ജിയോ 4ജി വോയിസ് പ്രവര്‍ത്തിക്കുന്നില്ലേ? കാരണങ്ങളും പരിഹാരങ്ങളും!

Written By:

റിലയന്‍സ് ജിയോ 4ജി അവതരിപ്പിച്ചതിനു ശേഷം അതിനു പിന്നാലെയാണ് ആളുകള്‍. ഭൂരിഭാഗം റിലന്‍സ് ഡിജിറ്റല്‍ സ്‌റ്റോറിനു മുന്നിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഡിസംബര്‍ 31 വരെ ഡാറ്റ/വോയിസ് കോള്‍ സൗജന്യമായി ലഭിക്കുമെന്ന വാഗ്ദാനമാണ് ജിയോ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ സൗജന്യ ഓഫര്‍ മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്.

ഞെട്ടിക്കുന്ന ഓഫര്‍: 3ജി ഇന്റര്‍നെറ്റ് പാക്ക് വെറും 3 രൂപയ്ക്ക്!

ജിയോ 4ജി വോയിസ് കോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പ്രശ്‌നം ഉപഭോക്താക്കളില്‍ പലരും പറയുന്നു. എന്നാല്‍ ഈ പ്രശ്‌നത്തിനു കാരണവും അതിനു പരിഹാരമായാണ് ഗിസ്‌ബോട്ട് എത്തിയിരിക്കുന്നത്.

2000 രൂപയുടെ പുതിയ നോട്ടില്‍ എന്താണ് സംഭവിച്ചത്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫോണ്‍ ചിലപ്പോള്‍ 4ജി VoLTE പിന്തുണക്കുന്നുണ്ടാകില്ല

ജിയോ 4ജി വോയിസ് കോള്‍ ചെയ്യാന്‍ നിര്‍ബന്ധമായും നിങ്ങളുടെ ഫോണില്‍ VoLTE സവിശേഷത ഉണ്ടായിരിക്കണം. അതിനാല്‍ സൗജന്യ വോയിസ് കോളും വീഡിയോ കോളും ചെയ്യാന്‍ വോള്‍ട്ട് സവിശേഷത പിന്തുണയ്ക്കുന്നുണ്ടോ നിങ്ങളുടെ ഫോണില്‍ എന്ന് പരിശോധിക്കുക.

ജിയോ 400Mbps സ്പീഡ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം പ്ലാനുകളില്‍!

ടെലി-വേരിഫിക്കേഷന്‍ നടന്നിട്ടുണ്ടാകില്ല

പലപ്പോഴും ടെലിവേരിഫിക്കേഷന്‍ നടക്കാത്തത് ജിയോ 4ജി വോയിസ് കോളിനെ ബാധിക്കാറുണ്ട്. ടെലിവേരിഫിക്കേഷന്‍ നടക്കാനായി '1977' എന്ന നമ്പറിലേയ്ക്ക് നിങ്ങള്‍ സിം കിട്ടിയാലുടന്‍ തന്നെ കോള്‍ ചെയ്യേണ്ടതാണ്. നിങ്ങള്‍ സിം കാര്‍ഡ് സജീവമാക്കാന്‍ സമയത്ത് ഹാജരാക്കിയ രേഖകള്‍ സ്ഥിരീകരിക്കാനായി ചോദിക്കുന്നതാണ്.

ജിയോക്കായി ഇനി തിരക്ക് വേണ്ട!

ആപ്ലിക്കേഷന്‍ ശരിയായി കോണ്‍ഫിഗര്‍ ചെയ്യുക

ചിലപ്പോള്‍ നിങ്ങള്‍ ആപ്പ് ശരിയായ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടാകില്ല. അതിനാല്‍ ശരിയായ എല്ലാ വിശദാംശങ്ങളും നല്‍കിക്കൊണ്ട് ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ റീ-ഇന്‍സ്റ്റാള്‍ ചെയ്യുക.

ജിയോ സ്പീഡ് കുറഞ്ഞോ? വ്യക്തമായ കാരണങ്ങള്‍!

മൊബൈല്‍ ഡാറ്റ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക

വോയിസ് വീഡിയോ കോളുകള്‍ നടക്കുന്നത് മൊബൈല്‍ ഡാറ്റ വഴിയാണ്. മൊബൈല്‍ ഡാറ്റ ഓഫാക്കി, ജിയോ 4ജി വോയിസ് കോള്‍ വഴി കോളുകള്‍ ചെയ്യുന്നത് വളരെ തെറ്റാണ്. ജിയോ 4ജി വോയിസ് കോള്‍ വഴി കോളുകള്‍ ചെയ്യുന്നതിനു മുന്‍പ് മൊബൈല്‍ ഡാറ്റ ഓണ്‍ ആണോ എന്ന് പരിശോധിക്കുക.

ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം കൃത്യമാണ് എങ്കില്‍, അവസാനമായി നിങ്ങളുടെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇത് തീര്‍ച്ചയായും നിങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതാണ്.

ജിയോ വെല്‍ക്കം ഓഫര്‍ കഴിഞ്ഞാല്‍.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്