ക്രോം ബ്രൗസറില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?

Written By:

ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. സാധാരണ എല്ലാവരു ഗൂഗിള്‍ ക്രോം ആണ് ഉപയോഗിക്കുന്നത്.

സാധാരണയില്‍ കവിഞ്ഞ് സ്ലോ ആവുക, പേജ് ലോഡാവാതെ ഇരിക്കുക, ഹാങ്ങാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്രോം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ സാധാരണ നിങ്ങള്‍ ചെയ്യുന്നത് രണ്ടാതും നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുകയാണ് പതിവ്, അല്ലേ?

മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്‌സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?

ഇനി അത് ഒഴിവാക്കി റീസെറ്റ് ചെയ്യാം. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നതു വഴി സേവ് ചെയ്ത് ബുക്ക്മാര്‍ക്കുകളും, സെറ്റിങ്ങസും നഷ്ടപ്പെടുമെന്ന് ഓര്‍ക്കുക.

ജിയോ ഇഫക്ട്: BSNL ഞെട്ടിക്കുന്ന ഓഫറുമായി!

ഇത് എങ്ങനെ ചെയ്യുമെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ ക്രോം ഓപ്പണ്‍ ചെയ്ത് മെനുവില്‍ 'Settings' എടുക്കുക. അവിടെ Show Advanced Settings ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2

അതിനു ശേഷം താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ 'Reset Browser settings'ക്ലിക് ചെയ്ത് റീസെറ്റ് ചെയ്യാം. ഇങ്ങനെ റീസെറ്റ് ചെയ്യുന്ന അവസരത്തില്‍ നിലവിലുളള ബ്രൗസര്‍ സെറ്റിങ്ങ് പഠനത്തിനായി ക്രോം ടീമിന് വേണമെങ്കില്‍ സെന്‍ഡ് ചെയ്യാം.

സ്‌റ്റെപ്പ് 3

റീസെറ്റ് ചെയ്യുന്നതിനു മുന്‍പായി വേണമെങ്കില്‍ ക്രോമിലെ ബുക്ക്മാര്‍ക്കുകളുടെ ബാക്കപ്പ് എടുത്ത് വയ്ക്കാം.

സ്റ്റെപ്പ് 4

ബുക്ക്മാര്‍ക്ക് എടുക്കാനായി Bookmarks> Bookmark manager എടുക്കുകയോ അല്ലെങ്കില്‍ chrome://bookmarks/#1 എന്ന് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യുകയോ ചെയ്യാം. ബുക്ക്മാര്‍ക്ക് മാനേജറില്‍ Organize> Export bookmarks to HTML file എടുക്കുക.

സ്റ്റെപ്പ് 5

അടുത്തതായി ഏതു ലൊക്കേഷനിലേയ്ക്കാണ് നിങ്ങള്‍ക്ക് ബാക്കപ്പ് എടുക്കേണ്ടതെന്ന് ബ്രൗസ് ചെയ്ത് സെലക്ട് ചെയ്യുക. ഇത് പിന്നീട് റീസ്റ്റോര്‍ ചെയ്യാന്‍ ബുക്ക്മാര്‍ക്ക് മാനേജറില്‍ Organize> Import bookmarks from HTML file എടുത്ത് നേരത്തെ ബാക്കപ്പ് ചെയ്ത ഫയല്‍ സെലക്ട് ചെയ്ത് ഓപ്പണ്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്