പ്രത്യേക കണ്ണട വയ്ക്കാതെതന്നെ 3 ഡി അനുഭവം ലഭ്യമാക്കുന്ന ഫോണുമായി ആമസോണ്‍

By Bijesh
|

ആമസോണിന്റെ പുതിയ സ്മാര്‍ട്‌ഫോണിനെ കുറിച്ച് കുറച്ചുകാലമായി പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ഫോണിന്റെ ചിത്രങ്ങള്‍ അനൗദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. ബി.ജി.ആര്‍ എന്ന ടെക്‌ബ്ലോണ് ആണ് ഫോണിശന്റ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

 

പ്രത്യേക കണ്ണട ഉപയോഗിക്കാതെതന്നെ ഫോണില്‍ 3 ഡി അനുഭവം ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്‌ക്രീനില്‍ നാലു കോണുകളിലായി പവര്‍ കുറഞ്ഞ ഇന്‍ഫ്രറെഡ് ക്യാമറകള്‍ വച്ചാണ് ഇത് സാധ്യമാക്കുന്നത്. ഫോണില്‍ ആകെ ആറ് ക്യാമറകളാണ് ഉണ്ടാവുക എന്നും അറിയുന്നു.

 
പ്രത്യേക കണ്ണട വയ്ക്കാതെതന്നെ 3 ഡി അനുഭവം ലഭ്യമാക്കുന്ന ഫോണുമായി ആമസോണ

ഈ സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവ വിവധ ആംഗിളുകളില്‍ കാണാന്‍ സാധിക്കും. മാപ് ഉള്‍പ്പെടെയുള്ള ഉപയോഗിക്കാനും സഹായകരമാണ്.

720 പിക്‌സല്‍ ഡിസ്‌പ്ലെയുള്ള 4.7 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുണ്ടാവുക. സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജി.ബി. റാം എന്നിവയും ണ്ടാകുമെന്നാണ് അറിയുന്നത്. മൂന്നുമാസത്തിനുള്ളില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നും അഭ്യുഹമുണ്ട്.

വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്: BGR.in

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X