കുട്ടികളെ അഡല്‍റ്റ് സൈറ്റുകളില്‍ നിന്ന് എങ്ങനെ മാറ്റി നിര്‍ത്താം....!

|

നിങ്ങളുടെ പിസിയില്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ അഡല്‍ട്ട് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളുടെ പിസിയില്‍ എന്തെങ്കിലും പ്രൈവസി സെറ്റിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അതുകൊണ്ട് കുട്ടികള്‍ക്ക് കുറച്ച് തിരഞ്ഞെടുക്കപ്പെട്ട സൈറ്റുകള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുളളൂ. വിന്‍ഡോ 7, വിന്‍ഡോ 8 എന്നിവയില്‍ ധാരാളം ബ്രൗസര്‍ എക്‌സ്റ്റന്‍ഷനുകളാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ പിസിയില്‍ അഡല്‍റ്റ് സൈറ്റ് ബ്ലോക്ക് ചെയ്യാവുന്നതാണ്.

നിങ്ങളുടെ പിസിയില്‍ ഇത്തരത്തിലുളള അഡല്‍റ്റ് സൈറ്റുകള്‍ തുറന്നാല്‍ കുട്ടികളില്‍ ഇത് തെറ്റായ ചിന്താഗതി വളര്‍ത്തിയേക്കാം, കൂടാതെ ഇത്തരത്തിലുളള സൈറ്റുകളില്‍ ധാരാളം ബഗുകളും ഉണ്ടാവും. ഇവ നിങ്ങളുടെ പിസിയിലെ അത്യാവശ്യ ഡാറ്റകള്‍ ചോര്‍ത്താനും ഇടയുണ്ട്. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളോ അല്ലെങ്കില്‍ നിങ്ങളുടെ മെയിലുമായി ബന്ധപ്പെട്ട ഡാറ്റകളോ ലീക്കാവാനും ഇടയുണ്ട്.

വിന്‍ഡോ 8-ല്‍ അഡല്‍റ്റ് സൈറ്റ് ബ്ലോക്ക് ചെയ്യുന്നതിനായി

1

1

ആദ്യം തന്നെ നിങ്ങളുടെ വിന്‍ഡോ 8 അഡ്മിനിസ്‌ട്രേറ്റര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

2

2

ഇതിനുശേഷം Control Panel -ല്‍ പോയി Network and Internet ഓപ്ഷന്‍ സെലക്ട് ചെയ്യുക.

3

3

Network and Internet-ല്‍ പോയ ശേഷം Internet Options തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് ഇന്റെര്‍നെറ്റ് പ്രോപര്‍ട്ടി വിന്‍ഡോ കാണാന്‍ സാധിക്കും.

4

4

ഈ വിന്‍ഡോയില്‍ പോയ ശേഷം Content ടാബ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

5

5

ടാബ് ഓപ്ഷനില്‍ നിങ്ങള്‍ക്ക് Family safety ഓപ്ഷന്‍ കാണാന്‍ സാധിക്കുന്നതാണ്. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

6

6

ഇനി നിങ്ങള്‍ ഏത് അക്കൗണ്ടിലാണ് ഫാമിലി സേഫ്റ്റി സെറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ആ അക്കൗണ്ട് സെലക്ട് ചെയ്യുക.

7

7

അക്കൗണ്ട് സെറ്റ് ചെയ്ത ശേഷം Family safety ഒപ്ഷന്‍ On ആക്കുക. ഇതിനുശേഷം Web filtering ഓപ്ഷനില്‍ പോകുക.

8

8

Web filtering ഓപ്ഷനില്‍ പോയ ശേഷം can only use the website I allow ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

9

9

ഇതിനുശേഷം നിങ്ങളുടെ റെസ്ട്രിക്ഷന്‍ ലെവല്‍ സെറ്റ് ചെയ്യുക. ഇത്തരത്തിലുളള സെറ്റിംഗിനു ശേഷം സാധാരണയായി അഡല്‍റ്റ് സൈറ്റ് ബ്ലോക്ക് ആകുന്നതാണ്. എന്നാല്‍ നിങ്ങള്‍ കുറച്ച് തിരഞ്ഞെടുത്ത സൈറ്റുകളാണ് ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവയുടെ യുആര്‍എല്‍ മാനുവലായി ഇട്ട് അവ ബ്ലോക്ക് ചെയ്യാവുന്നതാണ്.

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X