വാട്ട്‌സാപ്പിലെ ഓട്ടോ ഡൗണ്‍ലോഡിങ്ങ് മീഡിയ ഫയലുകള്‍ എങ്ങനെ നിര്‍ത്താം?

Written By:

വാട്ട്‌സാപ്പ് ഇപ്പോള്‍ വളരെ ഏറെ മുന്നിലാണ്. നമ്മള്‍ വീഡിയോകള്‍, ഫോട്ടോകള്‍, ഓഡിയോകള്‍, ജിഫ് ഫയലുകള്‍ എന്നിവയെല്ലാം നമ്മുടെ സുഹൃത്തുക്കള്‍ക്ക് കൈമാറുന്നത് കൂടുതലും വാട്ട്‌സാപ്പ് വഴിയാണ്.

വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍!

UI യുടെ IM ആപ്ലിക്കേഷനാണ് ഉപഭോക്താക്കള്‍ പലരും ഉപയോഗിക്കുന്നത്. നിങ്ങളുടെ സംഭാഷണം എളുപ്പമാക്കാന്‍ ഇത് മീഡിയാ ഫയലുകളെ ഓട്ടോ ഡൗണ്‍ലോഡിങ്ങ് ചെയ്യുന്നതാണ്. എന്നാല്‍ ഇതിന്റെ മറ്റൊരു പ്രശ്‌നം എന്നു വച്ചാല്‍ ഡാറ്റ ബാലന്‍സ് കുറയുമ്പോഴും നിങ്ങള്‍ റോമിങ്ങില്‍ ആയിരിക്കുമ്പോഴും ഫയലുകള്‍ ഓട്ടോ ഡൗണ്‍ലോഡ് ആകുന്നതാണ്.

ജിയോയെ വെല്ലാന്‍ വോഡാഫോണ്‍, ബിഎസ്എന്‍എല്‍, ഐഡിയ, എയര്‍ടെല്‍ ദീപാവലി ഓഫറുകള്‍!

ആ സമയങ്ങളില്‍ നിങ്ങള്‍ എന്തു ചെയ്യും. എന്നാല്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ എങ്ങനെ വാട്ട്‌സാപ്പിലെ ഓട്ടോ ഡൗണ്‍ലോഡിങ്ങ് മീഡിയ ഫയലുകള്‍ നിര്‍ത്താം എന്നു നോക്കാം.

ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഉപയോഗപ്രദമാകും.

ദീപാവലി ഓഫര്‍: പുതിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണ്‍ ടിപ്സ്സ്

സ്റ്റെപ്പ് 1

ആദ്യം വാട്ട്‌സാപ്പിലെ 'സെറ്റിങ്ങ്‌സില്‍' പോകുക.

സ്‌റ്റെപ്പ് 2

അവിടെ നിങ്ങള്‍ 'ഡാറ്റ യൂസേജ്' എന്ന ഓപ്ഷന്‍ കാണുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3

ക്ലിക്ക് ചെയ്യുമ്പോള്‍ മറ്റൊരു വിന്‍ഡോ തുറക്കുന്നതായിരിക്കും. അവിടെ നിങ്ങള്‍ക്ക് ഓട്ടോ ഡൗണ്‍ലോഡിങ്ങ് ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 4

മീഡിയാ ഓട്ടോ ഡൗണ്‍ലോഡില്‍ മൂന്ന് വ്യത്യസ്ഥമായ ഓപ്ഷനുകള്‍ കാണാം. അതില്‍ എല്ലാത്തിലും ക്ലിക്ക് ചെയ്ത് അണ്‍ചെക്ക് ചെയ്യുക. അവസാനം 'OK' കൊടുക്കുക.

സാംസങ്ങ് ഗാലക്‌സി നോട്ട് 7നും അതിന്റെ ചൂഷണവും!

 

വിന്‍ഡോസ് ടിപ്സ്സ്

സ്റ്റെപ്പ് 1

Settings> Chat and calls> click

സ്‌റ്റെപ്പ് 2

അവിടെ കാണുന്ന മീഡിയ ഓട്ടോ ഡൗണ്‍ലോഡില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 3

അവിടെ നിങ്ങള്‍ക്ക് നാല് ഓപ്ഷനുകള്‍ കാണാം. അതില്‍ ഓരോ ഓപ്ഷനുകളിലും ക്ലിക്ക് ചെയ്യുമ്പോള്‍ 'Never' എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഓട്ടോ ഡൗണ്‍ലോഡ് മീഡിയാ ഫയല്‍ നില്‍ക്കുന്നതാണ്.

ജിയോയെ വെല്ലാന്‍ വോഡാഫോണ്‍, ബിഎസ്എന്‍എല്‍, ഐഡിയ, എയര്‍ടെല്‍ ദീപാവലി ഓഫറുകള്‍!

ഐഫോണ്‍ ടിപ്‌സ്

ആന്‍ഡ്രോയിഡിലേയും വിന്‍ഡോസിലേയും ഉപഭോക്താക്കളെ പോലെ തന്നെ ഐഒഎസ് ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ ഓട്ടോ ഡൗണ്‍ലോഡിങ്ങ് നിര്‍ത്താം.

അതിനായി വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സില്‍ പോയി ചാറ്റ് ക്ലിക്ക് ചെയ്യുക. അതില്‍ നിങ്ങള്‍ക്ക് 'സേവ് ഇന്‍കമിങ്ങ് മീഡിയ' എന്നതില്‍ ഓഫ്/ഓണ്‍ ബട്ടണ്‍ കാണാം. അത് സ്വിച്ച് ഓഫ് ചെയ്യുക.

ഷവോമി മീ നോട്ട് 2, മീ മാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേയ്ക്ക് ഇല്ല!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്