വാട്ട്‌സാപ്പിനെ കുറിച്ചു നിങ്ങള്‍ നിര്‍ബന്ധമായും അറിയേണ്ടേ കാര്യങ്ങള്‍!

|

വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. 2009ല്‍ ബ്രയാന്‍ ആക്ടര്‍, ജെന്‍ കോംമ് എന്നിവര്‍ ചേര്‍ന്നാണ് വാട്ട്‌സാപ്പ് തുടങ്ങിയത്. ഒരു ദിവസം പത്തു കോടി വോയിസ് കോളുകളാണ് വാട്ട്‌സാപ്പ് വഴി നടത്തുന്നത്. അതായത് ലോകത്തില്‍ ഒരു സെക്കന്റില്‍ 1100 കോളുകള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ 100 കോടി ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ട വാട്ട്‌സാപ്പ് ഇന്നും ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഇന്‍സ്റ്റന്റ് ആപ്പാണ്.

ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?

വാട്ട്‌സാപ്പിനെ കുറിച്ചു നിങ്ങള്‍ നിര്‍ബന്ധമായും അറിയേണ്ടേ കാര്യങ്ങള്‍

3ജി ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും സജീവമായതോടെയാണ് വാട്ട്‌സാപ്പ് വഴി കോളുകള്‍ വോയിസ് സന്ദേശങ്ങളും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്.

ഇപ്പോള്‍ നിങ്ങള്‍ അറിയേണ്ടാതാണ് വാട്ട്‌സാപ്പിലെ ടാഗിങ്ങ് നോട്ടിഫിക്കേഷനെ കുറിച്ച്. ഗ്രൂപ്പ് ചാറ്റിനിടെ ആരെങ്കിലും നമ്മുടെ പേര് '@'ഉപയോഗിച്ച് ടാഗ് ചെയ്താല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. മ്യൂട്ട് ചെയ്ത ഗ്രൂപ്പാണെങ്കിലും പേര് പരാമര്‍ശിച്ചാല്‍ ഉടന്‍ അത് നോട്ടിഫിക്കേഷന്‍ വരുന്നതാണ്. ആന്‍ഡ്രോയിഡിലും ഐഫോണിലും ഇത് ബാധകമാണ്.

ജിയോയെക്കാള്‍ വില കുറഞ്ഞ 4ജി താരിഫ് പ്ലാനുമായി എയര്‍ടെല്‍: താരതമ്യം ചെയ്യാം!ജിയോയെക്കാള്‍ വില കുറഞ്ഞ 4ജി താരിഫ് പ്ലാനുമായി എയര്‍ടെല്‍: താരതമ്യം ചെയ്യാം!

അടുത്തതായി നിങ്ങള്‍ അറിയേണ്ടത് വാട്ട്‌സാപ്പിലെ പുതിയ പത്ത് സവിശേഷതകളാണ്.

കോള്‍ ബാക്ക്

കോള്‍ ബാക്ക്

വാട്ട്‌സാപ്പ് ഉപഭോക്താക്കളുടെ പ്രധാന ആവശ്യമായിരുന്നു 'കോള്‍ ബാക്ക്' എന്ന സൗകര്യം. വാട്ട്‌സാപ്പില്‍ കോള്‍ വരുന്നത് നമ്മള്‍ പലപ്പോഴും അറിയാറില്ല. ഈ സവിശേഷത പുതിയ പതിപ്പോടെ ലഭ്യമാകും.

വോയിസ് മെയില്‍

വോയിസ് മെയില്‍

വാട്ട്‌സാപ്പിലെ മറ്റൊരു ഫീച്ചറാണ് വോയിസ് മെയില്‍. ചാറ്റ് ബോക്‌സിലെ മൈക്ക് ഐക്കണില്‍ പ്രസ് ചെയ്തു പിടിച്ചാല്‍ വോയിസ് മെയില്‍ അയയ്ക്കാം.

വോയിസ് ഷെയറിങ്ങ്

വോയിസ് ഷെയറിങ്ങ്

മ്യൂസിക് സ്‌റ്റോറില്‍ നിന്നും സ്വന്തം ഫോണില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന ലിസ്റ്റില്‍ നിന്നുമെല്ലാം ഇഷ്ടമുളള പാട്ടുകള്‍ ഷെയര്‍ ചെയ്യാം.

ക്വാട്ട് ചെയ്യാം

ക്വാട്ട് ചെയ്യാം

മെസേജുകളില്‍ നിന്നും ഒരു ഭാഗം എടുത്ത് ക്വാട്ട് ചെയ്യാനുളള സൗകര്യം വാട്ട്‌സാപ്പില്‍ ഉണ്ട്. മെസേജുകള്‍ക്ക് മറുപയി നല്‍കാനാണ് ഇത് ഉപയോഗിക്കുന്നത്. ഒരു മെസേജ് സെലക്ട് ചെയ്യുമ്പോള്‍ മറുപടി നല്‍കാനുളള ഓപ്ഷന്‍ മുകള്‍ ഭാഗത്ത് വരും. ആവശ്യമുളള മറുപടി ഇതിന്റെ കൂടെ ടൈപ്പ് ചെയ്ത് 'send' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഗ്രൂപ്പ് ചാറ്റുകളിലും സിംഗിള്‍ ചാറ്റുകളിലും ഇത് ഒരു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫീച്ചറിന്റെ പ്രിവ്യൂ കാണാനുളള ഓപ്ഷനും വാട്ട്‌സാപ്പില്‍ ഉണ്ട്.

പുതിയ ഫോണ്ടുകള്‍

പുതിയ ഫോണ്ടുകള്‍

നമ്മള്‍ ഒരു വാക്ക് എഴുതുന്നതിനു മുന്‍പ് ('') എന്ന സിംബലില്‍ ആ വാക്ക് ഇട്ടാല്‍ ഇത് ലഭിക്കുന്ന ഉപഭോക്താവിന് 'FixedSys' ഫോണ്ടില്‍ കാണാവുന്നതാണ്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

വാട്ട്‌സാപ്പിലെ എല്ലാ മെസേജുകളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അയയ്ക്കുന്ന വ്യക്തിയും സ്വീകരിക്കുന്ന നമ്പറും മാത്രം മെസേജുകള്‍ വായിക്കുന്നു എന്ന് ഉറപ്പു വരുത്താനാണിത്. വാട്ട്‌സാപ്പ് കോളുകള്‍ക്കും ഇത് ബാധകമാണ്.

മെന്‍ഷന്‍ ആന്‍ഡ് ഗ്രൂപ്പ് ഇന്‍വെന്‍ഷന്‍

മെന്‍ഷന്‍ ആന്‍ഡ് ഗ്രൂപ്പ് ഇന്‍വെന്‍ഷന്‍

വാട്ട്‌സാപ്പ് മെന്‍ഷന്‍ മറ്റൊരു ഫീച്ചറാണ്. ഫേസ്ബുക്കില്‍ ചെയ്യുന്നതു പോലെ '@' ഉപയോഗിച്ച് ഒരാളെ മെന്‍ഷന്‍ ചെയ്ത് മറുപടി നല്‍കാന്‍ ഇതിലൂടെ കഴിയും. മെന്‍ഷന്‍ ചെയ്ത പേര് വേറെ നിറത്തില്‍ കാണാവുന്നതാണ്. ഒരു ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനുളള ക്ഷണവും ഇങ്ങനെ നടത്താം. ഇതിനായുളള ലിങ്കിള്‍ ക്ലിക്ക് ചെയ്താല്‍ ഉടനെ ക്ഷണിക്കപ്പെട്ട വ്യക്തി ഗ്രൂപ്പില്‍ അംഗമായി മാറും. ഗ്രൂപ്പ് ഇന്‍വെയിറ്റ് ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പില്‍ അംഗമാകാന്‍ ഉപയോഗിക്കുന്ന ഫീച്ചറാണ്.

ജിഫ് പിന്തുണയ്ക്കുന്നു

ജിഫ് പിന്തുണയ്ക്കുന്നു

ഈ സൗകര്യം ആദ്യം എത്തുന്നത് ഐഒഎസ് ആപ്പിലായിരുന്നു. വിചാറ്റ്, ലൈന്‍ തുടങ്ങിയ ആപ്ലിക്കേഷന്‍സില്‍ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 വലിയ ഇമോജികള്‍

വലിയ ഇമോജികള്‍

വാട്ട്‌സാപ്പില്‍ ഉടന്‍ തന്നെ വലിയ ഇമോജികള്‍ അയയ്ക്കാന്‍ സാധിക്കും. ഐഒഎസ് 10 ല്‍ ആയിരിക്കും ഇത് ആദ്യം വരുന്നത്.

വീഡിയോ കോളിങ്ങ്

വീഡിയോ കോളിങ്ങ്

ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് (v2.16.80) ലൂടെ ഈ ഫീച്ചര്‍ വാട്ട്‌സാപ്പില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ ഫോണ്‍ എങ്ങനെ ഒരു വാക്കി ടോക്കിയായി ഉപയോഗിക്കം?നിങ്ങളുടെ ഫോണ്‍ എങ്ങനെ ഒരു വാക്കി ടോക്കിയായി ഉപയോഗിക്കം?

Best Mobiles in India

English summary
Whatsapp has swiftly grown from a small startup to one of the most popular messaging apps in the world, with over one billion users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X