നിങ്ങളുടെ ഫേസ്ബുക് ഡാറ്റ പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ

By Bijesh
|

ഇന്ന് ഫേസ്ബുക് ഉപയോഗിക്കാത്തവരായി അധികമാരുമുണ്ടാവില്ല. സുഹൃത്തുക്കളുമായും അകലെയുള്ള ബന്ധുക്കളുമായും സദാ കണക്റ്റഡായി ഇരിക്കാനുള്ള മാര്‍ഗമാണ് ഫേസ്ബുക്. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ചിത്രങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാറുമുണ്ട്.

ഈ ചിത്രങ്ങളും ഡാറ്റകളും പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യണമെന്നുണ്ടോ. ഫേസ്ബുക് പ്രൊഫൈലില്‍ പോയി ചിത്രങ്ങള്‍ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെങ്കിലും മുഴുവന്‍ ചിത്രങ്ങളും അത്തരത്തില്‍ എടുക്കാന്‍ സമയം ഒരുപാടു വേണ്ടിവരും.

ഇതിനു പകരം ഏതാനും നിമിഷത്തിനുള്ളില്‍ എല്ലാ പേഴ്‌സണല്‍ ഡാറ്റകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അതായത് പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തതുമായ ചിത്രങ്ങള്‍, ചാറ്റുകള്‍, മെസേജുകള്‍ തുടങ്ങിയവയെല്ലാം ലഭ്യമാക്കാം. അതെങ്ങനെയെന്ന് ചുവടെ വിവരിക്കുന്നു.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

ആദ്യം ഫേസ്ബുക് പ്രൊഫൈല്‍ തുറന്നശേഷം സെറ്റിംഗ്‌സില്‍ പോവുക.

 

 

സ്‌റ്റെപ് 2

സ്‌റ്റെപ് 2

സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്യുമ്പോള്‍ തുറക്കുന്ന പേജിന്റെ ഏറ്റവും അടിയില്‍ ഡൗണ്‍ലോഡ് എ കോപി ഓഫ് യുവര്‍ ഫേസ്ബുക് ഡാറ്റ എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

 

 

സ്‌റ്റെപ് 3

സ്‌റ്റെപ് 3

ഇപ്പോള്‍ കാണുന്ന പേജില്‍ സ്റ്റാര്‍ട് മൈ ആര്‍കൈവ്‌സ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

 

 

 സ്‌റ്റെപ് 4

സ്‌റ്റെപ് 4

ഇനി നിങ്ങളുടെ പാസ്‌വേഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അത് നല്‍കുക.

 

സ്‌റ്റെപ് 5

സ്‌റ്റെപ് 5

പാസ്‌വേഡ് എന്റര്‍ ചെയ്താല്‍ റിക്വസ്റ്റ് മൈ ഡൗണ്‍ലോഡ് എന്ന ഒരു മെസേജ് ബോക്‌സ് വരും. അതില്‍ സ്റ്റാര്‍ട്‌മൈ ആര്‍കൈവ്‌സ് എന്നതില്‍ ക്ലിക് ചെയ്യുക.

 

 

സ്‌റ്റെപ് 6

സ്‌റ്റെപ് 6

ഇപ്പോള്‍ നിങ്ങളുടെ ഇ മെയില്‍ ഐഡിയിലേക്ക് ഫേസ്ബുക്കില്‍ നിന്ന് രണ്ട് മെയിലുകള്‍ ലഭിക്കും. നിങ്ങളുടെ അനുവാദമില്ലതെ മറ്റാരെങ്കിലുമാണോ ഡൗണ്‍ലോഡ് റിക്വസ്റ്റ് അയച്ചത് എന്നറിയാനാണ് ആദ്യത്തേത്. അങ്ങനെയാണെങ്കില്‍ ഹാക് ചെയ്യപ്പെട്ട കാര്യം അറിയിക്കാനും അതില്‍ സംവിധാനമുണ്ട്. അതിനായി മെയിലില്‍ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. രണ്ടാമത്തെ മെയില്‍ ഫേസ്ബുക് ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ളതാണ്. അതിനായി ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

 

 

സ്‌റ്റെപ് 7

സ്‌റ്റെപ് 7

ഇപ്പോള്‍ തുറക്കുന്ന പേജില്‍ ഡൗണ്‍ലോഡ് ആര്‍കൈവ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

 

 

സ്‌റ്റെപ് 8

സ്‌റ്റെപ് 8

ഡൗണ്‍ലോഡ് ആര്‍കൈവില്‍ ക്ലിക് ചെയ്യുമ്പോള്‍ പാസ്‌വേഡ് റീ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അത് രേഖപ്പെടുത്തുക. തുടര്‍ന്ന് സബ്മിറ്റ് ക്ലിക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഫേസ്ബുക് ഡാറ്റകള്‍ മുഴുവനായി ഡൗണ്‍ലോഡ് ചെയ്യപ്പെടും.

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X