ഡ്യുവൽ ക്യാമറ, മൊഡ്യുലാർ ഡിസൈൻ എന്നിങ്ങനെ 2016ലെ സ്മാർട്ഫോൺ ട്രെൻഡുകൾ

കഴിഞ്ഞ വർഷത്തെ സ്മാർട്ഫോൺ ട്രെൻഡുകൾ

By Midhun Mohan
|

2016 ഫോൺ വിപണിയിൽ ഒരുപാട് മാറ്റങ്ങൾ സമ്മാനിച്ച വർഷമാണ്. പല കമ്പനികളും അവരുടെ രൂപകല്പനകളിൽ വ്യത്യസ്തത പുലർത്തി. ഹുവാവെ ഫോണുകളുടെ വില്പന കുതിച്ചുയർന്നു എന്നാൽ സാംസങിന് കരുതിയ പോലുള്ള നേട്ടങ്ങൾ കൊയ്യാൻ സാധിച്ചില്ല.

പോയ വർഷത്തെ സ്മാർട്ഫോൺ ട്രെൻഡുകൾ

വ്യത്യാസങ്ങൾ കൂടാതെ പല കമ്പനികളും അവരുടെ ഫോണുകളിൽ മറ്റു ബ്രാൻഡുകളോട് കിടപിടിക്കുന്ന സമാനതകളും നൽകിയ വർഷമാണ് 2016. സാങ്കേതികവിദ്യകൾ കൂടുതൽ നല്ല രീതിയിൽ ആവിഷ്കരിക്കാൻ ഏവരും ശ്രമിച്ചിരുന്നു.

ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!

ഒരുപാട് മാറ്റങ്ങൾ ഫോണുകളിൽ കൊണ്ട് വന്നെങ്കിലും അവയെല്ലാം സ്വീകരിക്കപ്പെട്ടില്ല. ചില ബ്രാൻഡുകൾ കൊണ്ടുവന്ന ട്രെൻഡുകൾ മറ്റുള്ളവർ പിന്തുടരാനും ശ്രമിക്കുകയുണ്ടായി. 2016 കണ്ട അത്തരം മാറ്റങ്ങൾ ഇവിടെ പരിചയപ്പെടാം.

ഡ്യുവൽ ക്യാമറകൾ

ഡ്യുവൽ ക്യാമറകൾ

ഒരു ക്യാമറ സെൻസറിനു പകരം രണ്ടെണ്ണം ഉപയോഗിച്ചുള്ള ഈ രീതി ഒട്ടേറെ ബ്രാൻഡുകൾ ഇപ്പോൾ പിന്തുടരുന്നു. ആപ്പിൾ, സാംസങ് എന്നിവർ അവരുടെ പുതിയ ഫോണുകളിൽ ഡ്യൂവൽ ക്യാമറ ഉപയോഗിക്കുന്നു. അവർ അവരുടെ ചിപ്പുകൾ ഇതിനായി മാറ്റി രൂപകൽപന ചെയ്തു.

ഓരോ ബ്രാൻഡുകളും ഡ്യൂവൽ ക്യാമറ രൂപകൽപന ചെയ്ത രീതികൾ വ്യത്യസ്തമാണ്. ഐഫോൺ 7 പ്ലസ് രണ്ടാമതൊരു ക്യാമറ സെൻസർ ഉപയോഗിച്ച് രണ്ടിരട്ടി സൂമിങ് കൈവരിച്ചു. എന്നാൽ എച്ടിസി ഇത് കൂടുതൽ വെളിച്ചം കടത്തിവിടാനാണ് ഉപയോഗിച്ചത്. കുറഞ്ഞ വിലയുള്ള സ്മാർട്ഫോണുകൾ അവരുടെ രണ്ടാമത്തെ ക്യാമറ ഡെപ്ത് സെൻസർ ആയി ഉപയോഗിക്കുന്നു. ഇത് വഴി ചിത്രങ്ങളുടെ ബാക്ഗ്രൗണ്ട്, ഫോർഗ്രൗണ്ട് എന്നിവ വേറെ തിരിച്ചറിയാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

മോഡുലാർ സ്മാർട്ഫോൺ ഡിസൈൻ

മോഡുലാർ സ്മാർട്ഫോൺ ഡിസൈൻ

ഗൂഗിളിന്റെ ആര പ്രൊജക്റ്റ് മോഡുലാർ ഫോണുകൾക്ക് വേണ്ടിയായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം അത് വെളിച്ചം കണ്ടില്ല. എന്നാൽ എൽജി അതവരുടെ പുതിയ ഫോണിൽ ഉൾപ്പെടുത്തി.

എൽജി ജി5 മോഡുലാർ ഡിസൈനായാണ് വന്നത്. ബാറ്ററി, ക്യാമറ എന്നിവ മാറ്റിവെക്കുവാൻ ഈ ഫോണിന് കഴിഞ്ഞിരുന്നു. മെറ്റൽ രൂപകല്പനയായിട്ടും ഊരിമാറ്റാവുന്ന ബാറ്ററി ഈ ഫോണിന്റെ പ്രത്യേകതയായിരുന്നു. എൽജിക്കു പുറമെ മോട്ടോറോളയും ഈ പാത പിന്തുടർന്നു. അവരുടെ മോട്ടോ Z ഫോണിൽ മോട്ടോ മോഡ്‌സ് വഴി കൂടുതൽ ശബ്ദം, ഒപ്റ്റിക്കൽ സൂമിങ്, ബാറ്ററി എന്നിവ മെച്ചപ്പെടുത്താമായിരുന്നു.

 

ടൈപ്പ് C ഓഡിയോ

ടൈപ്പ് C ഓഡിയോ

ഓഡിയോ ജാക്ക് ഫോണുകളിൽ നിന്ന് നീക്കിയത് വലിയ വാർത്തയായിരുന്നു. ഇതിനു പകരം യുഎസ്ബി ടൈപ്പ് C പോർട്ട് ഓഡിയോ പോർട്ടായി പ്രവർത്തിക്കുന്നു. ചില കമ്പനികൾക്ക് ശബ്ദത്തിനു വേണ്ടിയുള്ള ഈ പോർട്ട് വേണ്ടെന്നു തോന്നിയതിനാലാണ് ഈ നീക്കം. ആപ്പിൾ, മോട്ടറോള, എച്ടിസി എന്നിവർ വരും വർഷങ്ങളിൽ ഈ രീതി പിന്തുടരുമെന്നു കരുതുന്നു.

ബെസൽ ഇല്ലാത്ത ഡിസ്പ്ലേ

ബെസൽ ഇല്ലാത്ത ഡിസ്പ്ലേ

ഫോണിന്റെ ഡിസ്പ്ലേ പാനലിന്റെ ബെസലുകൾ എടുത്തുകളഞ്ഞതാണ്‌ അടുത്ത ട്രെൻഡ്. ഷയോമി മി മിക്സ് ഇത്തരത്തിൽ പുറത്തുവന്ന ഫോണാണ്. സ്‌ക്രീൻ-ബോഡി അനുപാതം വളരെ കൂട്ടിയാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തത്. വലിപ്പം കൂടിയ ഡിസ്പ്ലേയുള്ള ഇത്തരം ഫോണുകൾ 2017ൽ നമുക്ക് പ്രതീക്ഷിക്കാം.

സ്റ്റോക്ക് സോഫ്റ്റ്‌വെയർ

സ്റ്റോക്ക് സോഫ്റ്റ്‌വെയർ

സ്മാർട്ഫോൺ കമ്പനികൾ ഇപ്പോൾ ബ്ലോട്ട് ആപ്പ്സ് കുറച്ചു കഴിവതും അവരുടെ സോഫ്റ്റ്‌വെയർ സ്റ്റോക്ക് ആൻഡ്രോയിഡ് ആക്കുവാൻ നോക്കുകയാണ്. ഇതിനാൽ കൂടുതൽ വേഗത്തിലുള്ള യൂസർ ഇന്റർഫേസുകൾ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന് എച്ടിസി പ്യുവർ UI അവതരിപ്പിച്ചു. ഒരു പോലെയുള്ള ആപ്പ്ളിക്കേഷനുകൾ അവർ എടുത്തു കളഞ്ഞു. കൂൾപാഡ്‌ കമ്പനിയും ഇപ്പോൾ സ്റ്റോക്ക് ആൻഡ്രോയിഡ് ആണ് പരീക്ഷിക്കുന്നത്.

Best Mobiles in India

English summary
These are some smartphone trends that we saw in 2016. Read more to know about the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X