ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ടിവിയും മറ്റു ഉപകരണങ്ങളും എങ്ങനെ നിയന്ത്രിക്കാം

നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ടിവി നിയന്ത്രിക്കാനാകുമെന്നറിയാമോ?

Written by: Midhun Mohan

വീട്ടിലും ഓഫീസിലുമായി ഒരുപാട് ഇലക്ട്രോണിക് സാമഗ്രികളുടെ നടുവിലാണോ നിങ്ങളുടെ ജീവിതം? ഇത് ശരിയാണെങ്കിൽ എല്ലാത്തിനും വേറെ വേറെ റിമോട്ടുകളും നിങ്ങൾ ഉപയോഗിക്കേണ്ടി വരും. റിമോട്ടുകൾ നഷ്ടപ്പെടുന്നതും പതിവാണ്.

ആൻഡ്രോയിഡ് ഫോൺ റിമോട്ടായി ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം

എല്ലാ ഉപകരണങ്ങൾക്കും ഒരു റിമോട്ട് എന്ന ആശയം എല്ലാവരുടെയും മനസ്സിൽ ഉദിച്ചിരിക്കും. ഇത് പ്രാവർത്തികമാകുകയാണ് ഐആർ ബ്ലാസ്റ്റർ സാങ്കേതികവിദ്യ.

2016ലെ ശ്രദ്ധിക്കപ്പെടാതെ പോയ ചില മികച്ച ഫോണുകൾ

ഇന്നിറങ്ങുന്ന ഒരുവിധം എല്ലാ ഫോണുകളിലും ഐആർ ബ്ളാസ്റ്റർ സേവനം ലഭ്യമാണ്. ഇതുപയോഗിച്ചു എങ്ങനെ ടിവിയും മറ്റു ഉപകരണങ്ങളും പ്രവർത്തിപ്പിക്കാമെന്നു നോക്കാം.

ആൻഡ്രോയിഡ് ഫോൺ റിമോട്ടായി ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം

#1 എന്താണ് ഐആർ ബ്ളാസ്റ്റർ?

ഐആർ അഥവാ ഇൻഫ്രാറെഡ് ബ്ളാസ്റ്റർ എന്ന ഉപകരണം ഇൻഫ്രാറെഡ് രശ്മികൾ പുറപ്പെടുവിക്കാൻ സാധിക്കുന്നവയാണ്. ടിവി, എസി, ഫോൺ, മീഡിയ പ്ലയെർ എന്നിവയിലും ഒരു ഐആർ ബ്ളാസ്റ്റർ യൂണിറ്റ് ഘടിപ്പിച്ചിട്ടുണ്ട്. ഇത് റിമോട്ട് വഴി ഉപകരണത്തെ നിയന്ത്രിക്കാൻ വേണ്ടിയുള്ളതാണ്.

100 രൂപയില്‍ കുറഞ്ഞ മൊബൈല്‍ ആക്‌സസറീസുകള്‍!

ഐആർ ബ്ളാസ്റ്റർ പുറപ്പെടുവിക്കുന്ന രശ്മികളിൽ ഒരു കോഡ് അടങ്ങിയിട്ടുണ്ട് ഇത് പല ഉപകരണങ്ങൾക്കും പലതാണ്. ഈ കോഡുകൾ പിടിച്ചെടുത്താണ് ഉപകരണങ്ങൾ റിമോട്ട് വഴി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്.

ആൻഡ്രോയിഡ് ഫോൺ റിമോട്ടായി ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം

#2 ഐആർ ബ്ളാസ്റ്റർ ഉപയോഗിച്ച് മറ്റു ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കാം?

ഐആർ ബ്ളാസ്റ്റർ അടങ്ങിയ ഫോണുകളിൽ മറ്റു ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനായി ഒരു ആപ്പ് നല്കിയിട്ടുണ്ടാകും. ഇത് കൂടാതെ മറ്റു ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഈ ആപ്പുകൾ ഡൌൺലോഡ് ചെയ്‌താൽ നമുക്ക് മൊബൈൽ വഴി ഉപകരണങ്ങൾ നിയന്ത്രിക്കാം.

നിങ്ങൾ പല ആപ്പുകളും ചിലപ്പോൾ മാറി മാറി പരീക്ഷിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ആവശ്യത്തിന് യോജിച്ചവ തിരഞ്ഞെടുക്കുക. ചില മികച്ച ആപ്പുകൾ താഴെ കൊടുക്കുന്നു.

  • എനിമോട്ട് ഐആർ റിമോട്ട് 
  • സ്മാർട്ട് ഐആർ റിമോട്ട് 
  • പീൽ സ്മാർട്ട് റിമോട്ട് 
  • യൂണിഫൈഡ് റിമോട്ട് 

ആൻഡ്രോയിഡ് ഫോൺ റിമോട്ടായി ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം


#3 ആപ്പുകൾ എങ്ങനെ ഉപയോഗിച്ച് തുടങ്ങാം?

മുകളിൽ കൊടുത്ത ആപ്പുകളിൽ ഏതെങ്കിലും ഡൌൺലോഡ് ചെയ്തു നിങ്ങൾക്ക് പ്രവർത്തിപ്പിക്കേണ്ട ഉപകരണത്തിന്റെ ബ്രാൻഡുകൾ തിരഞ്ഞെടുക്കുക. റിമോട്ട് പ്രവർത്തിപ്പിക്കുന്ന പോലെ ഫോൺ പ്രവർത്തിപ്പിക്കേണ്ട ഉപകരണത്തിന്റെ നേർക്ക് ചൂണ്ടി ഫോണിലെ ബട്ടണുകളിൽ അമർത്തുക.

നിങ്ങൾക്കു പ്രവർത്തിപ്പിക്കേണ്ട ഉപകരണത്തിന്റെ ഫങ്ഷനുകൾ ഫോണിൽ തെളിയും അതനുസരിച്ചു എളുപ്പത്തിൽ നിങ്ങൾക്ക് ഉപകരണം പ്രവർത്തിപ്പിക്കാം.


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


English summary
Here"s how you can control TV and other devices in your home/office using the IR blaster present on your smartphone.
Please Wait while comments are loading...

Social Counting