ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കുക

|

വ്യാജ ആപ്പിള്‍ ഐഫോണുകള്‍ പെരുകുകയാണിപ്പോള്‍, കൂടുതലും കേരളത്തില്‍. അര ലക്ഷം രൂപയിലധികം വരുന്ന ഒരു ഫോണിലെ വ്യജനെ തിരിച്ചറിയാന്‍ പ്രയാസമാണ്. യഥാര്‍ത്ഥ ഫോണ്‍ എന്നു കരുതി വാങ്ങി അത് ഉപയോഗിച്ചതിനു ശേഷം കേടായി നന്നാക്കാന്‍ ചെല്ലുമ്പോഴാണ് അത് വ്യാജനാണെന്ന് മനസ്സിലാകുന്നത്.

വിപണിയില്‍ എത്തുന്നത്. കാഴ്ചയില്‍ തിരിച്ചറിയാന്‍ പറ്റാത്ത വ്യാജനും പഴയ സെറ്റിനെ പുതിയ രൂപത്തിലാക്കി എത്തിക്കുന്നതും. ഒരു ഐഫോണ്‍ വ്യാജനാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം....

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?

ആപ്പിള്‍ ലോഗോ

ആപ്പിള്‍ ലോഗോ

ആദ്യമായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട് ആപ്പിള്‍ ലോഗോ ഫോണിന്റെ പിന്‍ ഭാഗത്തായി ഉണ്ടോ ഇല്ലയോ എന്നാണ്. മിക്ക വ്യാജ ഐഫോണ്‍ നിര്‍മ്മാതാക്കളും അതേപടി ശ്രമിക്കാന്‍ നോക്കും. നിങ്ങള്‍ അടുത്തു വച്ചു നോക്കിയാല്‍ അതില്‍ ചില പിശക് കാണാന്‍ സാധിക്കും.

പെന്റാ ലോബ് സ്‌ക്രൂ

പെന്റാ ലോബ് സ്‌ക്രൂ

വ്യാജ ഐഫോണ്‍ തിരിച്ചറിയാനായി രണ്ടാമത് നിങ്ങള്‍ പരിശോധിക്കേണ്ട് അതിലെ പെന്റാ സ്‌ക്രൂകളാണ്. യഥാര്‍ത്ഥ ആപ്പിള്‍ ഫോണുകളില്‍ പെന്റാ സ്‌ക്രൂകളും വ്യാജ ഐഫോണുകളില്‍ സാധാരണ സ്‌ക്രൂകളുമാണ് ഉപയോഗിക്കുന്നത്.

എക്‌സ്‌റ്റേര്‍ണല്‍ എസ്ഡി കാര്‍ഡ്

എക്‌സ്‌റ്റേര്‍ണല്‍ എസ്ഡി കാര്‍ഡ്

ആപ്പിള്‍ ഐഫോണ്‍ 6എസിനും, 6എസ് പ്ലസിനും എക്‌സ്‌റ്റേര്‍ണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ട് അവരുടെ മുന്‍ഗാമിയേ പോലെ ഇല്ല. അതിനാല്‍ ഈ ഐഫോണുകള്‍ വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കുക.

ചാര്‍ജ്ജിങ്ങ് പോര്‍ട്ട്

ചാര്‍ജ്ജിങ്ങ് പോര്‍ട്ട്

ഐഫോണ്‍ ചാര്‍ജ്ജിങ്ങ് പോര്‍ട്ടില്‍ പ്ലാസ്റ്റിക് ബോര്‍ഡര്‍ ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അത് വ്യാജ ഐഫോണാണ് എന്ന് ഉറപ്പിക്കാം.

ക്യാമറ

ക്യാമറ

സാധാരണയായി വ്യാജ ഐഫോണിന്റെ പിന്‍ ഭാഗത്തെ ക്യാമറയുടെ ഉയരം യഥാര്‍ത്ഥ ഐഫോണിനെ അപേക്ഷിച്ച് കുറവായിരിക്കും. ഇതിന്റെ ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും. വ്യാജ ഐഫോണില്‍ മങ്ങിയ ചിത്രമായിരിക്കും.

വെല്‍ക്കം ലോഗോ

വെല്‍ക്കം ലോഗോ

വ്യാജ ഐഫോണില്‍ വെല്‍ക്കം സ്‌ക്രീന്‍ 'Welcome' എന്നായിരിക്കും എന്നാല്‍ യഥാര്‍ത്ഥ ഐഫോണില്‍ ലോഗോ 'iPhone' എന്നായിരിക്കും.

IMEI നമ്പര്‍

IMEI നമ്പര്‍

സാധാരണ ഐഫോണില്‍ IMEI നമ്പര്‍ കാണുന്നത് ജനറല്‍ സെറ്റിങ്ങ്‌സില്‍ അല്ലെങ്കില്‍ ഫോണ്‍ കവറില്‍ ഉണ്ടായിരിക്കും. ആ നമ്പര്‍ ആപ്പിള്‍ ഐഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ ഒറിജിനലാണോ അല്ലയോ എന്ന് അറിയാന്‍ സാധിക്കും.

ഐട്യൂണ്‍/ആപ്പിള്‍ സ്റ്റോര്‍

ഐട്യൂണ്‍/ആപ്പിള്‍ സ്റ്റോര്‍

ഐഫോണ്‍ ഐട്യൂണില്‍ കണക്ടു ചെയ്താല്‍ വ്യാജനാണോ അല്ലയോ എന്ന് അറിയാന്‍ സാധിക്കും. ഇത് കണക്ട് ചെയ്തില്ല എങ്കില്‍ തീര്‍ച്ചയായും വ്യാജ ഫോണാണ് എന്ന് ഉറപ്പിക്കാം.

പാക്കിങ്ങ്

പാക്കിങ്ങ്

യഥാര്‍ത്ഥ ഐഫോണ്‍ ബോക്‌സിന്റെ മുകളില്‍ ഫോണിന്റെ ചിത്രം ഉണ്ടാകില്ല. വ്യാജ ഫോണിന്റെ പാക്കിങ്ങ് കുറഞ്ഞ നിലവാരമുളള പ്ലാസ്റ്റിക് ആയിരിക്കും.

Best Mobiles in India

English summary
The "fake iPhone" market has become a very lucrative business for deceitful phone manufacturers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X