമായി വന്നിരിക്കുകയാണ്, അതായത് നിലവിലെ 2ജി, 3ജി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 2ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ്.

കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!

നിങ്ങളുടെ എയര്‍ടെല്‍ നമ്പറില്‍ സൗജന്യമായി 2ജിബി 4ജി ഡാറ്റ ലഭിക്കാനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

airtel.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

നിലവിലുളള എയര്‍ടെല്‍ ഉപഭോക്താക്കള്‍ 2ജി, 3ജി പിന്തുണയ്ക്കുന്ന സിം ഉണ്ടെങ്കില്‍ എയര്‍ടെല്ലിന്റെ ഔദ്യാഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക. അതിനു ശേഷം സിം 4ജി നെറ്റ്‌വര്‍ക്കിലേയ്ക്ക് നവീകരിക്കുക.


റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?

നിങ്ങളുടെ എല്ലാ വിശദാംശങ്ങളും അതില്‍ നല്‍കുക

നിങ്ങളുടെ സിം 4ജി നെറ്റ്‌വര്‍ക്കിലേയ്ക്ക് നവീകരിക്കുന്നതിനായി എയര്‍ടെല്ലിലെ ഔദ്യാഗിക വെബ്‌സൈറ്റില്‍ കാണുന്ന ഫോമില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, വിലാസം എന്നീ എല്ലാ വിവരങ്ങളും നല്‍കേണ്ടതാണ്. അതിനു ശേഷം 'Send me a 4G SIM' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റ ഫ്രീ!

അപ്‌ഗ്രേഡ് ചെയ്തതിനു ശേഷം 52122 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ ചെയ്യുക

സിം അപ്‌ഗ്രേഡ് ചെയ്യാനായി കുറച്ചു ദിവസങ്ങള്‍ എടുക്കുന്നതാണ്, അതിനു ശേഷം നിങ്ങളുടെ 4ജി എയര്‍ടെല്‍ സിമ്മില്‍ നിന്നും 52122 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ ചെയ്യുക.

2ജിബി 4ജി ഡാറ്റ സൗജന്യം

മിസ്ഡ് കോള്‍ ചെയ്തു 48 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം നിങ്ങള്‍ക്ക് 2ജിബി 4ജി ഡാറ്റ സൗജന്യമായി ലഭിച്ചു എന്ന മെസേജും ലഭിക്കുന്നതാണ്.

എയര്‍ടെല്‍ ജിയോയോക്കാള്‍ മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക.
. ഉപയോക്താവിന് 4ജി നെറ്റ്‌വര്‍ക്ക് ഉണ്ടായിരിക്കണം.

സൗജന്യ റോമിങ്ങ് ഓഫറുമായി എയര്‍ടെല്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്