ബാറ്ററി ചാര്‍ജ്ജിങ്ങ് അന്ധവിശ്വാസങ്ങള്‍!

Written By:

ഇപ്പോഴത്തെ സ്മാര്‍ട്ട്‌ഫോണില്‍ പലവിധ സവിശേഷതയും ഉണ്ട്, അതിനാല്‍ ആളുകള്‍ അവരുടെ പല കാര്യങ്ങള്‍ക്കായും ഉപയാഗിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ.

കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

സ്മാര്‍ട്ട്‌ഫോണ്‍ ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ അതിലെ ബാറ്ററി ചാര്‍ജ്ജ് പെട്ടെന്നു കഴിയും. എന്നാല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുന്നതിനു മുന്‍പ് നിങ്ങള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഫോണ്‍ തന്നെ പൊട്ടിത്തെറിച്ചേയ്ക്കാം....

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിങ്ങ് അന്തവിശ്വാസങ്ങള്‍ എന്തെല്ലാം എന്നു നോക്കാം.


നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പെട്ടന്നു ചൂടാകുന്നത് എങ്ങനെ തടയാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫ് ബ്രാന്‍ഡ് ചാര്‍ജ്ജറുകള്‍ ബാറ്ററിയെ നശിപ്പിക്കും

വളരെ വിലകുറഞ്ഞ ചൈനീസ് ചാര്‍ജ്ജറുകള്‍ ഒഴികെ ബെല്‍കിന്‍ പോലുളള ടോപ്പ് ബ്രാന്‍ഡ് ചാര്‍ജ്ജറുകള്‍ ബാറ്ററികള്‍ക്ക് പ്രശ്‌നം ഉണ്ടാക്കാറില്ല.

ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന സമയം നിങ്ങള്‍ ഫോണ്‍ ചെയ്യാന്‍ പാടില്ല


മാനുഫാക്ച്ചര്‍ അപ്രൂവിഡ് ചാര്‍ജ്ജര്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന സമയം നിങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാം. അമിത ചൂട് പ്രവഹിക്കും എന്നല്ലാതെ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല. റിപ്പോര്‍ട്ട് ചെയ്തിട്ടുളള 'electrocute'സംഭവങ്ങള്‍ തേര്‍ഡ് പാര്‍ട്ടി/ ഡ്യൂപ്ലിക്കേറ്റ് ചാര്‍ജ്ജറുകള്‍ ഉപയോഗിച്ചപ്പോഴാണ്.

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇടുന്നത് ബാറ്ററിക്ക് ദോഷമുണ്ടാക്കും

ഇത് ഭാഗീകമായി തെറ്റാണ്. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന എല്ലാ ഫോണുകളും ബാറ്ററി ഫുള്‍ ആയാല്‍ ചാര്‍ജ്ജിങ്ങ് നിര്‍ത്തി വയ്ക്കുന്ന സാങ്കേതിക വിദ്യ ഉളളതാണ്. എന്നു കരുതി രാവും പകലും ഫുണ്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നത് പ്രോത്സാഹനപരമല്ല. 40% മുതല്‍ 80% വരെ ബാറ്ററിയിലെ ചാര്‍ജ്ജ് എപ്പോഴും സൂക്ഷിക്കുന്നത് ഒരു പരിധി വരെ ബാറ്ററിയുടെ ഈട് കൂട്ടാന്‍ സാധിക്കും.

ഫോണ്‍ എപ്പോഴും ഓഫാക്കി വയ്‌ക്കേണ്ട കാര്യമില്ല

നിങ്ങളുടെ ഫോണ്‍ ഒരു മെഷീനാകാം. പക്ഷേ അതിന് ഇടയ്ക്ക് അല്പം ഇടവേള നല്‍കുന്നത് നല്ലതാണ്. ഒരു ആപ്പിള്‍ എക്‌സ്‌പേര്‍ട്ട് പറയുന്നു, ' നിങ്ങളുടെ ഫോണ്‍ ആഴ്ചയിലൊരിക്കല്‍ അല്പനേരം ഓഫാക്കി വയ്ക്കുന്നത് ബാറ്ററിക്ക് നല്ലതാണ് എന്നാണ്'. ആന്‍ഡ്രോയിഡ് ഫോണിലും ഇത് ബാധകമാണ്. ഒരു റീബൂട്ട് ബാറ്ററിയെ റീഫ്രഷ് ചെയ്യുന്നുണ്ട്. ഇത് ബാറ്ററിയുടെ ലൈഫിനെ ഗുണം ചെയ്യും.

ബാറ്ററി പൂര്‍ണ്ണമായും തീരാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യതുത്

ബാറ്ററി ചാര്‍ജ്ജ് പൂര്‍ണ്ണമായി തീര്‍ന്നിട്ട് ചാര്‍ജ്ജ് ചെയ്യുന്നതിലും നല്ലത് എന്നും കുറച്ചു നേരം ചാര്‍ജ്ജ് ചെയ്യാന്‍ ഇടുന്നതാണ്. ഇപ്പോഴത്തെ സാംസങ്ങ് ഐഫോണ്‍ മൊബൈലുകളില്‍ ഇടയ്ക്കിടെയ്ക്ക് ചാര്‍ജ്ജ് ചെയ്യുന്നത് ബാറ്ററിക്ക് നല്ലതാണ്. ഇവ പൂര്‍ണ്ണമായി ശൂന്യമാവുന്നതു വരെ ഫോണ്‍ ഉപയോഗിക്കുന്നത് ബാറ്ററിയുടെ നിലനില്‍പ്പ് സ്ഥിരതയില്ലാതാക്കുന്നു.

മറ്റൊരു പ്രധാന കാര്യം സൂചിപ്പിക്കാനുളളത് അമിത താപം ബാറ്ററിക്ക് ഒരു പ്രശ്‌നം തന്നെയാണ്. ചാര്‍ജ്ജ് ചെയ്യുന്ന അന്തരീക്ഷത്തില്‍ അമിതമായ ചൂടോ തണുപ്പോ ഉണ്ടാവുന്നത് ബാറ്ററിയെ ബാധിക്കും. ആപ്പിള്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ അനുയോജ്യമായ കുറഞ്ഞ താപനില '0 ഡിഗ്രി' സെല്‍ഷ്യസ് ആണ്. സാംസങ്ങ് ഫോണുകളുടെ ഉയര്‍ന്ന താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരേയും ആണ്.

 

ബാറ്ററി ഉപയോഗിക്കാതെ വെയ്ക്കുമ്പോള്‍ ഫുണ്‍ ചാര്‍ജ്ജ് കളഞ്ഞു വേണം സൂക്ഷിക്കാന്‍

ഇത് ബാറ്ററി ലൈഫ് കുറയ്ക്കും, ഇപ്പോഴും 50% ചാര്‍ജ്ജ് ബാക്കി വച്ചിട്ടു മാത്രമേ ബാറ്റികള്‍ സ്‌റ്റോര്‍ ചെയ്യാവൂ. കമ്പനി, മൊബൈല്‍ പാക്ക് ചെയ്യുമ്പോള്‍ 50% ചാര്‍ജ്ജ് നിലനിര്‍ത്തിയാണ് പാക്ക് ചെയ്യുന്നത്.

ബാറ്ററി ഉപയോഗിക്കാതെ വെയ്ക്കുമ്പോള്‍ ഫുണ്‍ ചാര്‍ജ്ജ് കളഞ്ഞു വേണം സൂക്ഷിക്കാന്‍

ഇത് ബാറ്ററി ലൈഫ് കുറയ്ക്കും, ഇപ്പോഴും 50% ചാര്‍ജ്ജ് ബാക്കി വച്ചിട്ടു മാത്രമേ ബാറ്റികള്‍ സ്‌റ്റോര്‍ ചെയ്യാവൂ. കമ്പനി, മൊബൈല്‍ പാക്ക് ചെയ്യുമ്പോള്‍ 50% ചാര്‍ജ്ജ് നിലനിര്‍ത്തിയാണ് പാക്ക് ചെയ്യുന്നത്.

ബാറ്ററി മുഴുവന്‍ ചാര്‍ജ്ജ് തീര്‍ന്നതിനു ശേഷം ചാര്‍ജ്ജ് ചെയ്താല്‍ പെട്ടന്ന് ഫുള്‍ ചാര്‍ജ്ജ് ആകും

ലിഥിയം അയോണ്‍ ബാറ്ററികള്‍ 20% ചാര്‍ജ്ജിനു താഴെ വന്നാല്‍ ഫുള്‍ ചാര്‍ജ്ജ് ആകാന്‍ അല്പം കൂടുതല്‍ സമയം എടുക്കുന്നതാണ്, 20% ല്‍ കുറയുന്നതിനു മുന്‍പ് ചാര്‍ജ്ജ് ചെയ്യുന്നതാണ് എറ്റവും നല്ലത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?