ഹോണര്‍ 8-വണ്‍ പ്ലസ് 3: മിഡ്‌റേഞ്ച് ആന്‍ഡ്രോയിഡ് ഫോണുകളുടെ മത്സരം!

ഏറ്റവും പ്രശസ്ഥമായ രണ്ട് മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ താരതമ്യം ചെയ്യാം. എന്നാല്‍ ഈ ഫോണുകള്‍ക്ക് ആപ്പിള്‍, സാംസങ്ങ്, എല്‍ജി എന്നീ ഫോണുകളുടെ പകുതി വിലയേ വരുന്നുളളൂ.

|

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ ആകര്‍ഷണീയമാണ്. കൂടാതെ ഇതില്‍ മികച്ച ഹാര്‍ഡ്‌വയറും മറ്റു ഫീച്ചറുകളും ഉണ്ട്. ഇതു കാരണം ഉപഭോക്താക്കള്‍ക്ക് പണം വളരെയധികം ലാഭിക്കാനും സാധിക്കുന്നു.

ഹോണര്‍ 8-വണ്‍ പ്ലസ് 3: മിഡ്‌റേഞ്ച് ആന്‍ഡ്രോയിഡ് ഫോണുകളുടെ മത്സരം!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഏറ്റവും പ്രശസ്ഥമായ രണ്ട് മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ താരതമ്യം ചെയ്യാം. എന്നാല്‍ ഈ ഫോണുകള്‍ക്ക് ആപ്പിള്‍, സാംസങ്ങ്, എല്‍ജി എന്നീ ഫോണുകളുടെ പകുതി വിലയേ വരുന്നുളളൂ, എന്നാല്‍ ഹാര്‍ഡ്‌വയറുകളില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല.

വണ്‍ പ്ലസ് 3യും ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഹുവായ് ഹോണര്‍ 8ഉും തമ്മിലാണ് പോരാട്ടം.

ഡിസൈന്‍

ഡിസൈന്‍

ഏതൊരു സ്മാര്‍ട്ട്‌ഫോണും നമ്മള്‍ ആദ്യം കാണുമ്പോള്‍ അതിന്റെ രൂപവും ഭാവവുമാണ് പെട്ടന്നു ശ്രദ്ധിക്കുന്നത്. എന്നാല്‍ ഹോണര്‍ 8ഉും വണ്‍ പ്ലസ്സും ഉയര്‍ന്ന ഗുണമേന്മയുളള മെറ്റല്‍ ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ ഇതിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു. എന്നിരുന്നാലും ഹോണര്‍ 8ന് ഇനോവേറ്റീവ് ഡബിള്‍ 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഉളളതിനാല്‍ കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു.

വണ്‍ പ്ലസ് 3യ്ക്ക് മെറ്റാലിക് റിയര്‍ പാനലാണ്, എന്നാല്‍ ഹോണര്‍ 8ന് അലൂമിനിയം അലോയ് ഫ്രയിമും, ഇത് ഫോണഇന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ഹോണറിന് 5.2 ഇഞ്ച് ഡിസ്‌പ്ലേ, എന്നാല്‍ വണ്‍ പ്ലസിന് 5.5ഇഞ്ച് ഡിസ്‌പ്ലേയുമാണ്. ഈ രണ്ടു ഫോണുകള്‍ക്കും 1920X1080 പിക്‌സല്‍ റിസൊല്യൂഷനും. എന്നാല്‍ ഹോണര്‍ 8ന് ഹൈ പിക്‌സല്‍ ഡെന്‍സിറ്റിയുമാണ് അതിനാല്‍ മള്‍ട്ടിമീഡിയ മെച്ചപ്പെട്ട അനുഭവം നല്‍കുന്നു.

ക്യാമറ

ക്യാമറ

മറ്റൊരു വലിയ ആകര്‍ഷണമാണ് സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറ. നിങ്ങള്‍ ശരിക്കും നല്ലൊരു ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു മികച്ചത് ഹോണര്‍ 8 തന്നെയാണ്.

ഹോണര്‍ 8ന് ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറ, കൂടാതെ രണ്ട് 12എംബി സോണി IMX286 സെന്‍സര്‍ f/2.2 അപ്പര്‍ച്ചര്‍, 1.2 മ്യൂഎം പിക്‌സല്‍ സൈസ്. ഇതില്‍ കളര്‍ ക്യാപ്ച്ചര്‍ ചെയ്യാനായി ട്രഡീഷണല്‍ RGB സെന്‍സറും മറ്റൊന്ന് വെളിച്ചം അളക്കാനായി മോണോക്രം സെന്‍സറുമാണ്.

എന്നാല്‍ വണ്‍പ്ലസ് 3യ്ക്ക് 16എംപി റിയര്‍ ക്യാമറയാണ്.

 

ഹാര്‍ഡ്‌വയര്‍/സോഫ്റ്റ്‌വയര്‍

ഹാര്‍ഡ്‌വയര്‍/സോഫ്റ്റ്‌വയര്‍

വണ്‍ പ്ലസ് 3യ്ക്ക് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 ക്വാഡ്‌കോര്‍ പ്രോസസറും, ഹോണര്‍ 8ന് 950 ഒക്ടാ-കോര്‍ പ്രോസസറും ആണ്.

സോഫ്റ്റ്‌വയര്‍ നോക്കുമ്പോള്‍ ഹോണര്‍ 8നും വണ്‍ പ്ലസ് 3യ്ക്കും ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ്. വണ്‍ പ്ലസ് 3യ്ക്ക് ഓക്‌സിജന്‍OS, ഹോണര്‍ 8ന് കമ്പനിയുടെ ഇമോഷന്‍ UI യുമാണ്.

 

മെമ്മറി

മെമ്മറി

ഹോണര്‍ 8ന് 32ജിബി ഇന്റേര്‍ണല്‍ മെമ്മറിയും, കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. എന്നാല്‍ വണ്‍ പ്ലസ് 3യ്ക്ക് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ല, 64ജിബി മെമ്മറി മാത്രമാണ് ഉളളത്.

മറ്റു സവിശേഷതകള്‍

മറ്റു സവിശേഷതകള്‍

ഈ രണ്ട് സ്മാര്‍ട്ട്‌ഫോണിനും ഫിങ്കര്‍പ്രിന്റെ സെന്‍സര്‍ ഉണ്ട്. വണ്‍ പ്ലസ് 3യ്ക്ക് ഇത് മുന്നിലും എന്നാല്‍ ഹോണര്‍ 8ന് ബയോമെട്രിക് സെന്‍സര്‍ റിയര്‍ ഭാഗത്തുമാണ്.

നിരവധി പ്രക്രിയകള്‍ ചെയ്യുന്ന സ്മാര്‍ട്ട് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഹോണര്‍ 8ന് ഉണ്ട്. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഹാന്‍ഡ്‌സെറ്റ് അണ്‍ലോക്ക് ചെയ്യാം, ചിത്രം എടുക്കാം, ഗ്യാലറിയില്‍ നിന്നും ഇമേജുകള്‍ ബ്രൗസ് ചെയ്യാം, നോട്ടിഫിക്കേഷന്‍ പരിശോധിക്കാം, കോഴുകള്‍ സ്വീകരിക്കാനും, ഉപരിതലത്തില്‍ സൈ്വയിപ്പു ചെയ്ത് അലാറം നിരസിക്കാനും സാധിക്കുന്നു.

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 3,000എംഎഎച്ച് ബാറ്ററിയാണ്. എന്നാല്‍ ഹോണര്‍ 8ന്റെ സ്‌ക്രീന്‍ സൈസ് ചെറുതായതിനാല്‍ ബാറ്ററി അധിക നേരം നില്‍ക്കുന്നു.

 

Best Mobiles in India

English summary
The Mid-range price category is one of the most exciting price segment for smartphones in the Indian market. It attracts fierce competition from big fishes that have the task to offer the best of hardware and specifications and features without burning a hole in consumers' pockets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X