ജിയോ സിം പിന്തുണയുമായി മൈക്രോമാക്‌സ് സ്പാര്‍ക്ക് 4ജി ബജറ്റ് ഫോണ്‍!

Written By:

ഇടത്തരം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാടാണ്. ഇന്ത്യയിലെ രണ്ടാം സ്ഥാനക്കാരനായ മൈക്രോമാക്‌സ് തങ്ങളുടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കുന്നു.

ബിഎസ്എന്‍എല്‍ സിം കാര്‍ഡ് വാങ്ങുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക!

ജിയോ സിം പിന്തുണയുമായി മൈക്രോമാക്‌സ് സ്പാര്‍ക്ക് 4ജി ബജറ്റ് ഫോണ്‍!

ഈ ഫോണിന് പല പ്രത്യേകതകളും ഉണ്ട്. അതായത് ജിയോ 4ജി ഇന്റര്‍നെറ്റ് കണക്ഷനാണ് ഇപ്പോള്‍ ടെലികോം വിപണിയില്‍ താരം. 4ജി പിന്തുണയ്ക്കുന്ന ഫോണിലാണ് ജിയോ സിം പ്രവര്‍ത്തിക്കുന്നത്.

ഇതു കാരണം 4ജി ഫോണുകളും വിപണിയില്‍ വന്‍ നിരയില്‍ വിറ്റഴിയുകയാണ്. ഇപ്പോള്‍ തന്നെ അനേകം 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു.

ജിയോ അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ ഇനി ബേസിക് മൊബൈലുകളിലും!

മൈക്രോമാക്‌സിന്റെ 4ജി വോള്‍ട്ട് പിന്തുണയ്ക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണാണ് മൈക്രോമാക്‌സ് സ്പാര്‍ക്ക് 4ജി. ഈ ഫോണിന്റെ ഫ്‌ളാഷ് സെയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. നവംബര്‍ 10-നാണ് ഫ്‌ളാഷ് സെയില്‍.

ഈ ഫോണിന്റെ സവിശേഷതകള്‍.....

ഫ്രീ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്:എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

4ജി സവിശേഷതകളുളള ഈ ഫോണിന് 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ ആണ്, കൂടാതെ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ട്.

പ്രോസസര്‍

1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍.

സ്‌റ്റോറേജ്

1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജി വോള്‍ട്ട്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഈ ഫോണിന്.

ക്യാമറ

ഈ 4ജി സ്മാര്‍ട്ട്‌ഫോണിന് 5എംപി റിയര്‍ ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയുമാണ്.

കണക്ടിവിറ്റി

. വൈഫൈ
. ബ്ലൂട്ടൂത്ത്
. ജിപിഎസ്
. മൈക്രോയുഎസ്ബി പോര്‍ട്ട്
. 4ജി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്