നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ മുഴുവന്‍ ബാക്ക്അപ്പ് എടുക്കാനായി

By Sutheesh
|

കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് വരെ മൊബൈല്‍ ഫോണ്‍ മെസേജ് ചെയ്യാനും ഫോണ്‍ വിളിക്കാനും മാത്രമുളള ഒരു സാധാരണ ഡിവൈസ് മാത്രമായിരുന്നു, എന്നാല്‍ കാര്യങ്ങള്‍ മുഴുവനായും മറഞ്ഞിരിക്കുന്നു. ഇന്നത്തെ കാലത്ത് ഫോണ്‍ ആളുകള്‍ വിനോദത്തിന് മാത്രമായല്ല ഉപയോഗിക്കുന്നത്, പകരം മെയില്‍ ചെയ്യുക, ഫോട്ടോഗ്രാഫിയിലുളള തന്റെ അഭിരുചി പ്രകടമാക്കുക തുടങ്ങിയ പല കാര്യങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നു.

വായിക്കുക: വിപണി ദീപാവലി ചൂടില്‍ തന്നെ; വന്‍ കിഴിവുകളുളള ക്യാമറാ സ്മാര്‍ട്ട്‌ഫോണുകള്‍

ഇതുകൊണ്ട് തന്നെയായിരിക്കണം നിങ്ങള്‍ ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ വരെ എടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതില്‍ 2 ജിബി വരെ ഇന്റേണല്‍ മെമ്മറിയും 32 ജിബി വരെ എക്‌സ്പാന്‍ഡബള്‍ മെമ്മറിയും കൊടുക്കുന്നത്, അതിനര്‍ത്ഥം ഫോണില്‍ ആളുകള്‍ കൂടുതല്‍ കൂടുതല്‍ ഡാറ്റാ കൊണ്ടുനടക്കാനായി തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഫോണിന്റെ ബാക്ക്അപ്പ് എടുക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു, പ്രത്യേകിച്ച് നിങ്ങള്‍ ബിസിനസ്സുമായോസ ബാങ്കുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍.

1

1

നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന ചിത്രങ്ങളും വീഡിയോയും മാനുവലായി അതായത് മറ്റൊരു സോഫ്റ്റ്‌വെയറിന്റെ സഹായമില്ലാതെ ബാക്കഅപ്പ് എടുക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, അതിനായി നിങ്ങളുടെ കൈയ്യില്‍ ഡാറ്റാ കേബിള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ആദ്യം തന്നെ നിങ്ങളുടെ ഫോണിനെ ഡാറ്റാ കേബിളിന്റെ സഹായത്തോടെ പിസിയുമായി കണക്ട് ചെയ്യുക, ഇതിന് ശേഷം my computer-ല്‍ പോയാല്‍ നിങ്ങള്‍ക്ക് ഒരു ഡ്രൈവ് കൂടി കാണാന്‍ സാധിക്കും, അതായത് പെന്‍ഡ്രൈവോ, ഹാര്‍ഡ്‌ഡ്രൈവോ കണക്ട് ചെയ്യുമ്പോള്‍ കാണുന്നതു പോലെ. ഇതിനുശേഷം നിങ്ങള്‍ ഈ ഡിസ്‌ക്ക് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് അതിലുളള വീഡിയോ ഫോള്‍ഡറിലോ, പിക്ചര്‍ ഫോള്‍ഡറിലോ പോയി അവ കോപി ചെയത് നിങ്ങളുടെ പിസിയില്‍ ഒരു ഫോള്‍ഡറില്‍ പേസ്റ്റ്് ചെയ്യുക. ഡ്രൈവില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങള്‍ക്ക് DCIM എന്ന പേരുളള ഒരു ഫോള്‍ഡറാണ് ലഭിക്കുക, ഇതിന്റെ അകത്തായാണ് മറ്റ് ഫോള്‍ഡറുകള്‍ ഉണ്ടാകുക.

2

2

ഗൂഗിള്‍ ബാക്ക്അപ്പ് സെറ്റിംഗിന്റെ സഹായത്തോടെ നിങ്ങളുടെ ഡാറ്റയുടെ ബാക്ക്അപ്പ് എടുക്കുന്നതിനായി ആദ്യം തന്നെ ഫോണിന്റെ Settings ഓപ്ഷനില്‍ പോയി അതിനുശേഷം Personal, Back up ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് Accounts & Sync ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം നിങ്ങളുടെ ജീമെയില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക. ഇത്‌കൊണ്ട് നിങ്ങളുടെ ഫോണിന്റെ ബാക്ക്അപ്പ് നിങ്ങളുടെ മെയിലില്‍ സേവ് ചെയ്യപ്പെടും. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് എവിടെ വെച്ച് വേണമെങ്കിലും ഫോണിന്റെ ബാക്ക്അപ്പ് സേവ് ചെയ്യാവുന്നതാണ്.

 

3
 

3

വിന്‍ഡോ മൊബൈലില്‍ ബാക്ക്അപ്പ് എടുക്കുന്നതിനായി നിങ്ങളുടെ പിസിയില്‍ Windows Mobile Device Centre ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതേ സമയം നിങ്ങള്‍ വിന്‍ഡോ എക്‌സ്പി ഒഎസാണ് ഉപയോഗിക്കുന്നതെങ്കില്‍ ActiveSync സോഫ്റ്റ്‌വെയര്‍ കൂടി ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഈ രണ്ട് സോഫ്റ്റ്‌വെയറും നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ നിന്ന് ലഭിക്കും. ഇതിന്റെ സഹായത്തോടെ നിങ്ങളുടെ വിന്‍ഡോ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന ഫോള്‍ഡര്‍, ഫോട്ടോ, മറ്റ കണ്ടന്റുകള്‍ എന്നിവയുടെ ബാക്ക്അപ്പ് എടുക്കാവുന്നതാണ്. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയത് ശേഷം നിങ്ങളുടെ വിന്‍ഡോ ഫോണ്‍ കണക്ട് ചെയ്ത് മുഴുവന്‍ ഡാറ്റകളും സിങ്ക് ചെയ്യുക.

4

4

നിങ്ങള്‍ക്ക് ഐഫോണിന്റെ ബാക്ക്അപ്പാണ് എടുക്കേണ്ടെതെങ്കില്‍ ഇതിനായി നിങ്ങള്‍ ഐട്യൂണില്‍ പോയി നിങ്ങളുടെ ഫോണിനെ സിങ്ക് ചെയ്യുക. നിങ്ങള്‍ വിന്‍ഡോ ഫോണില്‍ ബാക്ക്അപ്പ് എടുക്കുന്നതുപോലെ തന്നെ നിങ്ങളുടെ പിസിയില്‍ ഐട്യൂണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഐഫോണ്‍ കണക്ട് ചെയ്ത് ബാക്ക്അപ്പ് സേവ് ചെയ്യാവുന്നതാണ്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X