യുഎസ്എസ്ഡി പണമിടപാട് വഴി എങ്ങനെ പണം അയക്കാം? സഹായകരമാകുന്ന 6 എളുപ്പവഴികൾ

എല്ലാവർക്കും സ്മാർട്ഫോണും ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ടാവണമെന്നില്ല. ഇത്തരത്തിലുള്ളവർക്ക് സഹായകരമാകുന്ന ബാംങ്കിംഗ് സൗകര്യമാണ് യുഎസ്എസ്ഡി ഉപയോഗിച്ചുള്ള പണമിടപാടുകൾ.

By Midhun Mohan
|

അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ പിൻവലിച്ചതിലൂടെ സർക്കാർ ഡിജിറ്റൽ സാങ്കേതികത പ്രത്യേകിച്ചും ഫീച്ചർ ഫോണുകൾ, സ്മാർട്ഫോണുകൾ മുഖാന്തരമുള്ള പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു.

യുഎസ്എസ്ഡി പണമിടപാട് വഴി എങ്ങനെ പണം അയക്കാം?

ഇതിലൂടെ ഇന്ത്യ നാണ്യരഹിത സന്പദ്‍വ്യവസ്ഥയിലേക്ക് മാറി പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ യാഥാർഥ്യമാകും.

<br><strong> വണ്‍പ്ലസ് 3T 120ജിബി വേരിയന്റ്‌ വെറും 1 രൂപയ്ക്ക്!വേഗമാകട്ടേ!</strong>
വണ്‍പ്ലസ് 3T 120ജിബി വേരിയന്റ്‌ വെറും 1 രൂപയ്ക്ക്!വേഗമാകട്ടേ!

കാശിന്റെ ലഭ്യത കുറഞ്ഞതോടെ ഒരുപാട് സ്മാർട്ഫോൺ ഉപയോക്താക്കൾ ഡിജിറ്റൽ വാലറ്റ് വഴി കടകളിലും, സേവനദാതാക്കൾക്കും പണമടയ്ക്കുന്നു.

ഉപയോക്താക്കൾ സ്മാർട്ഫോണിലെ യുപിഐ ആപ്സ് വഴിയും സേവനങ്ങൾക്കു പണം അടയ്ക്കുന്നു. ഇത് വഴി പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

എന്നാൽ ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് സ്മാർട്ഫോണും ഇന്റർനെറ്റും ലഭ്യമല്ലാത്തതിനാൽ അവർക്കു സ്വീകരിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് യുഎസ്എസ്ഡി ഉപയോഗിച്ചുള്ള മൊബൈൽ ബാങ്കിങ്

യുഎസ്എസ്ഡി ഉപയോഗിച്ചുള്ള മൊബൈൽ ബാങ്കിങ്ങ് എങ്ങനെ ഉപയോഗിക്കുമെന്ന് ആശ്ചര്യപ്പെടുകയാണോ? ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ബാങ്കിങ് ഇടപാടുകൾ നടത്താനുള്ള എളുപ്പ വഴികൾ ഇവിടെ വിശദീകരിക്കുന്നു.

യുഎസ്എസ്ഡി ബാങ്കിങ് തുടങ്ങാം

യുഎസ്എസ്ഡി ബാങ്കിങ് തുടങ്ങാം

ആദ്യം നിങ്ങളുടെ മൊബൈൽ നമ്പർ നിങ്ങളുടെ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ബാങ്ക് സന്ദർശിച്ചു അവർ തരുന്ന ഫോം പൂരിപ്പിച്ചു മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൊബൈൽ മണി ഐഡന്റിഫയർ അഥവാ (എംഎംഐഡി) ബാങ്കിൽ നിന്ന് കരസ്ഥമാക്കണം.

എസ്എംഎസ് അയച്ചും ബാങ്കിന്റെ ഇന്റർനെറ്റ് പോർട്ടൽ വഴിയും നിങ്ങൾക്ക് എംഎംഐഡി കരസ്ഥമാക്കാം.

എംഎംഐഡി കൂടാതെ നിങ്ങൾക്ക് എംപിൻ(ഇടപാട് അംഗീകരിക്കാനുള്ള 4 അക്ക കോഡ്)ആവശ്യമാണ്. നിലവിലുള്ള എംപിൻ മാറ്റി അത് നിങ്ങൾക്കു ഇഷ്ട്ടമുള്ള ഏതെങ്കിലും നാലക്ക സംഘ്യയായി മാറ്റാൻ സാധിക്കുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കാര്യക്രമങ്ങൾ

കാര്യക്രമങ്ങൾ

ഫോണിന്റെ ഡയലർ തുറന്ന ശേഷം അതിൽ *99# എന്ന് ടൈപ്പ് ചെയ്യുക. ശേഷം നിങ്ങൾ കാണുന്ന വെൽക്കം സ്‌ക്രീനിൽ നിങ്ങളുടെ ബാങ്കിന്റെ മൂന്നക്ക ഐഎഫ്എസ്സി കോഡ് അല്ലെങ്കിൽ രണ്ടക്ക ഡിജിറ്റൽ ബാങ്ക് കോഡ് ടൈപ്പ് ചെയ്തു അയക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നക്ക കോഡ് എസ്ബിഐ എന്നാണ്, ഐസിഐസി ബാങ്കിന്റെ കോഡ് ഐസിഐ എന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഐഎഫ്എസ്സി കോഡ് എസ്ബിഐഎൻ, ഐസിഐസി ബാങ്കിന്റേതു ഐസിഐസി, എച്ഡിഎഫ്സി ബാങ്കിന്റെതു എച്ഡിഎഫ്സി എന്നിങ്ങനെയാണ്.

നിങ്ങളുടെ ഫോൺ എസ്ബിഐ അക്കൗണ്ടുമായാണ് ബന്ധപ്പെടുത്തിയത് എന്നുണ്ടെങ്കിൽ ആദ്യ മെനുവിൽ എസ്ബിഐ അല്ലെങ്കിൽ എസ്ബിഐഎൻ എന്ന് ടൈപ്പ് ചെയ്തു അയക്കുക. നിങ്ങളുടെ ഫോൺ നമ്പറും ബാങ്ക് വിവരങ്ങളും പരിശോധിച്ചു കഴിഞ്ഞാൽ അടുത്ത മെനു തെളിഞ്ഞു വരും. അതിൽ നിങ്ങളുടെ അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ്, എംഎംഐഡി അല്ലെങ്കിൽ ഐഫ്എസ്സി ഉപയോഗിച്ചുള്ള പണമിടപാടുകൾ എന്നിവ നടത്താൻ സാധിക്കും.

നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ 1 അമർത്തുക. മിനി സ്റ്റേറ്റ്മെന്റ് കിട്ടാൻ 2 അമർത്തുക. ഇങ്ങനെ നിങ്ങളുടെ ആവശ്യാനുസരണം ഉള്ള സേവനങ്ങൾ തിരഞ്ഞെടുക്കാം.

യുഎസ്എസ്ഡി കോഡുകൾ വഴി പണം അയക്കാം

യുഎസ്എസ്ഡി കോഡുകൾ വഴി പണം അയക്കാം

പണം അയക്കാൻ *99# ടൈപ്പ് ചെയ്യുക. ബാങ്കിന്റെ പേര് നൽകിയതിന് ശേഷം 3 അമർത്തുക. നിങ്ങൾക്ക് പണം അയക്കേണ്ടുന്ന ആളിന്റെ മൊബൈൽ നമ്പർ നൽകുക. ശേഷം അയാളുടെ എംഎംഐഡി നൽകുക.

ശേഷം അയക്കേണ്ട തുക നൽകുക. കുറിപ്പുകൾ കുറച്ചു സ്ഥലം വിട്ടത്തിനു ശേഷം നൽകുക. അവസാനമായി നിങ്ങളുടെ എംപിൻ നമ്പർ, അക്കൗണ്ടിന്റെ അവസാന നാലക്കം എന്നിവ നൽകി ഇടപാട് പൂർത്തീകരിക്കുക.

നിങ്ങളുടെ ഇടപാട് സ്ഥിരീകരിച്ചു കഴിഞ്ഞാൽ അയച്ച ആളിന്റെ അക്കൗണ്ടിൽ പണം എത്തും.

 

യുഎസ്എസ്ഡി ബാങ്കിങ് പോരായ്മകൾ

യുഎസ്എസ്ഡി ബാങ്കിങ് പോരായ്മകൾ

യുഎസ്എസ്ഡി അറിയിപ്പുകൾ പെട്ടെന്ന് വരുന്നതിനാൽ നിങ്ങൾക്ക് വിവരങ്ങൾ നൽകാൻ 10 സെക്കൻഡ് മാത്രമേ ലഭിക്കുകയുള്ളു. ഇതിനിടയിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇടപാട് അസാധുവാകും.

വിവരങ്ങൾ നൽകിയതിൽ തെറ്റ് സംഭവിച്ചാൽ നിങ്ങൾ ആദ്യം മുതൽ വിവരങ്ങൾ നൽകി വരേണ്ടി വരും.

 

യുഎസ്എസ്ഡി പ്രാദേശിക ഭാഷ സഹായം

യുഎസ്എസ്ഡി പ്രാദേശിക ഭാഷ സഹായം

ഗ്രാമീണ മേഖലകളിൽ ഉപയോഗിക്കുന്ന സേവനമായതിനാൽ ഈ സേവനം ഇംഗ്ലീഷ് കൂടാതെ മറ്റു 11 ഭാഷകളിൽ ലഭ്യമാണ്.

സേവനം ഇപ്പറയുന്ന കോഡുകൾ നൽകിയാൽ ഇഷ്ട്ടഭാഷയിൽ ലഭിക്കുന്നതാണ്. ഹിന്ദി (*99*22#), മറാത്തി (*99*28#), ബംഗാളി (*99*29#), പഞ്ചാബി (*99*30#), കന്നഡ (*99*26#), ഗുജറാത്തി (*99*27#), തമിഴ് (*99*23#), തെലുഗ് (*99*24#), മലയാളം (*99*25#), ഒറിയ (*99*32#) and ആസ്സാമീസ് (*99*31#)

 

യുഎസ്എസ്ഡി ബാങ്കിങ് ഇടപാട് നിയന്ത്രണങ്ങളും വിലയും

യുഎസ്എസ്ഡി ബാങ്കിങ് ഇടപാട് നിയന്ത്രണങ്ങളും വിലയും

ഇന്ത്യൻ റിസർവ് ബാങ്ക് യുഎസ്എസ്ഡി വഴി ഒരു രൂപ മുതൽ അയ്യായിരം രൂപ വരെയുള്ള പണമിടപാടുകൾ അംഗീകരിച്ചിട്ടുണ്ട്.

ഉപയോക്താക്കൾക്ക് ഒരു ഇടപാടിന് അമ്പതു പൈസ എന്ന നിരക്കിൽ ഈ സേവനം ലഭ്യമാണ്. ഇത് നിങ്ങളുടെ മൊബൈൽ ബില്ലിനോട് ചേർത്തും ഈടാക്കാവുന്നതാണ്. ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ഈ സേവനം ഉപയോഗിക്കാം.

പണത്തിന്റെ ഞെരുക്കം കണക്കിലെടുത്തു സേവന ദാതാക്കൾ ഡിസംബർ 31 വരെ യുഎസ്എസ്ഡി ബാങ്കിങ് ഇടപാടുകൾക്ക് പണം ഈടാക്കില്ല.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
Here's all you need to know about USSD payment method.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X