ഹോണര്‍ 6Xനെ ഉപഭോക്താക്കള്‍ ഏറ്റെടുത്തതിനു പിന്നിലെ രഹസ്യം!

Written By:

ഹുവായ് ഹോണര്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഹോണര്‍ 5X ഇറക്കിയത് ഈയിടെയാണ്. കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ ഈ ഫോണ്‍ വിപണി പിടിച്ചെടുത്തു എന്നതില്‍ യാതൊരു സംശയവും ഇല്ല.

ഡിസ്‌പ്ലേയ്ക്കുളളില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാറുമായി ഐഫോണ്‍ 8!

ഈ ഫോണിലെ ഏറ്റവും ആകര്‍ഷിക്കുന്ന സവിശേഷതകളാണ് അതിലെ ക്യാമറ, ഡിസൈന്‍, ഡിസ്‌പ്ലേ എന്നിവ. ഹോണര്‍ 5X ഫോണിന്റെ വില തുടങ്ങുന്നത് 12,000 രൂപ മുതലാണ്. ഹോണര്‍ സീരീസിലെ ഏറ്റവും പുതിയ മോഡലാണ് ഹോണര്‍ 6X.

എന്തു കൊണ്ടാണ് ഹോണര്‍ 6X മികച്ചതാക്കാന്‍ കാരണമെന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍

മെറ്റല്‍ കൊണ്ട് നിര്‍മ്മിച്ച ഈ ഫോണിന് പ്രീമിയം ലുക്കാണ് നല്‍കുന്നത്. എന്നിരുന്നാലും ഈ ഫോണ്‍ ബജറ്റ് വിലയിലാണ് നല്‍കുന്നത്.

ക്യാമറ

ഈ ബജറ്റ് ഫോണുകളില്‍ നല്‍കിയിരിക്കുന്ന ക്യാമറ എടുത്തു പറയേണ്ട ഒന്നാണ്. 12എംബി റിയര്‍ ക്യാമറ (1.2 മൈക്രോ പിക്‌സല്‍), മുന്‍ ക്യാമറ 2എംബിയുമാണ്. ഡിഎസ്എന്‍ആര്‍ ക്വാളിറ്റി ഇമേജുകളാണ് ഈ ഫോണില്‍ എടുക്കാന്‍ സാധിക്കുന്നത്.

ഈ ക്യാമറയ്ക്ക് 0.3 സെക്കന്‍ഡ് ഓട്ടോഫോക്കസ് ഫേസ് ഡിറ്റക്ഷന്‍ ഉണ്ട്. ഇതില്‍ പ്രോ ക്യാമറ, പ്രോ വീഡിയോ, സ്ലോ മോഷന്‍, എച്ച്ഡിആര്‍, ടൈം-ലാപ്‌സ്, ബാക്ക്ഗ്രൗണ്ട് ബ്ലര്‍ എന്നീ മോഡലുകളില്‍ ഇമേജുകള്‍ എടുക്കാം.

 

ഡിസ്‌പ്ലേ

ഡിസ്‌പ്ലേയെ കുറിച്ചു പറയുകയാണെങ്കില്‍ ഈ ഫോണിന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് പ്രൊട്ടക്ഷനുമാണ്. അതിനാല്‍ ടെക്സ്റ്റുകളും മെസേജുകളും , ഇമേജുകളും, ഐക്കണുകളും വളരെ ആകര്‍ഷകമായി തോന്നും.

സോഫ്റ്റ്‌വയര്‍/ സെക്യൂരിറ്റി

ഹുവായ് ഹോണര്‍ 6X റണ്‍ ചെയ്യുന്നത് കസ്റ്റം സ്‌കിന്‍ EMUI 4.1 ആണ്, ഇത് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ്. ഇതില്‍ തീം സ്‌റ്റോറും ഉണ്ട്. അതില്‍ ഐകക്ണ്‍, വാള്‍ പേപ്പറുകള്‍ എല്ലാം തന്നെ സ്റ്റോര്‍ ചെയ്യാം.

കൂടാതെ സുരക്ഷ സവിശേഷത ഉറപ്പു വരുത്താനായി സ്മാര്‍ട്ട് ബയോമെട്രിക് സെന്‍സര്‍ ഫില്‍റ്റര്‍ ക്യാമറ സെന്‍സറിന്റെ പിന്നിലായി ഘടിപ്പിച്ചിട്ടുണ്ട്.

 

പ്രകടനം

കിരിന്‍ 655 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു പ്രോസസര്‍. 4ജിബി റാം ഉളളതിനാല്‍ 20 ഏറെ ആപ്ലിക്കേഷനുകള്‍ ഒരു പ്രയാസവും ഇല്ലാതെ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്