ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

Written By:

ലോകത്തിലെ ഏറ്റവും പ്രശസ്ഥമായ ആപ്സ്സുകളില്‍ ഒന്നാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പ് ഇപ്പോള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല.

BSNL അണ്‍ലിമിറ്റഡ് ഓഫര്‍, 24 മണിക്കൂറും ഫ്രീ കോളിംഗ്!

വാട്ട്‌സാപ്പില്‍ ഫോട്ടോകളും വീഡിയോകളും മാത്രമല്ല ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നത്, ജിഫ് ഫയലുകളും ഷെയര്‍ ചെയ്യാം. ഇനി വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്ന സവിശേഷതകള്‍ വളരെ രസകരമാണ്.വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

എന്നാല്‍ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലോ?

ഇനി നിങ്ങള്‍ വിഷമിക്കേണ്ട, ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതേയും വാട്ട്‌സാപ്പ് വഴി നിങ്ങള്‍ക്കു ചാറ്റ് ചെയ്യാം, അത് എങ്ങനെയാണെന്നു നോക്കാം.....

ഇന്റര്‍നെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു സിം ആണ് 'ചാറ്റ്‌സിം'. അതായത് നിരക്കുകള്‍ ഇല്ലാതേയും ചാറ്റ് ചെയ്യാന്‍ സാധിക്കുന്നു. ഇത് ആദ്യമായി അവതരിപ്പിച്ചത് ഷാങ്ഹായിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ്.

വോഡാഫോണ്‍ ഓഫര്‍: SMS വഴി സൗജന്യ 1 ജിബി 4ജി ഡാറ്റ എങ്ങനെ ലഭിക്കും?

ഇതിന്റെ പ്രത്യേകതകളും ഉപയോഗിക്കുന്ന രീതികളും നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇതിന് വൈഫൈയുടെ ആവശ്യം പോലും ഇല്ല

ലോകത്ത് എവിടെ വേണമെങ്കിലും സൗജന്യമായി ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പുകളില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഈ സിം പ്രവര്‍ത്തിക്കുന്നത് വൈഫൈയുടെ ആവശ്യകത പോലും ഇല്ലാതെയാണ്.

ചാറ്റ് സിം ഏതിലൊക്കെ ഉപയോഗിക്കാം?

വാട്ട്‌സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍, വീചാറ്റ് തുടങ്ങിയ ഒട്ടനവധി തല്‍ക്ഷണ ആപ്സ്സുകളില്‍ ചാറ്റ്‌സിം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ്.

വോയിസ് കോള്‍ ചെയ്യാന്‍ സാധിക്കുന്നു...

തല്‍ക്ഷണ ആപ്സ്സുകളില്‍ വോയിസ് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്ന ആദ്യത്തെ മെസേജിങ്ങ് സിം ആണ് ചാറ്റ്‌സിം.

ഉയര്‍ന്ന വേഗതയില്‍ അയയ്ക്കാം!

ഫോട്ടോകളും, വീഡിയോകളും, വികാരങ്ങളും എല്ലാം ഉയര്‍ന്ന വേഗതയില്‍ അയയ്ക്കാന്‍ സാധിക്കുന്ന ഒരേ ഒരു സിമ്മാണ് ചാറ്റ്‌സിം എന്ന് സിഇഒ മാനുവല്‍ സനെല്ല പറയുന്നു.

ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം!

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് തങ്ങളുടെ സഹജീവനക്കാരുമായും, ബന്ധുക്കളുമായും നിനന്തരം ബന്ധപ്പെടുന്നതിന് ഈ ചാറ്റ്‌സിം വളരെ ഏറെ പ്രയോചനപ്പെടുന്നു.

മികച്ച ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ്!

മികച്ച മെസേജിങ്ങ് ആപ്പുകളില്‍ വളരെ ഉയര്‍ന്ന വേഗതയിലും നെറ്റ്‌വര്‍ക്കുകളിലും നിങ്ങളുടെ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാന്‍ സാഹായിക്കുന്നു ചാറ്റ്‌സിം. ചാറ്റ്‌സിം താങ്ങാവുന്ന വിലയിലാണെന്നും സിഇഒ മാനുവല്‍ പറയുന്നു.

എവിടെ നിന്നു ചാറ്റ്‌സിം ലഭിക്കുന്നു?

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ചാറ്റ്‌സിം ലഭിക്കുന്നതാണ്. ലോകത്തിലെ എല്ലായിടത്തു നിന്നും ചാറ്റ്‌സിം വാങ്ങാവുന്നതുമാണ്.

ചാറ്റ്‌സിമ്മിന്റെ വില

ചാറ്റ്‌സിമ്മിന്റെ അടിസ്ഥാന പ്ലാന്‍ 950 രൂപയാണ്. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ടെക്സ്റ്റ് മെസേജുകള്‍, ഇമോജികള്‍ എന്നിവ ഒരു വര്‍ഷം വരെ ഫ്രീയായി അയയ്ക്കാം. 950 രൂപയ്ക്കും 4750 രൂപയ്ക്കും ഇടയില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ നിങ്ങള്‍ക്ക് വോയിസ് കോള്‍, വീഡിയോ കോള്‍ കൂടാതെ വീഡിയോ ഫയലുകളും ഷെയര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!