ഒരു മിസ്‌കോളിലൂടെ എങ്ങനെ സൗജന്യ എയര്‍ടെല്‍ 4ജി ഡാറ്റ നേടാം?

Written By:

റിലയന്‍സ് ജിയോയുടെ 4ജി സേവനം ആരംഭിച്ചതോടെ വിപണിയില്‍ മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ ഇവയെല്ലാം വിശ്വസിക്കാന്‍ സാധിക്കാത്ത ഓഫറുമായാണ് വന്നിരിക്കുന്നത്.

ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

ഒരു മിസ്‌കോളിലൂടെ എങ്ങനെ സൗജന്യ എയര്‍ടെല്‍ 4ജി ഡാറ്റ നേടാം?

4ജി നെറ്റ്‌വര്‍ക്കുകള്‍ വിപണിയില്‍ എത്തിയതോടെ 4ജി മൊബൈലുകളും തരംഗമാവുകയാണ്.

എയര്‍ടെല്ലിന്റെ 4ജി സൗജന്യ ഡാറ്റ ഒരു മിസ്‌കോളിലൂടെ എങ്ങനെ നേടാമെന്നും അതിന്റെ പ്രതേകതകള്‍ എന്തൊക്കെ എന്നും അറിയാം.....

ഒരു ജിബി ഡാറ്റ നിരക്കില്‍ 10ജിബി: വോഡാഫോണ്‍ പുതിയ ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്ലിന്റെ പ്രൊമോഷണല്‍ ഓഫര്‍

റിലയന്‍സ് ജിയോയുടെ വരവോടെ, എയര്‍ടെല്‍ സൗജന്യ 4ജി ഡാറ്റ ഉപയോഗിച്ച് 3ജി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്.

എയര്‍ടെല്ലിന്റെ 1 ജിബി സൗജന്യ 4ജി ഡാറ്റ

എയര്‍ടെല്ലിന്റെ നിബന്ധനകളും വ്യവസ്ഥകള്‍ക്കും അനുസൃതമായി ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് 1 ജിബി 4ജി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്.

എയര്‍ടെല്ലിന്റെ 1ജിബി 4ജി ഡാറ്റ എങ്ങനെ സൗജന്യമായി ലഭിക്കും?

ഈ ഓഫര്‍ സൗജന്യമായി ലഭിക്കാനുളള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ എയര്‍ടെല്‍ ഫോണില്‍ നിന്നും എയര്‍ടെല്‍ ടോള്‍ ഫ്രീ നമ്പറിലേയ്ക്ക് ഒരു മിസ്‌കോള്‍ ചെയ്യുക, അതായത് 52122 എന്ന നമ്പറിലേയ്ക്ക്. ഈ കോള്‍ ഓട്ടോമാറ്റിക്കായി കട്ടാകുകയും, അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് എസ്എംഎസ് ലഭിക്കുകയും ചെയ്യുന്നതാണ്.

എസ്എംഎസ് ഈ ഓഫര്‍ സ്ഥിരീകരിക്കുന്നു

ഫോണ്‍ ഡിസ്‌ക്കണക്ടായി നിങ്ങളുടെ ഫോണില്‍ എസ്എംഎസ് വന്നു കഴിഞ്ഞാല്‍, 1ജിബി സൗജന്യ 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിച്ചു എന്ന് ഉറപ്പു വരുത്താം. അതിനായി #121*2# എന്ന നമ്പറിലേയ്ക്ക് ഡയല്‍ ചെയ്താല്‍ ബാലന്‍സ് പരിശോധിക്കുകയും ചെയ്യാം.

യോഗ്യത മാനദണ്ഡം

എയര്‍ടെല്ലില്‍ നിന്നും 1ജിബി 4ജി സൗജന്യ ഡാറ്റ ലഭിക്കാനായി നിങ്ങള്‍ യോഗ്യരാണോ എന്ന് ആദ്യം അറിഞ്ഞിരിക്കണം. അതായത് ഈ സൗജന്യ ഡാറ്റ ഓഫര്‍ ലഭിക്കണമെങ്കില്‍ ഇതിനു മുന്‍പ് ഒരു 4ജി ഡാറ്റ പ്ലാനും ഈ നമ്പറില്‍ റീച്ചാര്‍ജ്ജ് ചെയ്തിരിക്കാന്‍ പാടില്ല. അങ്ങനെ ഏതെങ്കിലും 4ജി ഡാറ്റ പ്ലാന്‍ ഉണ്ടെങ്കില്‍ ഈ സൗജന്യ ഓഫര്‍ ലഭിക്കുന്നതല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എല്‍ ന്റെ ബിബി249 പ്ലാന്‍ സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?