സാംസങ്ങ് ഗാലക്‌സി S5 ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹാക്‌ചെയ്യാം... വളരെയെളുപ്പം

By Bijesh
|

സാംസങ്ങ് ഏറെ കൊട്ടിഘോഷിച്ച് ഇറക്കിയ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണാണ് ഗാലക്‌സി S5. ആപ്പിള്‍ ഐഫോണ്‍ 5 എസിലേതിനു സമാനമായി ഫിംഗര്‍പ്രിന്റ് സ്‌കാനറുമായാണ് ഫോണ്‍ ഇറങ്ങിയത്. എന്നാല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ കാര്യത്തില്‍ ആപ്പിളിന് സംഭവിച്ച അതേപിഴവ് സാംസങ്ങിനും സംഭവിച്ചു. അതായത് ഈ സംവിധാനം ഒട്ടും സുരക്ഷിതമല്ല എന്ന് തെളിയിക്കപ്പെട്ടു. അഥവാ ഐഫോണ്‍ 5 എസിനേക്കാള്‍ സുരക്ഷിതത്വം കുറഞ്ഞതാണ് ഗാലക്‌സി എസ് 5 എന്ന് സമ്മതിക്കേണ്ടിവരും.

വളരെ എളുപ്പത്തില്‍ ഗാലക്‌സി എസ് 5-ലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹാക്‌ചെയ്യാന്‍ കഴിയുമെന്നാണ് ജര്‍മന്‍ സുരക്ഷാ സ്ഥാപനമായ SRL ലാബ്‌സ് തെളിയിച്ചിരിക്കുന്നത്. വിരലടയാളത്തിന്റെ പകര്‍പ്പ് ഉപയോഗിച്ചാണ് അവര്‍ ഈ സംവിധാനം ഹാക്‌ചെയ്തത്. കഴിഞ്ഞവര്‍ഷം ഐ ഫോണ്‍ 5 എസിന്റെ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇതേവിധത്തില്‍ SRL ലാബ്‌സ് ഹാക് ചെയ്തിരുന്നു.

മാത്രമല്ല, സുരക്ഷാ ക്രമീകരണത്തിന്റെ കാര്യത്തില്‍ ഐ ഫോണ്‍ 5 എസിനേക്കാള്‍ പിന്നിലാണ് ഗാലക്‌സി എസ് 5 എന്നും സുരക്ഷാ സ്ഥാപനം തെളിയിച്ചു. ഐഫോണ്‍ 5 എസില്‍ ഓരോ തവണ റീബൂട് ചെയ്യുമ്പോഴും ഐഫോണ്‍ 5 എസില്‍ പാസ്‌വേഡ് നല്‍കേണ്ടതുണ്ട്. മാത്രമല്ല, ഫിംഗര്‍പ്രിന്റ് സ്‌കാനറില്‍ നിശ്ചിത തവണ തെറ്റായ വിരലടയാളം ഉപയോഗിച്ചാല്‍ പാസ്‌വേഡ് ചോസദിക്കുമായിരുന്നു. എന്നാല്‍ ഗാലക്‌സി S5-ല്‍ ഇതുരണ്ടുമില്ല.

എന്തായാലും ഗാലക്‌സി എസ് 5-ന്റെ ഫിംഗര്‍ പ്രിന്റ് സ്‌കാനറിലെ സുരക്ഷാപാളിച്ച എന്താണെന്നും SRL ലാബ്‌സ് അത് തെളിയിച്ച വിധവും വീഡിയോ സഹിതം ചുവടെ കൊടുക്കുന്നു.

#1

#1

സാംസങ്ങ് ഗാലക്‌സി എസ് 5-ലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിക്കാന്‍ വിരലടയാളം നേരിട്ട് പതിക്കണമെന്നില്ല. പകര്‍പ്പ് ഉപയോഗിച്ചും ഇത് സാധ്യമാകും. അതായത് ഫോണില്‍ ഉള്‍പ്പെടെ നമ്മള്‍ വിരല്‍ തൊടുന്ന സ്ഥലത്തെല്ലാം വിരലടയാളം പതിയും ഇതുപയോഗിച്ച് കൃത്രിമ വിരലടയാള മാതൃക സൃഷ്ടിക്കാം. ഈ മാാതൃക െകാണ്ട് ഫോണ്‍ അണ്‍ലോക് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധ്യമാവും.

 

 

#2

#2

നേരത്തെ ഫിംഗര്‍പ്രിന്‍്‌റ സ്‌കാനറുമായി പുറത്തിറങ്ങിയ ഐഫോണ്‍ 5 എസില്‍ ഫോണ്‍ ഓരോതവണ റീബൂട് ചെയ്യുമ്പോഴും പാസ്‌വേഡ് രേഖപ്പെടുത്തണമായിരുന്നു. അതുപോലെ തെറ്റായ വിരലടയാളം നിശ്ചിത തവണ രേഖപ്പെടുത്തുമ്പോഴും പാസ്‌വേഡ് ചോദിക്കും. എന്നാല്‍ ഗാലക്‌സി എസ് 5 -ല്‍ ഇതില്ല. എത്ര തവണ വേണമെങ്കിലും തെറ്റായ വിരലടയാളം രേഖപ്പെടുത്താം.

 

 

#3

#3

ഗാലക്‌സി എസ് 5-ലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് പേപല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ പണമിടപാട് നടത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഹാക്‌ചെയ്യപ്പെട്ടാല്‍ പണം തട്ടിയെടുക്കാനും സാധിക്കും.

 

#4

SRL ലാബ്‌സ് എങ്ങനെയാണ് ഗാലക്‌സി എസ് 5 ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹാക്‌ചെയ്തതെന്ന് ഈ വീഡിയോയില്‍ വിവരിക്കുന്നു.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X