HTC യുടെ വിന്‍ഡോസ് ഫോണ്‍ ഈവര്‍ഷം തന്നെ..

By Bijesh
|

തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC യുടെ വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ് സ്മാര്‍ട്‌ഫോണിനെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. HTC യുടെ ഏറ്റവും മികച്ച ഫോണകളിലൊന്ന് എന്നു പേരെടുത്ത HTC വണ്‍ M8-ന്റെ മാതൃകയില്‍ തന്നെയായിരിക്കും വിന്‍ഡോസ് ഫോണ്‍ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

 
HTC യുടെ വിന്‍ഡോസ് ഫോണ്‍ ഈവര്‍ഷം തന്നെ..

എന്തായാലും ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണ്‍ ഈ വര്‍ഷം തന്നെ ലോഞ്ച് ചെയ്യും. എന്നാല്‍ ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

 

പ്രശസ്ത ടെക്‌നോളജി സൈറ്റായ വെര്‍ജിന്റെ ടോം വാറന്‍ ആണ് HTC യുടെ വിനഡോസ് ഫോണ്‍ 8.1 സ്മാര്‍ട്‌ഫോണ്‍ ഈ വര്‍ഷംതന്നെ പുറത്തിറങ്ങുമെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ഒരു ൈചനീസ് വിന്‍ഡോസ് ഫോണ്‍ ബ്ലോഗും HTC യുടെ വിന്‍ഡോസ് ഫോണിനെ കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു.

കഴിഞ്ഞയാഴ്ച തായ്‌പേയ് ടൈംസ് റിപ്പോര്‍ട് ചെയ്തത് ഈ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ HTC വിന്‍ഡോസ് ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ്.

എന്നാല്‍ അഭ്യൂഹങ്ങളും വാര്‍ത്തകളും പുറത്തുവരുമ്പോഴും HTC ഇതുസംബന്ധിച്ച് മൗനം പാലിക്കുകയാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X