ഒക്റ്റാകോർ SoC ഉപയോഗിക്കുന്ന 5 ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളെ പരിചയപ്പെടൂ

സ്നാപ്ഡ്രാഗൺ 835 SoC ഉപയോഗിക്കുന്ന 5 ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണുകൾ

By Midhun Mohan
|

ഒക്ടോബറിൽ സാംസങ് അവർ പുതുതായി രൂപകൽപ്പന ചെയ്യുന്ന 10nm മൊബൈൽ പ്രോസസറിനെക്കുറിച്ചു പ്രഖ്യാപിച്ചു. ക്വാൽകോം അടുത്തതായി പുറത്തിറക്കുന്ന പ്രോസസ്സറിനെ കുറിച്ചുള്ള വാർത്തകളാണ് പിന്നീട് പുറത്തു വന്നിരിക്കുന്നത്. ഈ പ്രോസസ്സർ നിർമ്മിക്കുന്നത് സാംസങ് ആയിരിക്കും എന്ന വാർത്ത ഇപ്പോൾ സ്ഥിരീകരിച്ചിരുന്നു.

 
സ്നാപ്ഡ്രാഗൺ 835 ബെഞ്ച്മാർക്ക് ചെയ്യപ്പെട്ടിരിക്കുന്നു

സാംസങ് 10nm ഫിൻഫെറ്റ് പ്രോസസ്സർ സാങ്കേതികവിദ്യയിലാണ് സ്നാപ്ഡ്രാഗൺ 835 നിർമ്മിക്കുന്നത്. ഇത് ഇരു കമ്പനികളും ചേർന്നാണ് പ്രഖ്യാപിച്ചത്. ഇത് വഴി ഇനി വരാനിരിക്കുന്ന പ്രൊസസ്സറുകൾ കൂടുതൽ പെർഫോമൻസ്, ഊർജ്ജകാര്യക്ഷമത എന്നിവ നൽകും. നിലവിലുള്ള 820, 821 പ്രൊസസ്സറുകളെക്കാൾ കാര്യക്ഷമമായിരിക്കും 835

2016 ഡിസംബറിലെ പത്തു പുത്തൻ ആൻഡ്രോയിഡ് ആപ്സ്2016 ഡിസംബറിലെ പത്തു പുത്തൻ ആൻഡ്രോയിഡ് ആപ്സ്

ഈ വാർത്തകൾക്ക് പിന്നാലെ 835 ആൻടുടു സ്‌കോറുകൾ പുറത്തു വന്നിരിക്കുകയാണ്. ഇത് ആപ്പിളിന്റെ എ10 പ്രോസസറിനേക്കാൾ മിക്കച്ച സ്‌കോർ ആണ്. ഈ പുതിയ ചിപ്പ് നിലവിലുള്ള ചിപ്പുകളെക്കാൾ 27% പെർഫോമൻസ് തരുന്നു. മാത്രമല്ല 40% ഊർജ്ജകാര്യക്ഷമതയും കാഴ്ചവെയ്ക്കും.

60% ഡിസ്‌ക്കൗണ്ടുമായി മികച്ച സാംസങ്ങ് ഫോണുകള്‍!60% ഡിസ്‌ക്കൗണ്ടുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

സ്നാപ്ഡ്രാഗൺ 835 ആൻടുടു സ്കോർ 181,434 ആണ്. അതെ സമയം ആപ്പിൾ എ10 സ്കോർ ചെയ്തിരിക്കുന്നത് 172,644. ക്വിക്ചാർജ് 4.0 ഫാസ്റ്റ് ചാർജിങ് ആണ് അടുത്ത പ്രത്യേകത. ഇത് ക്വിക്ചാർജ് 3.0നെക്കാൾ 20 മടങ്ങു വേഗത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

ഇൻസ്റാഗ്രാമിലെ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാതെ എങ്ങനെ സൂക്ഷിക്കാം.ഇൻസ്റാഗ്രാമിലെ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാതെ എങ്ങനെ സൂക്ഷിക്കാം.

സ്നാപ്ഡ്രാഗൺ 810 സമാനമായ ഒക്റ്റാകോർ സംവിധാനമാണ് 835 ഉപയോഗിക്കുന്നത്. എന്നാൽ 810 പ്രോസസർ അമിതമായി ചൂടായിരുന്നു. ഈ കുറവ് പരിഹരിച്ചാണ് 835 രൂപീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ് ഫോണുകൾ മാത്രമായിരിക്കും 835 ചിപ്സെറ്റ് ഉപയോഗിക്കുന്നത്. ഇവയെക്കുറിച്ചുള്ള റൂമറുകൾ ഇപ്പോൾ തന്നെ പ്രചരിക്കുന്നുണ്ട്.

ഇന്നിവിടെ ഗിസ്‌ബോട്ടിൽ 2017ൽ സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ ഉപയോഗിച്ച് വരാനിരിക്കുന്ന 6 ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളെ പരിചയപ്പെടാം.

സാംസങ് ഗാലക്‌സി എസ്8

സാംസങ് ഗാലക്‌സി എസ്8

സാംസങാണ് സ്നാപ്ഡ്രാഗൺ 835 രൂപകൽപ്പന ചെയ്യുന്നത് അതിനാൽ ഗാലക്‌സി എസ് 8 സ്നാപ്ഡ്രാഗൺ 835 ഉപയോഗിക്കും എന്ന സാധ്യത തള്ളിക്കളയാനാകില്ല. റൂമറുകൾ അനുസരിച്ചു സാംസങ് ഗാലക്‌സി എസ്8 "ആൾ സ്‌ക്രീൻ ഫ്രണ്ട്" ഡിസൈൻ ആയിരിക്കും അവതരിപ്പിക്കുന്നത്. ഇതിനാൽ ഹോം ബട്ടൺ സ്‌ക്രീനിൽ തന്നെ ഘടിപ്പിച്ചിരിക്കും. ഫിസിക്കൽ ഹോം ബട്ടൺ അവർ നീക്കാൻ സാധ്യതയുണ്ട്. ഗാലക്‌സി നോട്ട് 7 പരാജയത്തിനു ശേഷം സാംസങ് ആരാധകർ ഉറ്റുനോക്കുന്നത് 2017ലെ സാംസങ് ഗാലക്‌സി എസ്8 പ്രഖ്യാപനമാണ്. ഇതിൽ 4K ഡിസ്പ്ലേ ആയിരിക്കും ഉൾപ്പെടുത്തുന്നത് എന്നും കേൾക്കുന്നു.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

എൽജി ജി6

എൽജി ജി6

അടുത്ത വർഷത്തിലെ ആദ്യ മാസങ്ങളിൽ തന്നെ എൽജി അവരുടെ ജി6 പുറത്തിറക്കും എന്നറിയുന്നു. ഇതിന്റെ സ്പെസിഫിക്കേഷനുകളും ഓൺലൈനിൽ വന്നിട്ടുണ്ട്. മോഡുലാർ രൂപകൽപ്പനയായിരിക്കും എൽജി ജി6ൽ നാം കാണുന്നത്. വളഞ്ഞ ഓഎൽഇഡി സ്‌ക്രീൻ, ഐറിസ് സ്കാനർ, പ്രതിഫലിക്കുന്ന ഗ്ലാസ് പ്രതലം എന്നിവയാണ് മറ്റുള്ള പ്രചാരങ്ങൾ. എൽജി ജി5 സമാന ഡിസൈൻ, ഡ്യൂവൽ ക്യാമറ, ആൻഡ്രോയിഡ് ന്യൂഗറ്റ്, സ്നാപ്ഡ്രാഗൺ 835 എന്നിവ മറ്റു ഫീച്ചറുകളായിരിക്കും.

എച്ടിസി 11
 

എച്ടിസി 11

എച്ടിസി 10നു ആൻഡ്രോയിഡ് 7.0 ന്യൂഗറ്റ് ലഭിക്കുന്നു എന്ന വാർത്ത ഈയിടെയാണ് വന്നത്. ഒപ്പം തന്നെ എച്ടിസി 11 വാർത്തകളും പ്രചരിക്കുന്നു. ഐക്കോണിക് ഡിസൈൻ, ലോകോത്തര ഓഡിയോ ക്വാളിറ്റി, മനോഹരമായ സെൽഫി ക്യാമറ, എന്നിവ എച്ടിസിയുടെ സവിശേഷതകളാണ്. എന്നാൽ ഇതിനു വിലയൽപ്പം കൂടുതലുമാണ്. എച്ടിസി 11 പ്രഖ്യാപനം എംഡബ്ല്യൂസി 2017 വേദിയിൽ നടക്കുമെന്നാണ് കരുതുന്നത്. ആൻഡ്രോയിഡ് ന്യൂഗറ്റ്, സ്നാപ്ഡ്രാഗൺ 835 എന്നീ ഫീച്ചറുകൾ ഇതിലുണ്ടാകും എന്ന് കരുതുന്നു. കൂടാതെ സെൻസ് ടച്ച് എന്ന ഫീച്ചറും ഇതിലുണ്ടാകും. ഇതുവഴി യൂസർക്ക് വശങ്ങളിൽ സ്വൈപ് ചെയ്തു പ്രത്യകം ഫങ്ഷനുകൾ ചെയ്യാം. QHD 1440p റെസല്യൂഷൻ 5.5 ഇഞ്ച് ഡിസ്പ്ലേ ആണ് അടുത്ത പ്രത്യേകത. 12 മെഗാപിക്സലുള ഡ്യുവൽ ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയും എച്ടിസി 11ലുണ്ടാകും.

വൺപ്ലസ് 4

വൺപ്ലസ് 4

ചൈനീസ് കമ്പനി വൺപ്ലസ്സിന്റെ 2017 ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺപ്ലസ് 4. 2014 വർഷത്തിൽ കമ്പനി ഒരുപാട് ഫീച്ചറുകളും വമ്പന്മാരോട് കിടപിടിക്കുന്ന തരത്തിലുള്ള സ്പെസിഫിക്കേഷനുകളും അടങ്ങിയ ഫോണുകൾ പരിചയപ്പെടുത്തിയിരുന്നു. ഇനി വരുന്ന ഫോൺ പ്രീമിയം ഫോണുകളുടെ ശ്രേണിയിൽ പെട്ടതായിരിക്കും എന്നറിയുന്നു. ലോകോത്തര ഡിസൈൻ, ഫീച്ചറുകൾ എന്നിങ്ങനെയുള്ള സവിശേഷതകളാൽ ഇന്ന് മാർക്കറ്റിലുള്ള മറ്റു പ്രീമിയം ഫോണുകളോട് കിടപിടിക്കാൻ ഈ ഫോണിനാകും. 5.5 ഇഞ്ച് 4K 2160p ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 835, പുതിയ ഓക്സിജൻ ഓഎസ്, 8 ജിബി റാം, ഉന്നത നിലവാരത്തിലുള്ള ക്യാമറ എന്നിവയാണ് വൺപ്ലസ് 4 സവിശേഷതകാളായി ചൂണ്ടിക്കാണിക്കുന്നത്.

ഷയോമി മി 6

ഷയോമി മി 6

അടുത്തവർഷം ഷയോമിയിൽ നിന്ന് ലോകം പ്രതീക്ഷിക്കുന്ന ഫോണാണ് ഷയോമി മി 6. 4k റെസല്യൂഷനുള്ള 5.2 ഇഞ്ച് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ എന്നിവയാണ് ഷയോമി സവിശേഷതകൾ ആയി പ്രതീക്ഷിക്കുന്നത്. അവരുടെ മി 5 മാർക്കറ്റിൽ മികച്ച പ്രകടനം നടത്തിരിരുന്നു. അത് പോലെയുള്ള പ്രകടനം മി 6ലും പ്രതീക്ഷിക്കുന്നു.

ന്യൂ ടാബ്ലെറ്റുകളും മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
The Snapdragon 835 chipset is the first octa-core processor from Qualcomm to have eight cores in it. Here are some rumored Android flagship smartphones including Samsung Galaxy S8, HTC 11, LG G6, Xiaomi Mi 6, and OnePlus 4 that we can expect to be launched in 2017 with this SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X