ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഭീഷണിയായ 4 ചൈനീസ് കമ്പനികള്‍

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദിവസമെന്നോണം പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ വിവിധ കമ്പനികള്‍ അവതരിപ്പിക്കുന്നുമുണ്ട്.

അതില്‍ എടുത്തുപറയേണ്ടത് വിദേശ കമ്പനികളുടെ കാര്യമാണ്. സാംസങ്ങ്, സോണി, എല്‍.ജി, ആപ്പിള്‍ തുടങ്ങിയ ആഗോ ഭീമന്‍മാരെല്ലാം ഇന്ത്യയില്‍ വ്യക്തമായ സ്വാധീനമുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ്.

എന്നാല്‍ അടുത്തിടെയായി ഏതാനും ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കാലെടുത്തുവച്ചിട്ടുണ്ട്. പുതുമയുള്ളതും വ്യത്യസ്തവുമായ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഈ കമ്പനികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഈ കമ്പനികള്‍ സ്വാഭാവികമായും ഇന്ത്യന്‍ കമ്പനികള്‍ക്ക് ശക്തമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കാരണം കുറഞ്ഞ വിലയില്‍ ഉയര്‍ന്ന സാങ്കേതിക മേന്മയുള്ള ഫോണുകളാണ് ചൈനീസ് കമ്പനികള്‍ നല്‍കുന്നത്.

എന്തായാലും നിലവില്‍ ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് ശക്തമായ ഭീഷണിയായേക്കാവുന്ന 4 ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ ഏതെല്ലാം എന്നു നോക്കാം.

#1

#1

N1 എന്ന കറങ്ങുന്ന ക്യാമറയുള്ള ഫോണുമായാണ് ഒപ്പൊ ഇന്ത്യയിലേക്ക് കാലെടുത്തുവച്ചത്. അതിനെ തുടര്‍ന്ന് ഫൈന്‍ഡ് 7 ഉള്‍പ്പെടെ ഏതാനും ഫോണുകളും കമ്പനി അവതരിപ്പിച്ചു. തരക്കേടില്ലാത്ത അഭിപ്രായവും ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഹോളിവുഡ് താരങ്ങളെ അണിനിരത്തി ശക്തമായ മാര്‍ക്കറ്റിംഗ് പദ്ധതികളാണ് കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.

 

#2

#2

ചൈനയിലെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷിയോമി അടുത്തിടെയാണ് ഇന്ത്യയില്‍ എത്തിയത്. Mi3, റെഡ്മി തുടങ്ങിയ സ്മാര്‍ട്‌ഫോണുകളും Mi പാഡ് എന്ന ലാപ്‌ടോപും അവതരിപ്പിച്ചുകൊണ്ടായിരുന്നു വരവ്. ഇതില്‍ Mi3 സ്മാര്‍ട്‌ഫോണ്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ഇന്ത്യയിലെ ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കു മാത്രമല്ല, സാംസങ്ങും ആപ്പിളും ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കു വരെ ഷിയോമി ഭീഷണി ആയേക്കുമെന്നാണ് കരുതുന്നത്.

 

#3

#3

2002-ല്‍ ആരംഭിച്ച ജിയോണി കമ്മ്യൂണിക്കേഷന്‍ എക്യുപ്‌മെന്റ് ലിമിറ്റഡ് ഇന്ന് ലോകത്തെ മികച്ച 10 സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്നാണ്. ഇന്ത്യയിലും നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ കമ്പനി ലോഞ്ച് ചെയ്തു കഴിഞ്ഞു. ഭാവിയില്‍ രാജ്യത്ത് ശക്തമായ സ്വാധീനം ചെലുത്താന്‍ ജിയോണിക്കു കഴിയുമെന്നാണ് കരുതുന്നത്.

 

#4

#4

ചൈനീസ് ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് കൂള്‍പാഡ്. ആപ്പിളിനെ പോലും അവിടെ പിന്നിലാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഉടന്‍ തന്നെ ഇന്ത്യയിലും ബിസിനസ് വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

 

Best Mobiles in India

English summary
Top 4 Chinese Smartphone Manufacturers That Could Spell Problem for Indian Handset Makers, Top 4 Chinese Smartphone makers in India, Chinese Smartphone Manufacturers That Could Spell Problem for Indian Handset Makers, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X