പാസ്‌വേഡ് ഇല്ലാതെ R-ജിയോ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ ലോക്ക് ചെയ്യാം?

Written By:

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാവരുടേയും സ്വകാര്യ ഉപകരണങ്ങളായി മാറിയിരിക്കുകയാണ്, കാരണം മറ്റുളളവരില്‍ നിന്നും അവരുടെ ഡാറ്റ വളരെയധികം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 1700 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം!

പാസ്‌വേഡ് ഇല്ലാതെ R-ജിയോ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ ലോക്ക് ചെയ്യാം?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പല രീതിയില്‍ ലോക്ക് ചെയ്യാം അതായത് പിന്‍ നമ്പര്‍, പാസ്‌വേഡ്, പാറ്റേണ്‍/ ഫിങ്കര്‍പ്രിന്റ് എന്നിങ്ങനെ. ഒരു പക്ഷേ നിങ്ങള്‍ പാസ്‌വേഡോ പിന്‍ നമ്പറോ മറന്നു പോയാല്‍ എന്തു ചെയ്യും? അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

ടോക്‌ടൈം/ ഡാറ്റ ലോണ്‍: എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍, റിലയന്‍സില്‍ എങ്ങനെ ലഭിക്കും?

ഇവിടെ നിങ്ങള്‍ക്ക് നാലു രീതിയില്‍ റിലയന്‍സ് ജിയോ 4ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ലോക്ക് ചെയ്യാനുളള മാര്‍ഗ്ഗം പറഞ്ഞു തരാം. ലോക്ക് സ്‌ക്രീന്‍ സെക്യൂരിറ്റി മറന്നാലും ഇവിടെ നിങ്ങള്‍ക്കു ലോക്ക് ചെയ്യാവുന്നതാണ്.

ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നതെന്ന് 3 മിനിറ്റില്‍ അറിയാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ഉപയോഗിക്കുക

ഫോണ്‍ ലോക്ക് ചെയ്യാനുളള ഒരു മാര്‍ഗ്ഗം ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍. കമ്പ്യൂട്ടറില്‍ നിന്നോ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നോ google.com/android/devicemanagaer എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഗൂഗിള്‍ ലോഗിന്‍ ഐഡി ഉപയോഗിച്ച് Sign in ചെയ്യുക. ഇനി അണ്‍ലോക്ക് ചെയ്യാനുളള ഡിവൈസ് തിരഞ്ഞെടുത്ത് 'Lock' തിരഞ്ഞെടുക്കുക. താത്കാലിക പാസ്‌വേഡ് നല്‍കി വീണ്ടും 'Lock' എന്നതില്‍ ക്ലിക്ക് ചെയ്യുക. റിങ്ങ്, ലോക്ക്, എറൈസ് എന്ന് മൂട്ട് ബട്ടണുകള്‍ സ്ഥിരീകരണത്തിനായി ലഭിക്കുന്നതാണ്. ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ പാസ്‌വേഡ് ഫീല്‍ഡ് ലഭിക്കുന്നതായിരിക്കും ,അതില്‍ താല്‍കാലിക പാസ്‌വേഡ് എന്റര്‍ ചെയ്യുക. ഇത് നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതായിരിക്കും. പിന്നീട് നിങ്ങള്‍ക്കിത് മാറ്റാവുന്നതാണ്.

ഗൂഗിള്‍ ലോഗിന്‍ ഉപയോഗിക്കുക

ലോക്ക് സ്‌ക്രീന്‍ പാറ്റേണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഗൂഗിള്‍ ലോഗിന്‍ ഉപയോഗിക്കാം. ഈ രീതി ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റോ അല്ലെങ്കില്‍ അതിനു താഴെ പ്രവര്‍ത്തിക്കുന്ന ഉപകരണത്തില്‍ മാത്രമേ സാധിക്കൂ. ഇത് സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ വേഗത്തില്‍ കഴിയും. നിങ്ങളുടെ ലോക്ക് സ്‌ക്രീന്‍ പാറ്റേണ്‍ മറന്നു പോയെങ്കില്‍, അഞ്ചോ അതില്‍ കൂടുതല്‍ പ്രാവശ്യം തെറ്റായ പാറ്റേണില്‍ എന്റര്‍ ചെയ്ത് 'Forgot Pattern' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഇതിന്‍ ബാക്കപ്പ് പിന്‍ അല്ലെങ്കില്‍ ലോഗില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയും. ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതായിരിക്കും.

ലോക്ക് സ്‌ക്രീന്‍ അപ്രാപ്തമാക്കാന്‍ കസ്റ്റം റക്കവറി ഉപയോഗിക്കുക

ഈ രീതി ചെയ്യാന്‍ നിങ്ങളുടെ ഫോണില്‍ എസ്ഡി കാര്‍ഡ് വേണം. നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇതൊരു വിപുലമായ മാര്‍ഗ്ഗമാണ്. Zip file ഡൗണ്‍ലോഡ് ചെയ്യുക, പാറ്റേണ്‍ പാസ്‌വേഡ് കമ്പ്യൂട്ടറില്‍ ഡിസാബിള്‍ ആകുന്നതായിരിക്കും, Zip file ഫോണിന്റെ എസ്ഡി കാര്‍ഡില്‍ സേവ് ചെയ്യുക. എസ്ഡി കാര്‍ഡ് ഫോണില്‍ ഇട്ടതിനു ശേഷം ഫോണ്‍ റീബൂട്ട് ചെയ്യുക.

എസ്ഡി കാര്‍ഡില്‍ Zip file കാണുന്നതാണ്, ഇനി ഡിവൈസ് റീബൂട്ട് ചെയ്യുക. ലോക്ക്ഡ് സ്‌ക്രീന്‍ ഇല്ലാതെ ഫോണ്‍ ബൂട്ടപ്പ് ചെയ്യുന്നതായിരിക്കും. ഒരു പാസ്‌വേഡ് നല്‍കി ഫോണ്‍ ലോക്ക് ചെയ്യാവുന്നതാണ്.

 

ഫാക്ടറി റീസെറ്റ്

ഫാക്ടറി റീസെറ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റയും മായ്ക്കുന്നതാണ്. നിങ്ങളുടെ ഫോണിലെ പാസ്‌വേഡോ പിന്‍ നമ്പറോ മറന്നിട്ടുണ്ടെങ്കില്‍ ഇതാണ് അവസാന മാര്‍ഗ്ഗം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്