റിലയന്‍സ് ജിയോയുടെ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

Written By:

അടുത്തിടെ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും റിലയന്‍സ് ജിയോ സിം ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ പലരു ഇപ്പോഴും സിം ആക്ടിവേറ്റ് ആകാന്‍ കാത്തിരിക്കുകയാണ്.

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യ സംഭാഷണം നടത്താം?

എന്നാല്‍ സിം ആക്ടിവേറ്റായി ഉപയോഗിക്കാന്‍ തുടങ്ങിയ ഉപഭോക്താക്കള്‍ അതിലെ നെറ്റ്‌വര്‍ക്ക് സ്പീഡും കോള്‍ ഡ്രോപ്പും എന്നീ പല പ്രശ്‌നങ്ങളും നേരിടുന്നതായി കേള്‍ക്കുന്നുണ്ട്. അത് ജിയോ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഫോറത്തില്‍ തന്നെ പ്രശ്‌ന കാരണങ്ങള്‍ വ്യക്തമാക്കിയിട്ടുളളതുമാണ്.

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി!

റിലയന്‍സ് ജിയോയുടെ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

ജിയോ ഉപഭോക്താക്കള്‍ നേരിടുന്ന സാധാരണ പ്രശ്‌നങ്ങളും അതിനു പരിഹാരങ്ങളും ഇവിടെ പറയാം. ഇത് ഉപഭോക്താക്കള്‍ക്ക് വളരെ ഏറെ പ്രയോജനമാകുമെന്നു പ്രതീക്ഷിക്കുന്നു...

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എങ്കില്‍ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ സിം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍

ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് ജിയോ 4ജി സിം സുഗമമായി ഉപയോഗിക്കാന്‍ 4ജി പിന്തുണയ്ക്കുന്ന ഫോണ്‍ ഉപയോഗിക്കുക. നിങ്ങള്‍ 3ജി ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ചില ട്രിക്‌സിലൂടെ ജിയോ 4ജി സിം ഉപയോഗിക്കാനും സാധിക്കുന്നു.

പരിഹാരം: ഏറ്റവും മികച്ച രീതിയില്‍ ജിയോ 4ജി സിം ഉപയോഗിക്കണമെങ്കില്‍ 4ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രം ഉപയോഗിക്കുക.

 

ഡ്യുവല്‍ സിം ഫോണുകളില്‍ ജിയോ 4ജി സിം പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍

ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോ ഉപഭോക്താക്കള്‍ പ്രശ്‌നം നേരിടേണ്ടി വന്നേയ്ക്കാം. കാരണം ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണുകള്‍ ആദ്യത്തെ സിം സ്ലോട്ടിലായിരിക്കും 4ജി കണക്ടിവിറ്റി പിന്തുണയ്ക്കുന്നത്.

പരിഹാരം: മികച്ച 4ജി സേവനം ലഭ്യമാകണമെങ്കില്‍ ആദ്യത്തെ സിം കാര്‍ഡ് സ്ലോട്ടിലോ അല്ലെങ്കില്‍ സിം 1 എന്ന സ്ലോട്ടിലോ ജിയോ 4ജി സിം ഇടുക. ഇങ്ങനെ ചെയ്തില്ല എങ്കില്‍ നിങ്ങള്‍ക്ക് ജിയോ വെല്‍ക്കം ഓഫല്‍ നല്‍കിയ രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കില്ല.

 

ജിയോ സിം തിരിച്ചറിയാന്‍ സാധിക്കുന്നില്ല

ചില ഉപഭോക്താക്കള്‍ പറയുന്നത് അവരുടെ ഫോണില്‍ ജിയോ 4ജി സിം ഇടുമ്പോള്‍ അത് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നാണ്. ഇത് സാധാരണയായി സംഭവിക്കുന്നത് ഡ്യുവല്‍ സിം ഫോണുകളിലാണ്.

പരിഹാരം: ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍, സിം കാര്‍ഡ് ഫോണില്‍ നിന്നും എടുത്തതിനു ശേഷം വീണ്ടും അത് കൃത്യമായ സ്ഥാനത്തു തന്നെ ഇടുക.

 

സിഗ്നല്‍ ബാറുകള്‍ കാണിക്കുന്നില്ല

നിങ്ങളുടെ ഫോണില്‍ റിലയന്‍സ് ജിയോ സിഗ്നല്‍ ബാറുകള്‍ കാണിക്കുന്നില്ല എങ്കില്‍ കുറച്ചു തന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നതാണ്. അങ്ങനെ ചെയ്താല്‍ ഡിഗ്നല്‍ ബാര്‍ വരുകയും 4ജി ആസ്വദിക്കാനും സാധിക്കുന്നതാണ്.

പരിഹാരം: അതിനായി ആദ്യം സെറ്റിങ്ങ്‌സ് മെനുവില്‍ പോയി സിം സെ്റ്റിങ്ങ്‌സ് എടുക്കുക. അതില്‍ പോയി LTE മോഡ് സെറ്റ് ചെയ്യുക.

അതിനായി Settings> Mobile networks> Preferred Network type> LTE option

 

കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍

ചില സമയങ്ങളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന പ്രശ്‌നം പറയുന്നുണ്ട്. ഇത് ടെലി- വേരിഫിക്കേഷന്‍ പ്രോസസിന്റെ പരാജയമാണ്. ടെലി-വേരിഫിക്കേഷന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കോളുകള്‍ ചെയ്യാന്‍ കൃത്യമായി സാധിക്കുന്നതാണ്.

പരിഹാരം: ഇതിനു പരിഹാരമായി ജിയോജോയിന്‍ ആപ്പ് (JioJoin App) നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്ലിക്കേഷന്‍ വഴി കോളുകള്‍ ചെയ്യാനും സാധിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അന്താരാഷ്ട്ര നമ്പര്‍ ഉപയോഗിച്ച് എങ്ങനെ വാട്ട്‌സാപ്പ് അക്കൗണ്ട്‌ തുറക്കാം?