നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

Written By:

500 രൂപ 1000 രൂപ നോട്ട് അസാധുവാക്കിയപ്പോള്‍ ഇപ്പോഴും നോട്ട് ക്ഷാമം അതിരൂക്ഷമായി തുടരുന്നു.

എടിഎമ്മുകള്‍ പലതും തുറന്നെങ്കിലും മണിക്കൂറുകള്‍ക്കകം അത് കാലിയാവുകയാണ്. ആവശ്യത്തിന് നോട്ടുകള്‍ ഇല്ലാത്തതിനാല്‍ പല ബാങ്കുകളും അവിടെ അക്കൗണ്ട് ഉളളവര്‍ക്കു മാത്രമാണ് പണം മാറ്റി നല്‍കിയത്.

ഞെട്ടിക്കുന്ന സവിശേഷതകള്‍: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്!

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ,പണം ഉണ്ടോ:അറിയാം

ഇതു കൂടാതെ തപാല്‍ ഓഫീസുകളും വീര്‍പ്പു മുട്ടുന്നു. അതായയ് മതിയായ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ ഏകദേശം 1500 പോസ്‌റ്റോഫീസും പ്രതിസന്ധിയിലാണ്.

എന്നാല്‍ ഇപ്പോള്‍ എടിഎം വഴികാട്ടിയായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.

നോട്ട് ക്ഷാമത്തിന്റെ പ്രയാസം ഇപ്പോള്‍ ഗൂഗിളിനു മനസ്സിലായി. നൂറ് കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനത പണത്തിനായി ബാങ്കുകളും എടിഎമ്മും തേടി നെട്ടോട്ടമോടുമ്പോള്‍ സഹായിക്കാന്‍ ഗൂഗിള്‍ എത്തി.

കമ്പനി അറിയാതെ ഇനി പുതിയ ജോലി തിരയാം: എങ്ങനെ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ഹോം പേജില്‍ സൗകര്യം ഒരുക്കി

ലോകത്തിലെ ഏറ്റവും വലിയ സര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഹോം പേജില്‍ സൗകര്യം ഒരുക്കി.

കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

'Find an ATM near you' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുളള എടിഎം കാണിച്ചു തരും.

LINK:

http://atmfinder.cms.com/atmfinder/ATMStatus.aspx

 

 

ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സംസ്ഥാനവും സിറ്റിയും തിരഞ്ഞെടുക്കാന്‍ ചോദിക്കുന്നതാണ്. അങ്ങനെ CMS നിയന്ത്രിച്ച എടിഎമ്മുകളുടെ ഒരു ലിസ്റ്റ് വരുന്നതാണ്. ആ എടിംഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ അതില്‍ പണം ഉണ്ടോ എന്നെല്ലാം നിങ്ങള്‍ക്ക് ഇതില്‍ നിന്നും അറിയാവുന്നതാണ്.

എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ പുതിയ ആകര്‍ഷകമായ ഓഫറുകള്‍!

ഫോണിലെ നാവിഗേഷന്‍ ടൂള്‍

സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ഉളളവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഒരിടത്ത് തിരക്കാണെങ്കില്‍ തൊട്ടടുത്തുളള എടിഎം കൗണ്ടര്‍ കണ്ടെത്താനും ഫോണിലെ നാവിഗേഷന്‍ ടൂള്‍ ഉപയോഗിച്ച് അവിടേക്കുളള വഴി കണ്ടെത്താനും സാധിക്കുന്നു.

ഫേസ്ബുക്കില്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെ അറിയാം?

എടിഎം സ്ഥിതി ചെയ്യുന്ന സ്ഥലം, ഏതു ബാങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്നതാണ്. നേരത്തെ എടിഎം സര്‍ച്ച് ചെയ്താല്‍ കാണിക്കുമെങ്കിലും ഹോംപേജില്‍ ഗൂഗിള്‍ ഈ സേവനം നല്‍കുന്നത് ആദ്യമായാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്