വണ്‍പ്ലസ് 5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു: അത്യുഗ്രന്‍ സവിശേഷതകള്‍!

അത്യുഗ്രന്‍ സവിശേഷതയുമായി വണ്‍പ്ലസ് 5 ഇന്ത്യയില്‍.

|

ഇന്ന് വണ്‍പ്ലസ് 5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. അത്യുഗ്രന്‍ സവിശേഷതകളാണ് ഈ ഫോണിന് കമ്പനി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഫോണുകളില്‍ ഏറ്റവും വേഗതയേറിയ ഫോണ്‍ വണ്‍പ്ലസ് 5 തന്നെ, കാരണം അതിന് 8ജിബി റാമാണ് നല്‍കിയിരിക്കുന്നത്. 6ജിബി റാം പതിപ്പും ഉണ്ട്.

 
വണ്‍പ്ലസ് 5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു: അത്യുഗ്രന്‍ സവിശേഷതകള്‍!

വണ്‍പ്ലസ് 5ന്റെ ലോഞ്ചിങ്ങ് ഇവന്റ് നടക്കുന്നത് മുംബൈയിലാണ്. ആമസോണ്‍ ഇന്ത്യവഴി ഈ ഫോണ്‍ നിങ്ങള്‍ക്കു ഇന്നു തന്നെ വാങ്ങാവുന്നതാണ്.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഹാക്ക് ചെയ്യാം?

വണ്‍ പ്ലസ് 5ന്റെ അത്യുഗ്രന്‍ സവിശേഷതകള്‍ നോക്കാം....

വണ്‍പ്ലസ് 5 ഡിസ്‌പ്ലേ

വണ്‍പ്ലസ് 5 ഡിസ്‌പ്ലേ

വണ്‍പ്ലസ് 5ന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920) ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍. ഈ ഫോണിന്റെ ഭാരം 153 ഗ്രാമാണ്.

ഹാര്‍ഡ്‌വയര്‍

ഹാര്‍ഡ്‌വയര്‍

ഏറ്റവും പുതിയ ക്വല്‍കോം സ്‌നാപ്ഡ്രാഗനാണ് ഈ ഫോണിന് ശക്തി പകരുന്നത്. അഡ്രിനോ 540 ജിപിയു.

രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. 8ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

ബിഎസ്എന്‍എല്‍ന്റെ പുതിയ ഡാറ്റ/ടോക്ടൈം പ്ലാനുകള്‍!ബിഎസ്എന്‍എല്‍ന്റെ പുതിയ ഡാറ്റ/ടോക്ടൈം പ്ലാനുകള്‍!

 

കിടിലന്‍ ക്യാമറ
 

കിടിലന്‍ ക്യാമറ

ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് വണ്‍പ്ലസ് 5നു നല്‍കിയിരിക്കുന്നത്. 16എംബി പ്രധാന ക്യാമറ (അതില്‍ സോണി IMX398 സെന്‍സര്‍, 1.12മൈക്രോ പിക്‌സല്‍) f/1.7 അപ്പര്‍ച്ചര്‍. മുന്‍ ക്യാമറ 16എംബി 1-മൈക്രോണ്‍പിക്‌സല്‍ സോണി IMX371 സെന്‍സര്‍, f/2.0 അപ്പര്‍ച്ചര്‍, EIS എന്നിവയാണ്.

കണക്ടിവിറ്റികള്‍

കണക്ടിവിറ്റികള്‍

പുതിയ വണ്‍ പ്ലസ് 5ന് 4ജി എല്‍ടിഇ വോള്‍ട്ട്, ഡ്യുവല്‍ ബ്രാന്‍ഡ് വൈ-ഫൈ 802.11 a/b/g/n/ac, ബ്ലൂട്ടൂത്ത് v5.0, എന്‍എഫ്‌സി, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി.

ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നവ സെന്‍സറുകളാണ്.

 

വേരിയന്റുകള്‍

വേരിയന്റുകള്‍

വണ്‍പ്ലസ് 5 രണ്ട് വേരിയന്റുകളിലാണ് ഇറങ്ങിയിരിക്കുന്നത്. ഒന്ന് മിഡ്‌നൈറ്റ് ബ്ലാക്ക് മറ്റൊന്ന് സ്‌ളേറ്റ് ഗ്രേ. ഇതില്‍ സിങ്കിള്‍ സ്പീക്കറും കൂടാതെ 3.5എംഎം ഓഡിയോ ജാക്കും ഫോണിന്റെ താഴെയായി നല്‍കിയിട്ടുണ്ട്.

മുന്‍ഗാമിയേക്കാള്‍ നിരവധി പരിഷ്‌കാരങ്ങള്‍

മുന്‍ഗാമിയേക്കാള്‍ നിരവധി പരിഷ്‌കാരങ്ങള്‍

വണ്‍പ്ലസ് 5 ഫോണ്‍ വണ്‍പ്ലസ് 3നേക്കാള്‍ നിരവധി പരിഷ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവയില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പ് നല്‍കിയിരിക്കുന്നത് പിന്നിലാണ്, 8ജിബി റാം ഓപ്ഷന്‍, അപ്‌ഡേറ്റഡ് ഡിസൈന്‍ അങ്ങനെ പല വ്യത്യാസങ്ങളും വരുത്തിയിട്ടുണ്ട്.

ഫോണ്‍ വിലകള്‍

ഫോണ്‍ വിലകള്‍

രണ്ട് വേരിയന്റിലാണ് വണ്‍പ്ലസ് 5 ഇറങ്ങിയിരിക്കുന്നത്. ഒന്ന് 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 32,999 രൂപ.

മറ്റൊന്ന് 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 37,999 രൂപ.

1ജിബി 3ജി ഡാറ്റ വെറും മൂന്നു രൂപയ്ക്ക്: വേഗമാകട്ടേ!1ജിബി 3ജി ഡാറ്റ വെറും മൂന്നു രൂപയ്ക്ക്: വേഗമാകട്ടേ!

 

Best Mobiles in India

English summary
OnePlus 5 India launch event has started. The new OnePlus 5 will be available in two colour variants - Midnight Black and Slate Grey.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X