സെക്കന്‍ഡറി മള്‍ട്ടിമീഡിയ സ്‌ക്രീനുമായി നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍!

Written By:

മൊബൈല്‍ ഫോണ്‍ പ്രചാരത്തില്‍ ഇറക്കിയ ആരെന്ന ചോദ്യത്തിന് അന്നും ഇന്നു ഒറ്റ പേരായിരിക്കും 'നോക്കിയ'. സ്മാര്‍ട്ട്‌ഫോണുകളുടെ അതി പ്രസരത്തില്‍ പെട്ട് മുങ്ങിപ്പോയ ഫോണ്‍ പിന്നീട് ആഗോള ഭീമന്മാരായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നോക്കിയ ഫോണ്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ്, അതും ആന്‍ഡ്രോയിഡില്‍.

ആന്‍ഡ്രോയിഡ് ഫോണില്‍ വൈഫൈ-സിഗ്നല്‍ കൂട്ടാന്‍ എളുപ്പ വഴികള്‍!

സെക്കന്‍ഡറി മള്‍ട്ടിമീഡിയ സ്‌ക്രീനുമായി നോക്കിയയുടെ പുതിയ ഫോണ്‍!

ഒരു പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്, അതില്‍ പറയുന്നത് എഡ്ജ്-ടു-എഡ്ജ് ഡിസ്‌പ്ലേ ആയിരിക്കും എന്നാണ്. ഈ ആശയം പറയുന്നത് പ്രശസ്ഥനായ ഡിസൈനര്‍ 'മൈക്കല്‍ മുലീബയാണ്'. ഇദ്ദേഹം ഇതിനു മുന്‍പും ഒരു നോക്കിയ ഫോണിനെ കുറിച്ചു പറഞ്ഞിരുന്നു, എന്നാല്‍ അത് ഔദ്യോഗികമായി വന്നില്ല.

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!

എന്നാല്‍ ഈ പറയുന്ന നോക്കിയ ഫോണ്‍ ഔദ്യോഗികമായി വരുമെന്ന് വിശ്വസിക്കുന്നു. പുതിയ നോക്കിയ ഫോണിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ബിഎസ്എന്‍എല്‍ ജോബ് ഓഫര്‍: 80,000 രൂപ പ്രതിമാസ ശമ്പളം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബട്ടണ്‍ ഇല്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍

റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇനി വരാന്‍ പോകുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഒരു ബട്ടണിന്റേയും നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്, എല്ലാ നിയന്ത്രണവും അതിലെ ഡിസ്‌പ്ലേ വഴിയാണ് ചെയ്യുന്നത്. മാത്രവുമല്ല രണ്ടു വശങ്ങളിലും വോളിയം നിയന്ത്രിക്കാനുളള ബട്ടണും ഇല്ല. ഇതിന്റെ വോളിയം എങ്ങനെ നിയന്ത്രിക്കും എന്നാകും നിങ്ങളുടെ മറ്റു സംശയം, അല്ലേ?

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!

എഡ്ജ്-ടൂ-എഡ്ജ് ഡിസ്‌പ്ലേ

നോക്കിയ ഫോണിലെ പുതിയ ഒരു സവിശേഷതയാണ് എഡ്ജ്-ടൂ-എഡ്ജ് ഡിസ്‌പ്ലേ. സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്, നോക്കിയ 7 എന്നിവയില്‍ ഈ സവിശേഷതയുണ്ട്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

സെക്കന്‍ഡറി ഡിസ്‌പ്ലേ

പ്രൈമറി സ്‌ക്രീനിന്റെ മുകളിലായി സെക്കന്‍ഡറി ഡിസ്‌പ്ലേയും ഉണ്ട് ഇതിന്. 3.5mm ഹെഡ്‌ഫോണ്‍ ജാക്കിന്റെ സ്ഥാനത്തായിട്ടാണ് സെക്കന്‍ഡറി ഡിസ്‌പ്ലേ സ്ഥാപിച്ചിരിക്കുന്നത്. സെക്കന്‍ഡറി ടെക്സ്റ്റ് നോട്ടിഫിക്കേഷന്‍, മീഡിയ പ്ലേബാക്ക് UI, വെല്‍ച്ച്വല്‍ വോളിയം നിയന്ത്രണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

23എംബി റിയര്‍ ക്യാമറ

23എംബി റിയര്‍ ക്യാമറയാണ് ഇതിന്റെ പിന്‍ ഭാഗത്ത്, ഇതില്‍ പ്രശസ്ഥമായ കാള്‍ സീയൂസ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മുമ്പത്തെ നോക്കിയ ഫോണുകളില്‍ ഉണ്ടായിരുന്നു.

7000എംഎഎച്ച് ബാറ്ററിയുമായി കിടിലന്‍ ജിയോണി ഫോണ്‍ എത്തുന്നു!

ഐറിസ് സ്‌കാനര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

ഐറിസ് സ്‌കാനറും ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ടായിരിക്കും ഈ പുതിയ നോക്കിയ ഫോണില്‍. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണിന്റെ പിന്‍ ഭാഗത്തും ഐറിസ് സ്‌കാനര്‍ ഡിസ്‌പ്ലേയുടെ മുകളില്‍ മുന്‍ ഭാഗത്തുമാണ് കാണാന്‍ കഴിയുന്നത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്