നിങ്ങളുടെ ലാപ്‌ടോപിലും മൊബൈലിലും ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്യാന്‍...!

|

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൗസറുകളില്‍ ഒന്നായ ഗൂഗിള്‍ ക്രോം നിങ്ങള്‍ക്ക് നിങ്ങളുടെ ലാപ്‌ടോപില്‍ ഉപയോഗിക്കാമെന്ന് മാത്രമല്ല സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലറ്റിലും ഫ്രീ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ പുതിയ ലാപ്‌ടോപ് എടുക്കുകയാണെങ്കില്‍ അതില്‍ ഇന്റെര്‍നെറ്റ് എക്‌സ്പ്‌ളോറര്‍ ബ്രൗസര്‍ ഇന്‍സ്റ്റാള്‍ കിട്ടും, ഇത് മൈക്രോസോഫ്റ്റിന്റെ സ്വന്തം ബ്രൗസറാണ്. എന്നാല്‍ ഇന്റെര്‍നെറ്റ് എക്‌സ്പ്‌ളോററിന് വേഗത കുറവാണെന്ന് മാത്രമല്ല, ക്രോമിന്റെ പോലെ യൂസര്‍ ഫ്രണ്ട്‌ലിയുമല്ല. താഴെ കൊടുത്തിരിക്കുന്ന സ്ലൈഡറില്‍ നിങ്ങള്‍ക്ക് ലാപ്‌ടോപിന്റെ കൂടെ മൊബൈലിലും ക്രോം ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെയാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്.

വായിക്കുക: എക്‌സ്പീരിയ സീ3 കോമ്പാക്ട് മികച്ച മിനി ഫല്‍ഗ്ഷിപ്പ് ആകാനുളള കാരണങ്ങള്‍

ലാപ്‌ടോപില്‍ ക്രോം ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്

1- Installer file ഡൗണ്‍ലോഡ് ചെയ്യുക
2- ഇതിനായി ഗൂഗിള്‍ ക്രോം സൈറ്റില്‍ 'Run' അല്ലെങ്കില്‍ 'Save' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
3- ഇപ്പോള്‍ പിസിയില്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിക്കും
4- ഫയല്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം അതില്‍ ക്ലിക്ക് ചെയ്യുക, ക്ലിക്ക് ചെയ്ത ഉടനെ നിങ്ങളുടെ പിസിയില്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരംഭിക്കുന്നതാണ്
5- ക്രോം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ആദ്യമായി അത് തുറക്കുമ്പോള്‍ അതില്‍ ധാരാളം മെസേജുകള്‍ എഴുതി വരുന്നതാണ്, എന്നാല്‍ ഇതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. രണ്ടാമത് ക്രോം തുറന്നാല്‍ ഒരു മെസേജും നിങ്ങള്‍ക്ക് കാണാനാകില്ല.
6- ഇനി നിങ്ങള്‍ക്ക് ക്രോമില്‍ എന്ത് വേണമെങ്കിലും തിരയാവുന്നതാണ്.

നിങ്ങളുടെ പിസിയുടെ കോണ്‍ഫിഗറേഷന്‍ എന്തായിരിക്കണം

1- ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പിന്തുണ- വിന്‍ഡോ എക്‌സ്പി, വിന്‍ഡോ വിസ്താ, വിന്‍ഡോ 7, വിന്‍ഡോ 8
2- ഇന്റല്‍ പെന്റിയം 4 അല്ലെങ്കില്‍ അതില്‍ കൂടുതല്‍
3- 350 എംബിയുടെ ഫ്രീ മെമ്മറി
4- 512 എംബിയുടെ റാം

ആന്‍ഡ്രോയിഡ് ഫോണില്‍ ക്രോം ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക

1

1

മൊബൈലില്‍ ക്രോം ഡൗണ്‍ലോഡ് ചെയ്യുന്നതിന് ആദ്യമായി നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

2

2

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി സെര്‍ച്ച് ബോക്‌സില്‍ Google crome എഴുതി തിരയുക.

3

3

പല സ്മാര്‍ട്ട്‌ഫോണുകളിലും ഗൂഗിള്‍ ക്രോം ആദ്യമേ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് ആദ്യമേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ അപ്‌ഗ്രേഡ് ചെയ്യാനുളള ഓപ്ഷനായിരിക്കും വരിക. ഇല്ലെങ്കില്‍ ഇതിന്റെ സ്ഥാനത്ത് ഇന്‍സ്റ്റാള്‍ ഓപ്ഷന്‍ വരുന്നതാണ്.

4

4

ഇന്‍സ്റ്റാള്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ഉടനെ നിങ്ങളുടെ ഫോണില്‍ ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

5

5

ഇന്‍സ്റ്റാള്‍ ആയ ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണിന്റെ ഹോം സ്‌ക്രീനില്‍ ഗൂഗിള്‍ ക്രോമിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് അതില്‍ എന്ത് വേണമെങ്കിലും തിരയാവുന്നതാണ്. ക്രോം അപ്‌ഡേറ്റാണ് ചെയ്തതെങ്കില്‍, അപ്‌ഡേറ്റ് ചെയ്തതിനു ശേഷം ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് വിവരം ലഭിക്കുന്നതാണ്.

6

6

ആദ്യമായി നിങ്ങളുടെ പിസിയില്‍ എന്ത് ബ്രൗസറാണോ നല്‍കിയിട്ടുളളത് അത് തുറന്ന് ഗൂഗിളില്‍ പോയി Google crome ബ്രൗസര്‍ സെര്‍ച്ച് ചെയ്യുക.

7

7

ക്രോം ബ്രൗസര്‍ പേജ് തുറന്ന ശേഷം ഡൗണ്‍ലോഡ് ക്രോം ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക, ഡിഫോള്‍ട്ട് ക്രോം ബ്രൗസറില്‍ ടിക്ക് മാര്‍ക്ക് ചെയ്ത് ക്രോം ഇന്‍സ്റ്റാള്‍ ചെയ്യുക.

8

8

നിങ്ങള്‍ ക്രോം ബ്രൗസറില്‍ വരുന്ന അപ്‌ഡേറ്റുകളെ ഓട്ടോമാറ്റിക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ചിത്രത്തില്‍ കൊടുത്തിരിക്കുന്ന ബോക്‌സിലും ടിക്ക്മാര്‍ക്ക് ഇടുക. ഇതുമൂലം എപ്പോഴാണോ ക്രോമില്‍ എന്തെങ്കിലും അപ്‌ഡേറ്റുകള്‍ വരുന്നത്, അപ്പോള്‍ അത് ഓട്ടോമാറ്റിക്ക് ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

9

9

ഡൗണ്‍ലോഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ഉടനെ നിങ്ങളുടെ പിസിയില്‍ എക്‌സ്റ്റെന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതാണ്.

10

10

പിസിയില്‍ എക്‌സ്റ്റെന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം അതില്‍ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ പിസിയില്‍ ക്രോം ഇന്‍സ്റ്റാള്‍ ആവാന്‍ തുടങ്ങുന്നതാണ്. ഇത് എത്ര വേഗമാണ് ഇന്‍സ്റ്റാള്‍ ആവുന്നതെന്നത് നിങ്ങളുടെ ഇന്റെര്‍നെറ്റിന്റെ വേഗതയെ ആശ്രയിച്ചിരിക്കും.

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X