നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ മൈക്രോഫൈബര്‍ തുണിയുപയോഗിച്ച് വൃത്തിയാക്കാന്‍....!

|

നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിന്റെ സ്‌ക്രീന്‍ മുന്‍പ് ഉണ്ടായിരുന്ന പോലെ അല്ലല്ലോ എന്ന് തോന്നുന്ന ദിവസങ്ങള്‍ ഉണ്ടാകാം. പൊടികളും വിരലടയാളങ്ങളും കൊണ്ട് അതിന്റെ ആകര്‍ഷണീയ ആകെ പോയിട്ടും ഉണ്ടാകും.

സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ എന്ത് കാര്യം ചെയ്യണമെങ്കിലും സൈ്വപ് ചെയ്യേണ്ടതായി വരും. അതുകൊണ്ട് വിരല്‍ പാടുകള്‍ ഒരു പ്രധാന ഘടകമാണ്.

എന്നാല്‍ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍ വൃത്തിയാക്കി അതിനെ പഴയ ഗരിമയിലേക്ക് കൊണ്ട് വരുന്നത് അത്ര ബുദ്ധിമുട്ടുളള കാര്യമല്ല. കൃത്യമായ വസ്തുക്കള്‍ കൈയിലുണ്ടെങ്കില്‍ ഹാന്‍ഡ്‌സെറ്റിന്റെ സ്‌ക്രീന്‍ വൃത്തിയാക്കുന്നത് മറ്റെന്തിനേക്കാളും എളുപ്പമാണ്. താഴെ കൊടുത്തിരിക്കുന്ന ലളിതമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുക.

1

1

ഒരു മൈക്രോഫൈബര്‍ തുണി കൈയിലെടുക്കുക. നിങ്ങള്‍ക്ക് അതെന്താണെന്ന് അറിയില്ലെങ്കില്‍ അടുത്തുളള ഒപ്റ്റീഷ്യനോട് ചോദിച്ചാല്‍ ലഭിക്കുന്നതാണ്.

 

2

2

വൃത്തിയാക്കുന്ന നടപടി തുടങ്ങുന്നതിന് മുന്‍പായി നിങ്ങളുടെ ഡിവൈസ് ഓഫ് ചെയ്യുക.

3

3

മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് ചെറിയ വൃത്താക്രതിയില്‍ സ്‌ക്രീന്‍ തുടയ്ക്കുക.

4

4

പൊടി കട്ടിയുളളതാണെങ്കില്‍ തുണിയില്‍ അല്‍പ്പം ഡിസ്റ്റില്‍ ചെയ്ത വെളളം നനച്ച് തുടയ്ക്കുക.

5

5

അവസാനമായി, മൈക്രോഫൈബറിന്റെ നനയാത്ത ഭാഗം കൊണ്ട് സ്‌ക്രീന്‍ മൃദുവായി തുടയ്ക്കുക. സ്‌ക്രീനില്‍ കൂടുതല്‍ നനവുണ്ടെന്ന് തോന്നുകയാണെങ്കില്‍ കുറച്ച് നേരം ഫോണ്‍ പുറത്ത് ഉണങ്ങുന്നതിനായി വയ്ക്കുക.

Best Mobiles in India

Read more about:
English summary
Here we look Easy Steps To Clean Your Smartphone Screen With Microfiber Cloth.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X