നോക്കിയയുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു!

Written By:

നോക്കിയ ആരാധകള്‍ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ് നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍. എന്നാല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കു മുന്‍പു തന്നെ നോക്കിയ പുതിയ 3310 ഫീച്ചര്‍ ഫോണ്‍ ഇറക്കിയിരുന്നു.

വേനല്‍ കാലത്ത് എങ്ങനെ ലാപ്‌ടോപ്പുകളെ സംരക്ഷിക്കാം?

നോക്കിയയുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു!

നോക്കിയ ആരാധകര്‍ക്ക് വീണ്ടും ഒരു സന്തോഷ വാര്‍ത്തയുണ്ട്. അജയ് മേത്ത, HMD മൊബൈല്‍ ഇന്ത്യയുടെ പ്രസിഡന്റ് അടുത്ത സെറ്റ് നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച്ചു. 2017 ജൂണില്‍ അടുത്ത സെറ്റ് നോക്കിയ ഫോണുകള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സെറ്റില്‍ നോക്കിയ സ്മാര്‍ട്ട്‌ഫോണുകളും ഫീച്ചര്‍ ഫോണുകളും ഉണ്ട്. അത് ഏതൊക്കെ എന്നു നോക്കാം.

നിങ്ങളുടെ വൈഫൈ പാസ്‌വേഡ് മറന്നോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്എംഡി ഫീച്ചര്‍ ഫോണുകളെ കേന്ദ്രീകരിക്കുന്നു

മൊബൈല്‍ ഫോണ്‍ വിപണിയില്‍ 55% വും ഫീച്ചര്‍ ഫോണുകളാണെന്നാണ് അജയ് മേത്ത പറയുന്നത്. 11 മുതല്‍ 12 മില്ല്യന്‍ ഫീച്ചര്‍ ഫോണുകളാണ് ഒരു മാസം വിറ്റഴിയുന്നത്. ഈ ഫോണുകളുടെ ഉയര്‍ന്ന ഡിമാന്റ് കാരണമാണ് ഫീച്ചര്‍ ഫോണുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോക്കിയ 9, പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണ്‍

പല റിപ്പോര്‍ട്ടുകളിലും വന്നിരിക്കുന്നത് നോക്കിയ ആറ്-ഏഴ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയില്‍ ഇറക്കുമെന്നാണ്. കൂടാതെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 SoC ആണ് നോക്കിയ 9ല്‍ ഉള്‍പ്പെടുത്തുന്നതെന്നും പറയുന്നു. ഏറ്റവും അടുത്തിടെ വന്ന റിപ്പോര്‍ട്ട് ഇതാണ്, ഈ വര്‍ഷം മൂന്നാം പാദത്തില്‍ തന്നെ നോക്കിയ 9 വിപണിയില്‍ എത്തുകയും വില 44,999 രൂപയും ആകുമെന്നിമാണ് പറയുന്നത്.

ആമസോണ്‍ ഇന്ത്യയില്‍ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടില്‍!

നോക്കിയ 9, നോക്കിയ 8

കമ്പനി ഇതു കൂടാതെ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളും ഇറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. അതാണ് നോക്കിയ 7, നോക്കിയ 8 സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റോടു കൂടിയ ഫോണുകള്‍. ഈ വര്‍ഷം റണ്ടാം പാദത്തില്‍ തന്നെ ഈ ഫോണുകള്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്