ഹോണര്‍ 6X ന്റെ ഒക്ടാകോര്‍ സവിശേഷതകള്‍ അമ്പരപ്പിക്കുന്നു!

Written By:

ചൈനീസ് ടെക് ജയിന്റ് കമ്പനിയായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 6X ഇയിടെയാണ് ഇന്ത്യയില്‍ ഇറക്കിയത്. ഈ ഫോണിന് നല്ലൊരു വരവേല്‍പ്പാണ് ഉപഭോക്താക്കള്‍ നല്‍കിയന്നെുളളതിന് യാതൊരു സംശയവും വേണ്ട.

ഹോണര്‍ 6X ന്റെ വില ഇന്ത്യയില്‍ തുടങ്ങുന്നത് 12,999 രൂപ മുതലാണ്. ഹോണര്‍ 5X ന്റെ പിന്‍ഗാമിയാണ് ഹോണര്‍ 6X.

അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ടാറ്റ ഡോകോമോ!

ഹോണര്‍ 6X ന്റെ ഒക്ടാകോര്‍ സവിശേഷതകള്‍ അമ്പരപ്പിക്കുന്നു!

ഹോണര്‍ 6Xന്റെ പ്രകടനം ഇത്ര മികവേറാന്‍ അതിന്റെ കിരിന്‍ 650 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു 3ജിബി/4ജിബി റാം തന്നെയാണ്.

എന്തു കൊണ്ടാണ് കിരിന്‍ 655 ചിപ്‌സെറ്റ് ഹോണര്‍ 6Xനെ ഏറ്റവും മികച്ച ബജറ്റ് ഫോണാക്കിയത് എന്നു നോക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കിരിന്‍ 655 SoC

കിരിന്‍ 655 ഒക്ടാകോര്‍ ചിപ്‌സെറ്റ് ഉളളതിനാല്‍ ഈ ഫോണിന്റെ പ്രകടനം ഏറ്റവും മികച്ചതെന്നു പറയുന്നു. അതിനാല്‍ ഈ ഫോണില്‍ നിന്നും കോളുകള്‍ ചെയ്യാനും എംപി3 പ്ലേബാക്ക്, വോയിസ് റെക്കോര്‍ഡിങ്ങ്, സ്പീച്ച് റെകഗ്നിഷന്‍ എന്നിവയ്ക്ക് ഒരു ബുദ്ധിമുട്ടും സംഭവിക്കില്ല. കൂടാതെ സിപിയു നല്ല ബാറ്ററി ബാക്കപ്പും പ്രധാനം ചെയ്യുന്നു.

ഫോണ്‍ ലാഗാകുന്നില്ല/ ഗയിമിംഗ് പ്രകടനവും നല്‍കുന്നു

ഒക്ടാകോര്‍ കിരിന്‍ 655 ഉളളതിനാല്‍ പല ആപ്‌സുകള്‍ ഒരുമിച്ച് ഉപയോഗിക്കാം. യൂട്യൂബ് വീഡിയോകള്‍, ക്രിയേറ്റ് നോട്ട്, എഡിറ്റ് ഇമേജ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ എല്ലാം തന്നെ ഹാങ്ങ് ചെയ്യാതെ ഉപയോഗിക്കാം.

മള്‍ട്ടിടാസ്‌ക്കിങ്ങ് പ്രകടനം

മള്‍ട്ടിടാസ്‌ക്കിങ്ങ് പെര്‍ഫോര്‍മന്‍സ് നടത്താനും ഹോണര്‍ 6X നു കഴിയും. സിപിയു 3ജിബി, 4ജിബി റാം കോണ്‍ഷിഗറേഷനാണ്. ഒരേ സമയം 30 ഓളം ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യിക്കാം. ഫോണ്‍ സ്ലോ ആകുമെന്നു പേടിയും വേണ്ട.

കിരിന്‍ 655 ഫോണ്‍ ചൂട് കുറയ്ക്കുന്നു

സ്മാര്‍ട്ട്‌ഫോണില്‍ മിക്കപേരും നേരിടുന്ന ഒരു പ്രശ്‌നമാണ് അത് ചൂടാകുന്നത് എന്നുളളത്. 3ഡി ഗയിമുകള്‍, യൂട്യൂബ് വീഡിയോ എന്നിവ ഉപയോഗിക്കുമ്പോഴാണ് ഇത് കൂടുതലും അനുഭവപ്പെടുന്നത്. എന്നാല്‍ ഹോണര്‍ 6Xന് കിരിന്‍ 655 ചിപ്‌സെറ്റ് ഉളളതിനാല്‍ ചൂടാകും എന്നുളളതിനു ഒരു പേടിയും വേണ്ട.

അവസാന തീരുമാനം

ഒക്ടാകോര്‍ കിരിന്‍ 655 ചിപ്‌സെറ്റ് ഉളളതിനാല്‍ എല്ലാം കൊണ്ടും ഹോണര്‍ 6X നല്ല പ്രകടനമാണ് നടത്തുന്നത്. ഇനി ഇതില്‍ കൂടുതല്‍ എന്താണ് ഈ ഫോണിനു വേണ്ടത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്