സിയോമി Mi3 സ്മാര്‍ട്‌ഫോണ്‍; വിപണിയിലെ ചൈനീസ് വിപ്ലവം

By Bijesh
|

അടുത്തിടെയായി വിവിധ ആഗോള കമ്പനികള്‍ അവരുടെ ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വിപണി അതിവേഗം വളരുന്നു എന്നതുതന്നെയാണ് ഇതിനു കാരണം.

ഇതില്‍ ഏറ്റവും ഒടുവിലായി ഇന്ത്യയില്‍ കാലെടുത്തുവച്ച കമ്പനിയാണ് ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന സിയോമി. Mi3, റെഡ്മി എന്നീ രണ്ട് സ്മാര്‍ട്‌ഫോണുകളാണ് കമ്പനി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഇതില്‍ Mi3 ഇതിനോടകം ഇന്ത്യയില്‍ തരംഗമായിക്കഴിഞ്ഞു. വില്‍പന ആരംഭിച്ച് 39 മിനിറ്റിനുള്ളില്‍ സ്‌റ്റോക് തീര്‍ന്നു എന്നതുതന്നെ ഇതിന്റെ തെളിവാണ്. 13,999 രൂപ വിലയില്‍ ഉയര്‍ന്ന ഫോണുകളുടെ സാങ്കേതിക മേന്മയുമായി പുറത്തിറങ്ങിയ ഫോണ്‍ എന്നതാണ് Mi3 യുടെ ജനപ്രീതിക്ക് കാരണം.

എന്തായാലും സിയോമി Mi3 ഏതാനും സമയം ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിവ്യൂ ചുവടെ കൊടുക്കുന്നു.

#1

#1

സാധാരണ ഫോണുകളില്‍ കാണുന്ന പോളി കാര്‍ബണേറ്റ് ബോഡിക്കു പകരം മെറ്റല്‍ ബോഡിയാണ് സിയോമി Mi 3 യില്‍ ഉള്ളത്. 13,999 രൂപയ്ക്ക് മെറ്റല്‍ ബോഡി ഫോണ്‍ എന്നതുതന്നെ വലിയ കാര്യമാണ്. അതേസമയം മറ്റ് മെറ്റല്‍ ബോഡി ഫോണുകള്‍ പോലെ കൈയില്‍ നിന്ന് വഴുതിപ്പോവുകയുമില്ല. കട്ടി തീരെ കുറവല്ലെങ്കിലും കൈയില്‍ ഒതുങ്ങുന്ന വിധത്തിലാണ്.

 

#2

#2

1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. വ്യൂവിംഗ് ആംഗിളും കളറും മികച്ചതുതന്നെ. എന്നാല്‍ വിരല്‍പ്പാടുകള്‍ പതിയുമെന്നത് ഒരു ന്യൂനതയാണ്.

 

#3

#3

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. എന്നാല്‍ അതോടൊപ്പം എടുത്തുപറയേണ്ടത് സിയോമി വികസിപ്പിച്ചെടുത്ത MIUI ഇന്റര്‍ഫേസാണ്. വൈിവധ്യമാര്‍ന്ന നിരവധി തീമുകളും ഫീച്ചറുകളും ഇന്റര്‍ഫേസില്‍ ഉണ്ട്. അതേസമയം ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് പലപ്പോഴും സുഖകരമായി തോന്നണമെന്നില്ല.

 

#4

#4

2.5 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറും 2 ജി.ബി. റാമുമാണ് സിയോമി Mi 3 യില്‍ ഉള്ളത്. ഇത് മികച്ച വേഗത നല്‍കുന്നു. ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഗെയിമിംഗ് ആയാലും വീഡിയോ ആയാലും ഒരിക്കല്‍ പോലും സ്ലോ ആയില്ല. ഇന്റേണല്‍ മെമ്മറി 16 ജി.ബിയാണ്. എന്നാല്‍ മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട് ഇല്ല എന്നത് ന്യൂനതയാണ്.

 

#5

#5

പിന്‍വശത്ത് 13 എം.പി ക്യാമറയും ഫ്രണ്ടില്‍ 2 എം.പി ക്യാമറയുമാണ് ഉള്ളത്. രണ്ടു ക്യാമറകളിലും ഫുള്‍ HD 1080 പിക്‌സല്‍ വീഡിയോ ഷൂട് ചെയ്യാന്‍ കഴിയും. ഇതില്‍ തന്നെ പ്രൈമറി ക്യാമറ ഏറെ മികച്ചതാണ്. ഇരട്ട LED ഫ് ളാഷും 28mm വൈഡ് ആംഗിള്‍ ലെന്‍സും ഉണ്ട്. കൃത്രിമത്വം ഒട്ടും തോന്നിക്കാത്ത, തെളിച്ചമുള്ള ചിത്രങ്ങളാണ് ക്യാമറ നല്‍കുന്നത്. കുറഞ്ഞ വെളിച്ചത്തിലും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും.

 

#6

#6

3050 mAh ബാറ്ററിയാണ് ഫോണിലുള്ളത്. എന്നാല്‍ ഇത് നോണ്‍ റിമൂവബിള്‍ ആണ്. ബാക്പാനലും തുറക്കാന്‍ കഴിയില്ല. അതേസമയം 3ജിയില്‍ 21 മണിക്കൂറും 2 ജിയില്‍ 25 മണിക്കൂറം സംസാരസമയം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

 

#7

#7

ചെറിയ പോരായ്മകള്‍ ഉണ്ടെങ്കിലും 13,999 രൂപ എന്ന വിലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ഫോണ്‍ തന്നെയാണ് സിയോമി Mi3. വേഗതയുള്ള പ്രൊസസര്‍, വേറിട്ട ഇന്റര്‍ഫേസ്, മികച്ച ക്യാമറ തുടങ്ങിയവയൊക്കെ Mi3 യെ മികച്ചതാക്കുന്നു.

 

<center><iframe width="100%" height="360" src="//www.youtube.com/embed/Orpvx0vLvQw?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

English summary
Xiaomi Mi3 Hands-On And First Look: A Metal-Crafted Smartphone Thats Meant to Change Perceptions, Xiaomi Mi3 Smartphone First look, A Metal-Crafted Smartphone Thats Meant to Change Perceptions, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X