വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്‌തോ? എങ്കിലും മറ്റുളളവര്‍ക്കു കാണാം!

Written By:

വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പ് ലോകപ്രശസ്ഥമായിക്കൊണ്ടിരിക്കുകയാണ്. വാട്ട്‌സാപ്പില്‍ ഇപ്പോള്‍ അനേകം സവിശേഷതകളാണുളളത്. എന്നാല്‍ ചില സവിശേഷതകളില്‍ നമ്മള്‍ സ്വകാര്യത ആഗ്രഹിക്കാറുണ്ട്. അതില്‍ ഒന്നാണ് 'ലാസ്റ്റ് സീന്‍'.

ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?

വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്താലും മറ്റുളളവര്‍ക്കു കാണാം!

നമ്മള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ അതില്‍ ലാസ്റ്റ് സീന്‍ മറയ്ക്കാന്‍ ആഹ്രഹിക്കാറുണ്ട്, ആല്ലേ? അങ്ങനെ ലാസ്റ്റ് സീന്‍ മറച്ചാലും മറ്റുളളവര്‍ക്കു കാണാന്‍ സാധിക്കും, അത് എങ്ങനെയാണെന്നു നോക്കാം.

അതിനായി നിങ്ങള്‍ 'വാട്ട്‌സ്‌ഡോഗ്' (Whatsdog) എന്ന ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

16 രൂപയ്ക്ക് 60 എംപി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'വാട്ട്‌സ്‌ഡോഗ്' എന്ന ആപ്‌സിനെ കുറിച്ച് അറിയാം...

ഈ ആപ്ലിക്കേഷന്‍ വഴി നിങ്ങള്‍ക്ക് വാട്ട്‌സാപ്പില്‍ ആരൊക്കെയാണ് ഓണ്‍ലൈനില്‍ ഉളളതെന്ന് ആറിയാം, അവര്‍ അത് മറച്ചു വച്ചാല്‍ കൂടിയും. ഈ ആപ്ലിക്കേഷന് ഇത് ട്രാക്ക് ചെയ്യാന്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മാത്രം മതിയാകും. ഒരിക്കല്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തു കഴിഞ്ഞാല്‍ ആ വ്യക്തി എപ്പോഴാണ് ഓണ്‍ലൈനില്‍ വരുന്നതും പോകുന്നതും എന്നുളള വിശദമായ വിവങ്ങള്‍ നല്‍കുന്നു.

ഈ ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം...

ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ എങ്ങനെ മറയ്ക്കാം?

 

സ്‌റ്റെപ്പ് 1: ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക

'വാട്ട്‌സ്‌ഡോഗ്' എന്ന ആപ്പ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

സ്‌റ്റെപ്പ് 2: അക്കൗണ്ട് ലോഗിന്‍ ചെയ്യുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം നിങ്ങളുടെ ഈമെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അതിനു ശേഷം ക്ലിക്ക് ചെയ്ത് ആരംഭിക്കാവുന്നതാണ്. ട്വിറ്റര്‍ അല്ലെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് 'വാട്ട്‌സ്‌ഡോഗ്' അക്കൗണ്ട് ലോഗിന്‍ ചെയ്യാവുന്നതാണ്.

സ്‌റ്റെപ്പ് 3: കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുക്കുക

അടുത്തതായി നിങ്ങള്‍ക്കു ട്രാക്ക് ചെയ്യേണ്ട കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുക്കുക. ഒന്നിലധികം കോണ്‍ടാക്റ്റുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുത്ത ശേഷം ' OK' ക്ലിക്ക് ചെയ്യുക.

വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

സ്‌റ്റെപ്പ് 4: സ്ഥിതിവിവരക്കണക്കുകള്‍ കാണാം

ഇവിടെ നിങ്ങള്‍ക്ക് സ്ഥിതിവിവരക്കണക്കുകള്‍ കാണാം, അതായത് ലാസ്റ്റ് സീന്‍ വിവരങ്ങള്‍ അറിയാം. ഈ ചാര്‍ട്ടില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടൈം, ദൈര്‍ഘ്യം, ഓഫ്‌ലൈന്‍ ടൈം എന്നിവ അറിയാം, കൂടാതെ കോണ്‍ടാക്റ്റ് ഇപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടോ ഇല്ലയോ എന്നും അറിയാം.

സ്‌റ്റെപ്പ് 5: നോട്ടിഫിക്കേഷന്‍ ലഭിക്കും

ഇതു കൂടാതെ കോണ്‍ടാക്റ്റ് ഓണ്‍ലൈനില്‍ വന്നാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനും ലഭിക്കുന്നതാണ്.

ഒരു മിസ്‌കോളിലൂടെ എയര്‍ട്ടെല്ലിന്റെ 100MB 3ജി ഫ്രീ ഡാറ്റ എങ്ങനെ ലഭിക്കും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

BSNL ഞെട്ടിക്കുന്നു: അതേ വിലയില്‍ നാല് പുതിയ ഡബിള്‍ ഡാറ്റ ഓഫറുകള്‍!