നാരങ്ങ ഉപയോഗിച്ച് എങ്ങനെ ബാറ്ററി ഉണ്ടാക്കാ?

Written By:

ബാറ്ററികള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ്. ഒരു പ്ലഗിന്റെ സഹായം ഇല്ലാതെ തന്നെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ബാറ്ററികള്‍ സഹായിക്കുന്നു.

നാരങ്ങ ഉപയോഗിച്ച് എങ്ങനെ ബാറ്ററി ഉണ്ടാക്കാ?

ഈ മിനി എയര്‍ കണ്ടീഷണര്‍ വെറും 100 രൂപ!

ബാറ്ററികള്‍ രണ്ട് വ്യത്യസ്ഥമായ ലോഹങ്ങള്‍ (അതായത് പോസിറ്റീവ്/ നെഗറ്റീവ്) ക്കിടയിയിലുളള ഇല്കട്രോടുകള്‍ കടത്തിവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.

ഇവിടെ വളരെ ലളിതമായ ഘട്ടങ്ങള്‍ ഉപയോഗിച്ച് ഒരു ബാറ്ററി സൃഷ്ടിക്കാന്‍ കഴിയുന്നതെങ്ങനെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആവശ്യമുളള സാധനങ്ങള്‍

നാരങ്ങ, ചെമ്പ് നാണയം, കത്തി, വോണ്‍ട്ട് മീറ്റര്‍, ആണി.

പോര്‍ട്ടബിള്‍/ റീച്ചാര്‍ജ്ജബിള്‍ യുഎസ്ബി ചാര്‍ജ്ജര്‍ എങ്ങനെ ഉണ്ടാക്കാം?

സ്റ്റെപ്പ് 1

നാരങ്ങയുടെ തോല് കളയാതെ അത് നന്നായി അമര്‍ത്തുക. ഇത് ഒരു മേശയുടെ മുകളില്‍ വച്ച് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ നാരങ്ങയുടെ ഉളളില്‍ നന്നായി നീര് ഉത്പാദിപ്പിക്കുകയും അങ്ങനെ ബാറ്ററി നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

സ്റ്റെപ്പ് 2

അടുത്തതായി നാരങ്ങയില്‍ ചെറിയൊരു വിളളല്‍ ഇട്ടതിനു ശേഷം ചെമ്പ് നാണയം അതിലേക്കു വയ്ക്കുക. ചെമ്പ് നാണയം നാരങ്ങയുടെ ഉളളില്‍ പോകാതെ പ്രത്യേകം ശദ്ധിക്കുക.

ഈ ഘട്ടം ചെയ്യുമ്പോള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം ഉണ്ടായിരിക്കുന്നത് നല്ലതാണ്.

ഗൂഗിള്‍ സര്‍ച്ച് എളുപ്പമാക്കാം ഈ ടിപ്‌സിലൂടെ!

 

സ്‌റ്റെപ്പ് 3

അടുത്തതായി ചെമ്പ് നാണയത്തില്‍ നിന്നും രണ്ട് സെന്റിമീറ്റര്‍ അകലെയായി ഒരു ആണിയും ഘടിപ്പിക്കുക. ഈ രണ്ട് ഇനങ്ങള്‍ ബാറ്ററിയുടെ പോസിറ്റീവ് നെഗറ്റീവ് അറ്റങ്ങള്‍ ആയി അനുഭവപ്പെടും.

ലോഹങ്ങള്‍ തമ്മിലുളള രസതന്ത്രപ്രവര്‍ത്തനം നടക്കണമെങ്കില്‍ ചെമ്പ് നാണയവും നെയിലും തമ്മിലുളള വ്യത്യാസം വളരെ കൃത്യമായിരിക്കണം. അത് കൃത്യമായാല്‍ മാത്രമേ ശരിയായ പ്രവര്‍ത്തനം നടന്ന് വോള്‍ട്ടേജ് ലഭിക്കുകയുളളൂ. കൂടാതെ നെയിലും ചെമ്പ് നാണയവും നാരങ്ങ നീരില്‍ സ്പര്‍ശിച്ചിട്ടുണ്ടോ എന്നും ഉറപ്പു വരുത്തുക.

 

സ്റ്റെപ്പ് 4

അടുത്ത സ്റ്റെപ്പില്‍ വോള്‍ട്ട്മീറ്റര്‍ ക്ലിപ്പിന്റെ ഒരു അഗ്രം ആണിയിലും മറ്റേ അഗ്രം ചെമ്പ് നാണയത്തിലുമായി ഘടിപ്പിക്കുക. അങ്ങനെ വോള്‍ട്ടേജില്‍ ചെറിയൊരു വ്യത്യാസം വോള്‍ട്ട് മീറ്ററില്‍ കാണാന്‍ കഴിയും.

വോള്‍ട്ടേജ് വളരെ കുറവാണ് കാണിക്കുന്നതെങ്കില്‍ ആണിയും ചെമ്പ് നാണയവും കുറച്ചു കൂടി അടുത്ത് വയ്ക്കാന്‍ ശ്രമിക്കുക.

നോക്കിയ 9ന്റെ വില 44,999 രൂപ, മറ്റു ഞെട്ടിക്കുന്ന സവിശേഷതകളും!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്