സോണിയുടെ ഒക്ടാ കോര്‍ ഫോണ്‍ എക്‌സ്പീരിയ എം4 ഇന്ത്യയിലെത്തി....!

By Sutheesh
|

സോണിയുടെ എക്‌സ്പീരിയ എം4 അക്വ ഇന്ത്യയില്‍ എത്തി. ഒക്ടാ കോര്‍ 64 ബിറ്റ് പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 24,990 രൂപയാണ് വില.

സോണിയുടെ ഒക്ടാ കോര്‍ ഫോണ്‍ എക്‌സ്പീരിയ എം4 ഇന്ത്യയിലെത്തി....!

സോണിയുടെ ആദ്യത്തെ 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണാണ് ഇത്. ഇതോടപ്പം തന്നെ സോണി എക്‌സ്പീരിയ സി4 ഡുവല്‍ സിം ഫോണും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.

5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് എക്‌സ്പീരിയ എം4 അക്വയ്ക്കുള്ളത്. 720പിക്‌സലുകള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. പതിവ് പോലെ ഈ എക്‌സ്പീരിയയും വാട്ടര്‍ പ്രൂഫാണ്.

സോണിയുടെ ഒക്ടാ കോര്‍ ഫോണ്‍ എക്‌സ്പീരിയ എം4 ഇന്ത്യയിലെത്തി....!

എം4-ന്റെ റാം ശേഷി 2 ജിബിയാണ്. 16 ജിബി മെമ്മറി മൈക്രോ എസ്ഡി ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 2 ദിവസത്തെ ബാറ്ററി ശേഷിയാണ് സോണി വാഗ്ദാനം ചെയ്യുന്നത്.

13 എംപിയാണ് പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറയും ഈ ഫോണിനുണ്ട്. 4ജി-യില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഫോണ്‍.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

സോണിയുടെ ഒക്ടാ കോര്‍ ഫോണ്‍ എക്‌സ്പീരിയ എം4 ഇന്ത്യയിലെത്തി....!

ഇതോടൊപ്പം ഇറങ്ങിയ സോണി എക്‌സ്പീരിയ സി4 5.5 സ്‌ക്രീന്‍ വലിപ്പത്തിലാണ് ഇറങ്ങുന്നത്. ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് പ്രത്യേകത. 13 എംപി പിന്‍ ക്യാമറയും, 5 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

മീഡിയാ ടെക്ക് പ്രോസസ്സറിന് ഒപ്പം 2 ജിബിയാണ് റാമാണ് നല്‍കിയിരിക്കുന്നത്. 16 ജിബി ഇന്റേണല്‍ മെമ്മറി 128 ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഡുവല്‍ സിം ഫോണാണ് ഇത്.

Best Mobiles in India

English summary
Sony Xperia M4 Aqua, Xperia C4 launched in India; M4 Aqua to cost Rs 24,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X