എങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് തുറക്കാം?

By Super
|
എങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് തുറക്കാം?

ഇന്നത്തെ തലമുറ ടിവി കാണുന്നതിലും കൂടുതല്‍ ആസ്വദിയ്ക്കുന്ന സൈറ്റാണ് യൂട്യൂബ്. സിനിമയും,പാട്ടുകളും,ട്രെയിലറുകളും,മറ്റ് വീഡിയോകളുമടക്കം ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള വീഡിയോ ഷെയറിംഗ് സൈറ്റാണ് ഗൂഗിളിന്റെ യൂട്യൂബ്. ഗംഗ്നം സ്റ്റൈല്‍, കൊലവെറി, ആറ്റുമണല്‍ പായയില്‍, മൈഥിലിയുടെ ഐറ്റം സോംഗ് തുടങ്ങിയ റെക്കോര്‍ഡ് വിജയം വീഡിയോകളുടെ വാര്‍ത്തകളിലൂടെ എല്ലാവര്‍ക്കും സുപരിചിതമാണ് യൂട്യൂബ്. പുതിയ പാട്ടുകളും, പഴയ ഗൃഹാതുരത്വമുണര്‍ത്തുന്ന പാട്ടുകളും ഒക്കെ കാണാന്‍ ഇതല്ലാതെ വേറൊരു നല്ല മാര്‍ഗവുമില്ല. ആ സമയത്താണ് പല ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂട്യൂബ് ബ്ലോക്ക് ചെയ്തിരിയ്ക്കുന്നു എന്ന ദു:ഖവാര്‍ത്ത എത്തുന്നത്. തുറക്കാന്‍ ഒരു വഴിയും ഇല്ല എന്ന് കരുതി വിഷമിച്ച് ശ്രമം ഉപേക്ഷിയ്‌ക്കേണ്ട. വളരെ എളുപ്പത്തില്‍ യൂട്യൂബ് എവിടെയും തുറക്കാനുള്ള വഴിയാണ് ഗിസ്‌ബോട്ട് ഇന്ന് പങ്കുവയ്ക്കുന്നത്.

ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും…

  • ആദ്യം ഗൂഗിളില്‍ നിങ്ങള്‍ക്ക് വേണ്ട വീഡിയോ സെര്‍ച്ച് ചെയ്യുക. വീഡിയോ ഓപ്ഷനില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് യുട്യൂബില്‍ നിന്നുള്ള റിസല്‍ട്ടുകള്‍ കാണാനാകും.

  • അതില്‍ നിന്നും വേണ്ട വീഡിയോയുടെ ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ലിങ്ക് ലൊക്കേഷന്‍ തെരഞ്ഞെടുക്കുക.

  • അതിനുശേഷം http://www.free-web-proxy.de/ എന്ന സൈറ്റ് തുറക്കുക.

  • അതില്‍ യു ആര്‍ എല്‍ നല്‍കേണ്ട സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് പേസ്റ്റ് (Paste) തെരഞ്ഞെടുക്കുക.

  • എന്നിട്ട് സ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക.

  • കുറച്ച് സമയത്തിനുള്ളില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത വീഡിയോ യൂട്യൂബ് പേജില്‍ കാണാന്‍ സാധിയ്ക്കും.

www.youtube.com എന്ന് നല്‍കി യുട്യൂബില്‍ നേരിട്ടും വീഡിയോകള്‍ തിരയാവുന്നതാണ്.

പക്ഷെ ചില സമയങ്ങളില്‍ സാധാരണ പോലെ വീഡിയോ സെര്‍ച്ച് ചെയ്യാന്‍ കഴിയാതെ വരാം.അതുകൊണ്ട് വേണ്ട വീഡിയോകള്‍ തിരഞ്ഞെടുത്ത് തുറക്കുന്നതാവും ഉചിതം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X