റിലയന്‍സിന്റെ 10ജിബി ഡാറ്റ 57 രൂപയ്ക്ക് എങ്ങനെ ലഭിക്കും?

Written By:

ഉത്സവ സീസണുകളില്‍ അനേകം ഓഫറുകളാണ് ടെലികോം കമ്പനികള്‍ കൊണ്ടു വരുന്നത്.

എന്നാല്‍ ഇതാ, റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കു വേണ്ടി പുതിയൊരു ഓഫര്‍ കൊണ്ടു വന്നിരിക്കുന്നു. ഏറ്റവും കുറഞ്ഞ ചിലവില്‍, അതായത് 57 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജി 10ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നതാണ്.

റിലയന്‍സ് ജിയോയുടെ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

റിലയന്‍സിന്റെ 10ജിബി ഡാറ്റ 57 രൂപയ്ക്ക് എങ്ങനെ ലഭിക്കും?

ഈ ഓഫര്‍ നിങ്ങളുടെ ഫോണില്‍ ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക...

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

USSD കോഡ് ഡയല്‍ ചെയ്യുക

നിങ്ങളുടെ റിലയന്‍സ് നമ്പറില്‍ നിന്നും USSD കോഡ് ഡയല്‍ ചെയ്യുക. *129# എന്ന് സബ്‌സ്‌ക്രൈബ് ചെയ്യാനായി ഡയല്‍ ചെയ്യുക.

ശരിയായ പ്ലാന്‍ തിരഞ്ഞെടുക്കുക

നിങ്ങള്‍ USSD കോഡ് ഡയല്‍ ചെയ്തു കഴിഞ്ഞാല്‍ പല ഓപ്ഷനോടു കൂടി പോപ് അപ്പ് മെനു ലഭിക്കുന്നതാണ്. അതില്‍ നിന്നും മൂന്നാമത്തെ ഓപ്ഷനായ '3 Super 10 GB Data Offer' എന്നത് തിരഞ്ഞെടുത്ത് 'OK' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സ്ഥിരീകരിക്കുക

സൂപ്പര്‍ 10ജിബി ഓഫര്‍ തിരഞ്ഞെടുത്തതിനു ശേഷം സ്ഥിരീകരിക്കാനായി കീപാഡില്‍ നിന്നും '1' എന്നത് പ്രസ് ചെയ്യുക. അങ്ങനെ നിങ്ങളുടെ പ്ലാന്‍ ആക്ടിവേറ്റാകുന്നതാണ്.

റിലയന്‍സ് സിമ്മില്‍ മിനിമം ബാലന്‍സ് 57 രൂപ ഉണ്ടായിരിക്കണം

റിലയല്‍സിന്റെ 10ജിബി 2ജി ഡാറ്റ ആക്ടിവേറ്റാകാനുളള തുക നിങ്ങളുടെ ബാലന്‍സില്‍ നിന്നും ഈടാക്കുന്നതാണ്. അതിനാല്‍ ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നതിനു മുന്‍പ് 57 രൂപ മിനിമം ബാലന്‍സ് ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

ഓഫര്‍ ആസ്വദിക്കാം

ഈ പറഞ്ഞ ഘട്ടങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞാല്‍ റിലയല്‍സിന്റെ 10 ജിബി 2ജി ഡാറ്റ നിങ്ങള്‍ക്ക് ആസ്വദിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ 4ജി സ്പീഡ് പ്രശ്‌നം പരിഹരിക്കാന്‍ 7 വഴികള്‍!