അടിപൊളി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വീണ്ടും വിവോ!

വിവോ വി5 പ്ലസ്, വി5 ലൈറ്റ് എന്നിവയാണ് ഇറങ്ങാന്‍ പോകുന്നത്.

|

ജനുവരി 23ന് വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പ്രസ്ഥാപിക്കും. വിവോ വി5 പ്ലസ്, വി5 ലൈറ്റ് എന്നിവയാണ് ഇറങ്ങാന്‍ പോകുന്നത്. എന്നാല്‍ വി5 പ്ലസ് ഇതികം തന്നെ മലേഷ്യന്‍ റീടെയിലില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. അതിനാല്‍ ഈ ഫോണിന്റെ സവിശേഷതകള്‍ പുറത്തു വന്നു.

അടിപൊളി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വീണ്ടും വിവോ!

വിവോ വി5 പ്ലസ് ന്റെ സവിശേഷതകള്‍

ഡ്യുവല്‍ സിം വിവോ വി5 പ്ലസിന് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 1080X1920 പിക്‌സല്‍ ഡിസ്‌പ്ലേ. 2.0GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 SoC, 4ജിബി റാം.

16എംബി റിയര്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്. എന്നാല്‍ മുന്നില്‍ രണ്ട് സെല്‍ഫി ക്യാമറയുമായാണ് വിവോ വി5 പ്ലസ് എത്തിയിരിക്കുന്നത്, അതായത് 20എംബി യും 8എംബിയും മെഗാപിക്‌സലുമായി.

അടിപൊളി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വീണ്ടും വിവോ!

20എംബി ക്യാമറയില്‍ സോണി IMX376 1/2.78 ഇഞ്ച് സെന്‍സറും f/2.0 അപ്പാര്‍ച്ചറും 5എംബി ലെന്‍സുമാണ്. എന്നാല്‍ 8എംബി ക്യാമറ ആഴത്തിലുളള വിവരങ്ങള്‍ ശേഖരിക്കുന്നു.

ഈ ക്യാമറയില്‍ 'ബൊക്കെ ഇഫക്ട്' ന്റെ സവിശേഷത നല്‍കുന്നു.

ഈ ഫോണിന് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ജി കാര്‍ഡ്, 3160എംഎഎച്ച് ബാറ്ററി, 4ജി, വൈഫൈ, ബ്ലൂട്ടൂത്ത് 4.2, ജിബിഎസ് എന്നിവയാണ്. കൂടാതെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഹോം ബട്ടണിന്റെ വലതു ഭാഗത്തു തന്നെ ഉണ്ട്.

വിവോ വി5 ലൈറ്റ് സവിശേഷതകള്‍

വിവോ വി5 ലൈറ്റിന് 16എംബി മുന്‍ ക്യാമറയാണ്. സെല്‍ഫി സ്‌പോട്ടിങ്ങ് സവിശേഷത ഈ ഫോണിനുണ്ട്. അതായത് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ ഇഫക്ട് കൂടാനായി വേണ്ടത്ര വെളിച്ചം നല്‍കുന്നു. ഈ ഫോണ്‍ ക്രൗണ്‍ ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ വേരിയന്റില്‍ ലഭിക്കുന്നു.

അടിപൊളി ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വീണ്ടും വിവോ!

വിവോ വി5 ലൈറ്റിന് 3.0 ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ഒക്ടാകോള്‍ 64 ബിറ്റ് പ്രോസസര്‍, 3ജിബി റാം, 13എംബി റിയര്‍ ക്യാമറ f/2.2 അപ്പാര്‍ച്ചര്‍, 16എംബി ക്യാമറ f/2.0 അ്പപാര്‍ച്ചര്‍ സെല്‍ഫി എടുക്കാനായി.

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍, 3000എംഎഎച്ച് ബാറ്ററി, 4ജി, വൈ-ഫൈ, ബ്ലൂട്ടൂത്ത് 4.0, യുഎസ്ബി 2.0, OTG,എഫ്എം, ജിപിഎസ്.

Best Mobiles in India

English summary
The company has further introduced a lower-specced version of the V5 smartphone in the form of V5 Lite.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X