സോണിയുടെ എക്‌സ്പീരിയ X ഫോണിന് ആൻഡ്രോയിഡ് നൗഗറ്റ് 7.1.1 കൺസപ്റ്റ് അപ്ഡേറ്റ് ലഭിക്കുന്നു

ഈ അപ്‌ഡേറ്റിലൂടെ ഗൂഗിൾ ഫോണുകളല്ലാത്തവയിൽ ആൻഡ്രോയിഡ് നൗഗറ്റ് 7.1.1 നൽകുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് സോണി.

Written by: Midhun Mohan

ഈ പുതുവർഷത്തിൽ ആൻഡ്രോയിഡ് നൗഗറ്റ് 7.1.1 അപ്ഡേറ്റ് നൽകി സോണി, ഗൂഗിൾ ഫോണുകളല്ലാത്തവയിൽ ആൻഡ്രോയിഡ് നൗഗറ്റ് 7.1.1 നൽകുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ്.

സോണിയുടെ എക്‌സ്പീരിയ X ആൻഡ്രോയിഡ് നൗഗറ്റ് 7.1.1 അപ്ഡേറ്റ്

ആൻഡ്രോയിഡ് 7.0 അപ്ഡേറ്റ് നൽകാതെ നേരിട്ട് ആൻഡ്രോയിഡ് നൗഗറ്റ് 7.1.1 അപ്ഡേറ്റ് നൽകി അവരുടെ എക്സ്പിരിയ X ഫോൺ സോണി പുതുക്കി.

ജിയോ ഫൈബര്‍ സേവനം: 100 എംബിപിഎസ് സ്പീഡ്, 3 മാസം സൗജന്യം!

ഈ പുതിയ അപ്‌ഡേറ്റിലൂടെ സോണിയുടെ പുതിയ ഫേംവെയറിന്റെ ബിൽഡ് നമ്പർ 38.3.A.0.41 ആയി മാറി. അവരുടെ ആൻഡ്രോയിഡ് ബിൽഡ് നമ്പർ NMF26F8 ആണ്. ഡിസംബറിലെ സെക്യൂരിറ്റി പാച്ചുകളും ഇതിൽ ലഭ്യമാണ്. ജനുവരി പാച്ചുകൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പവർ മെനുവിലെ റിസ്റ്റാർട്ട് ഓപ്‌ഷൻ, പെട്ടെന്ന് സജ്‌ജമാകുന്ന ക്യാമറ, പ്ലേ സ്റ്റേഷൻ 4 റിമോട്ട് പ്ലേ എന്നിവ പുതിയ ഫീച്ചറുകളാണ്.

പരീക്ഷണഅടിസ്ഥാനത്തിൽ ലഭിക്കുന്ന ഈ അപ്ഡേറ്റ് ഇതിനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. മറ്റുള്ളവർക്ക് ഈ അപ്ഡേറ്റ് ഉടനെ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


English summary
Xperia X Concept receives Android 7.1.1 update.
Please Wait while comments are loading...

Social Counting